കൊത്തയുടെ ചരിത്രം – 4 4

“രാജു…അവനെ സൂക്ഷിക്കണം പല കുടുംബങ്ങളെയും അനാഥമാക്കിയവനാണ് അവൻ” കൂടിനിന്ന് നാട്ടുകാരിൽ ഒരാൾ രാജുവിനെ മുന്നറിയിപ്പ് നൽകി. എള്ളാൻ രാജുവിന്റെ അടുത്ത് എത്തിയതും അവന്റെ കഴുത്തിന് നേരെ കത്തി വീശി എന്നാൽ രാജു അത് അനായാസമായി തടുത്തു. തൊലിൽ അവന്റെ കൈ വെച്ച് തിരിച്ച ശേഷം ആ വാൾ രാജുവിന്റെ കൈകുളിൽ ആക്കി. കൈയിൽ വെച്ച് തന്നെ ആ ആ കത്തി ഒന്ന് കറക്കിയ ശേഷം എർലനിന്റെ നെഞ്ചിലേക്ക് കുത്തി ഇറക്കി.

“ഇതിന്റെ പേരാണ് ഹാർട്ട് സർജറി, നീ ഒന്നും കണ്ട് കാണില്ല” രാജു പറഞ്ഞു, ശേഷം അവനെ നിലത്തേക്ക് ഇട്ടു. തന്റെ പ്രിയപ്പെട്ട ഏഴിലം നിലത്ത് കിടന്ന് പിടഞ്ഞ് മരിക്കുന്നത് കണ്ട കണ്ണൻ കൈയിൽ കിട്ടിയ കമ്പിപ്പാരയുമായി രാജുവിന് കൊല്ലാനായി ഓടി വരാൻ തുടങ്ങി. അതെ സമയം തന്നെ എർലാൻ തീർന്ന സന്തോഷത്തിൽ നാട്ടുകാർ എല്ലാം രാജുവിന്റെ പിന്നിൽ അവന് പിന്തുണയായി എത്തി.

കെ ടീമിലെ ബാക്കി അംഗങ്ങൾ എല്ലാം കണ്ണനെയും കൂട്ടി വേഗം അവിടെ നിന്നും രക്ഷപെട്ടു.

ദിവസങ്ങൾ കടന്ന് പോയി…

കൊത്തയിൽ പിന്നെ ആരും കണ്ണനെയും കെ ടീമിനെയും കണ്ടിട്ടില്ല, എല്ലാരും അവർ പേടിച്ച് നാടുവിട്ടുപോയി എന്നു പറഞ്ഞു നടക്കാൻ തുടങ്ങി. പക്ഷേ പണ്ടുമുതലേ കണ്ണനെ അറിയാവുന്ന ടോനിക്ക് അറിയാമായിരുന്നു, അവൻ ഈ കൊത്തയിൽ തന്നെ എവിടെയോ ഉണ്ടെന്നും എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും.

അടുത്ത ദിവസമായിരുന്നു അനിഖയുടെ പിറന്നാൾ അതിനു വേണ്ടിയുള്ള ഒരുക്കത്തിൽ ആയിരുന്നു അവരുടെ വീട്ടിൽ.

“അച്ഛാ, ചേട്ടൻ വാങ്ങിച്ചത” എന്നും പറഞ്ഞു അനിഖ ഒരു ഷർട്ട് രവിയുടെ കയ്യിലേക്ക് കൊടുത്തു, രാജു ഇപ്പോഴും വീടിന്റെ വെളിയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത്തവണ രവി അവരോട് അകത്തേക്ക് കയറി വന്നിരിക്കാൻ ആവശ്യപ്പെട്ടു.

“നിന്റെ അമ്മ എപ്പോഴും എന്റെ അടുത്ത് വഴക്കായിരുന്നു ഞാൻ കാരണമാണ് നീ ഇങ്ങനെ ആയിപ്പോയത് എന്നും പറഞ്ഞു” രവി പറഞ്ഞു.

