കൊത്തയുടെ ചരിത്രം – 4 4

വേദന കൊണ്ട് കണ്ണൻ അവിടെ നിന്നും കൂറേ മുരണ്ടു, കണ്ണൻ താഴത്തേക്ക് വീണു. അവൻ ഇഴഞ്ഞ് ഇഴഞ്ഞ് പുറകിലെ കസേരയുടെ അടുത്തേക്ക് പോയി. ഇനി ആരും തന്നെ ബാക്കി ഇല്ല എന്ന് മനസിലാക്കിയ പീളനും മറവിൽ നിന്നും പുറത്തേക്ക് വന്നു.

“പഴയ രാജുവിന് പോലും നീ താങ്ങില്ല, പിന്നെ ആണോടാ ഈ ഹാമർ രാജുവിന്” രാജു കണ്ണനോട് പറഞ്ഞു.

“വേണ്ട രാജു… എന്നെ വിട്ടേക്ക്. ഞാൻ കൊത്ത വിട്ട് വേറെ എങ്ങോട്ടെങ്കിലും പോകൊലാം, എന്റെ മഞ്ജുവിനെയും കൂട്ടി” കണ്ണൻ അപേക്ഷിച്ചു.

“കൊല്ല് ഭായ് ഈ നായിന്റെ മോനെ” പീളൻ രാജുവിന്റെ പറഞ്ഞു. കണ്ണിൽ ഭയത്തോട് കൂടി കണ്ണൻ പീളനേയും രാജുവിനെയും മാറി മാറി നോക്കി.

“രാജു നിനക്ക് നമ്മുടെ പഴയ കാര്യം ഒന്നും ഓർമയിലെ… അതൊക്കെ ഓർത്തിട്ടെങ്കിലും നിനക്ക് എന്നെ വെറുതെ വിട്ടൂടെ” കണ്ണൻ പറഞ്ഞു. രാജുവിന്റെ മനസ്സ് മാറുമോ എന്നൊരു പേടിയോട് കൂടി പീളൻ അവനെ നോക്കി നിന്നു.

“നിന്നെ ഞാൻ കൊല്ലില്ല… അതിന് ഏറ്റവും കൂടുതൽ അവകാശം ഉള്ളൊരാൾ വേറെ ഉണ്ട് ഇവിടെ” രാജു പറഞ്ഞു, ശേഷം അവൻ പുറകിലേക്ക് നോക്കി. ബിജുവും ബഷീറും പിന്നെ അവരുടെ ഒപ്പം ഒരു പൈയ്യനും അങ്ങോട്ടേക്ക് നടന്ന് വരുന്നുണ്ടായിരുന്നു (കുറച്ച് മുന്നേ ഷാഹുലിന് കത്ത് കൊടുക്കാൻ വന്ന പയ്യൻ).

“നിനക്ക് ആളെ മനസ്സിലായോ ഇല്ലേ എന്നൊന്നും എനിക്ക് അറിയില്ല. ഈ ലോകത് ഏറ്റവും കൂടുതൽ നീ ഇല്ലാതെ ആവണം എന്ന് ആഗ്രഹിക്കുന്നത് ദേ ഇവൻ ആണ്… രഞ്ജിത്തിന്റെ ഒരേഒരു മകൻ” രാജു പറഞ്ഞു.

കണ്ണൻ രഞ്ജിത്തിന് കൊന്ന് അവിടെ നിന്നും പോയ ശേഷം, തന്റെ അച്ഛന്റെ മൃതദേഹത്തിന് മുന്നിൽ ഇരുന്ന് കൂറേ നേരം കരഞ്ഞാ ഓർമകൾ എല്ലാം അവന്റെ മനസ്സിലൂടെ ഒരു മിന്നായം പോലെ ഓടി മാഞ്ഞു.

“ഈ ഒരു ദിവസത്തിന് ആട ഞാൻ കാത്തിരിന്നുനത്. യു കിലഡ് മൈ ഫാദർ, ഐ വാണ്ട് റിവഞ്ച്” ആ പയ്യൻ കണ്ണന്റെ അടുത്ത് പറഞ്ഞു, ശേഷം ഒരു തോക്ക് കണ്ണന് നേരെ ചൂണ്ടി.

“രാജു, നീ ഇവനെ കൊണ്ട് ഇത് ചെയ്യിപ്പിക്കരുത്. നീ തന്നെ ചെയ്തേക്ക്” കണ്ണൻ പറഞ്ഞു.