“ഞാനാരായി തീർന്നുണ്ടോ അതിന്റെ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്” രാജു പറഞ്ഞു.

“ഇനിയും ഇങ്ങനെയൊക്കെ പറഞ്ഞാൽ നടക്കാൻ ആണോ നിന്റെ ഉദ്ദേശം എല്ലാം നിർത്താൻ ആയില്ലേ”

“എല്ലാം നിർത്തി ഞാൻ ഒരു തോട്ടം വാങ്ങിച്ചു”

“എന്നിട്ട് എന്തിനാ അവിടെ ഒറ്റയ്ക്ക് കൂടാനാണോ… ആ ഐശ്വര്യ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല, നിന്റെ അമ്മയുടെ അവസാനകാലത്ത് അവൾ എപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു ഇവിടെ. അവളെ നല്ലൊരു കുട്ടിയാണ് നീ അവളോട് പോയി ഒന്ന് സംസാരിക്കണം” രവി പറഞ്ഞു.

‘ഓ പിന്നെ നല്ല പെണ്ണ്, തനിക്ക് അവളുടെ ചരിത്രം ഒന്നും അറിയാത്തതുകൊണ്ടാണ്… പക്ഷേ ഞാനും അത്ര നല്ല ആളൊന്നുമല്ല’ എന്നും മനസ്സിൽ ചിന്തിച്ച് രാജു ഇരുന്നു.

അതേ ദിവസം രാത്രി രാജു അവന്റെ ജീപ്പ് എടുത്ത ശേഷം ഐശ്വര്യയെ കാണാൻ വേണ്ടി പോയി, അവിടെ ചുറ്റും നോക്കിയപ്പോഴും അവൻ ആരെയും കണ്ടില്ല. രാജു വണ്ടിയുടെ ഉള്ളിലേക്ക് കയ്യിട്ട് ശേഷം നന്നായി ഹോൺ പിടിച്ച് അമർത്തി, മുകളിലെ നിലയിൽ നിന്നും ജനൽ തുറന്ന് ഐശ്വര്യ അവനെ നോക്കി. രണ്ടുപേരും പരസ്പരം പ്രണയാർദ്രമായ കണ്ണുകളോടുകൂടി നോക്കി ചിരിച്ചു.

“എന്റെ പെങ്ങളെ പിറന്നാള് വിളിക്കാൻ വേണ്ടി വന്നതാണ്… വരണം” രാജു അവളോട് പറഞ്ഞു. അവൾ അതിനെ ചിരിച്ചുകൊണ്ട് തലയാട്ടി മറുപടി കൊടുത്തു, എന്നാൽ അപ്പോൾ തന്നെ അവൾ അവിടെ വീഴുന്ന കാഴ്ചയായിരുന്നു അവൻ കണ്ടത്. ഇപ്പോ ആ ജനലിന്റെ അവിടെ ചോരപുരണ്ട കത്തിയുമായി കണ്ണൻ നിൽക്കുന്നുണ്ടായിരുന്നു, പിന്നിൽ നിന്നും കുത്തേറ്റതായിരുന്നു അവൾക്ക്.

“ഡാ…” എന്നും വിളിച്ച് രാജു വീടിന്റെ മുകളിലേക്ക് ഓടിക്കയറി ശേഷം അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി ഈ വിവരം അറിഞ്ഞാൽ ടോനിയും രാജുവിന്റെ ഒപ്പം അവിടെ എത്തിയിരുന്നു.

“രാജുവിന് ഒരു കോൾ ഉണ്ട്” റിസപ്ഷനിൽ ഇരിക്കുന്ന ആൾ രാജുവിന്റെ അടുത്ത് വന്നു പറഞ്ഞു, രാജു വേഗം തന്നെ പോയി ആ കോൾ അറ്റൻഡ് ചെയ്തു. ഒരു ചിരി മാത്രമായിരുന്നു അവിടെനിന്നും വന്നത്.

Leave a Reply

Your email address will not be published. Required fields are marked *