“അന്ന് നീ എന്നെ വിളിച്ച് എനിക്ക് ആരെയും ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചു, തിരഞ്ഞെടുക്കാൻ മൂന്ന് ഉത്തരങ്ങളും തന്നു, നിന്റെ പേർ ഒഴിച്ച്…

ആരും ഇല്ലാതെ ഇരുന്ന എനിക്ക് കൂട്ട് വന്നവൻ ആട നീ… എനിക്ക് ഏറ്റവും ഇഷ്ടം നിന്നെ ആയിരുന്നു” സങ്കടത്തോട് കൂടി രാജു പറഞ്ഞു, ശേഷം അവൻ കണ്ണൻ നേരെ പുറം തിരിഞ്ഞ് നിന്നു, ആ കാഴ്ച കാണാൻ വയ്യാതെ. കുറ്റബോധത്തോട് കൂടി എല്ലാം കേട്ടിരുന്ന കണ്ണൻ തന്റെ മരണത്തെ സ്വീകരിക്കാൻ തയാറായിരുന്നു.

തോക്കിൽ ഉണ്ടായിരുന്ന എല്ലാ ഉണ്ടാക്കലും ആ പയ്യൻ കണ്ണന്റെ നെഞ്ചിലേക്ക് വെച്ചു. രാജുവിന്റെ കണ്ണന്റെയും മനസ്സിൽ കൂടി തങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്ന എല്ലാ മനോഹരമായ നിമിഷങ്ങളും ഓടി വന്നു. അവസാനം കണ്ണൻ ആ കസേരയിൽ തന്നെ മറിച്ച് വീണു.

“ഭായ്…” എല്ലാം കഴിഞ്ഞ ശേഷം പീളൻ എന്തോ പറയാനായി വന്നു. രാജു ആ പയ്യനെ നോക്കി, അവൻ കൈയിൽ ഉണ്ടായിരുന്ന തോക്ക് രാജുവിന് കൊടുത്തു.

“കൊത്തക്ക് ഇനി അങ്ങോട്ട് അവകാശികൾ വേണ്ട” എന്നും പറഞ്ഞ് രാജു പീളന്ടെ നെറ്റിയിൽ വെടിവെച്ചിട്ടു.

1998 ഷിംല…

രാജു ഒരുപാട് നാളായി മനസ്സിൽ വിചാരിച്ചത് പോലെ തന്നെ ഒരു സമാധാനം നിറഞ്ഞാ ജീവിതം അവന് കിട്ടി, ഇപ്പൊ ഷിംലയിൽ ഒരു ആപ്പിൾ തോട്ടവുമായി ജീവിക്കുന്നു, ഒപ്പം തന്റെ ഭാര്യ ഐശ്വര്യയും അനിയത്തി അനിഖയും ഉണ്ട്.

തോട്ടത്തിൽ താഴെ വീണ ആപ്പിളും പാകമായ ആപ്പിളുകൾ എല്ലാം എടുത്ത് വെച്ചുകൊണ്ടിരിക്കുകയായിരുന്നു ഐഷു, എന്നാൽ കുറച്ച് നേരമായി ആ തോട്ടത്തിൽ തന്റെ പിന്നാലെ ആരോ വരുന്നുണ്ട് എന്നൊരു തോന്നൽ അവളിൽ ഉണ്ടായിരുന്നു. ഓരോ പ്രാവിശ്യം തിരിഞ്ഞ് നോക്കുമ്പോഴും ആരോ മറഞ്ഞ് നിൽക്കുന്നു എന്ന് അവൾക്ക് തോന്നി.

“ബൂം…” പെട്ടന് അവളുടെ മുന്നിൽ വന്ന് രാജു പേടിപ്പിച്ചു.

“ഓഹ്… രാജുവേട്ടൻ ആയിരുന്നു, പേടിച്ച് പോയി” ഐഷു മറുപടി കൊടുത്തു. അപ്പൊ തന്നെ രാജു അവളെ തന്നിലേക്ക് അടുപ്പിച്ച ശേഷം അവളെ കെട്ടിപിടിച്ചു. ആ തണുപ്പത് കൂറേ തുന്നിയെല്ലാം ഇട്ട് നിന്ന അവളുടെ ശരീരത്തിന്റെ ചൂട് രാജുവിന് അറിയാൻ സാധിച്ചില്ല. പുറകിൽ ഇട്ട് കെട്ടിപ്പിടിച്ച രാജുവിന്റെ കൈ മെല്ലെ താഴത്തേക്ക് പോയി, അവളുടെ ഇടുപ്പിൽ രണ്ട് കൈ കൊണ്ടും അവൻ ഒന്ന് ഞെക്കി.

Leave a Reply

Your email address will not be published. Required fields are marked *