കൊത്തയുടെ ചരിത്രം – 4 4

“എന്നാലും ഉള്ളിൽ ഇപ്പോഴും ഒരു പേടി ഉണ്ട്, ആ രാജു എങ്ങാനും തിരിച്ച് വന്നാലും, ബോഡി ഒന്നും കിട്ടീട്ടില്ലലോ” പീളൻ ചോദിച്ചു.

“ഇനി അവൻ വന്നാലും പേടിക്കാൻ ഒന്നുമില്ല, ആവണ്ടേതന്തയെ കെട്ടി തൂക്കിയത് പോലെ അവനെയുംകെട്ടി തൂകും” ഒന്നാമൻ പറഞ്ഞു. അതെ സമയം കൈയിൽ തോക്കും പിടിച്ച് നിൽക്കുന്നവൻ അത് എങ്ങനെ ചൂണ്ടണം എന്ന് പരിശ്രമിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു, പെട്ടന് ശെരിയായ രീതിയിൽ എങ്ങനെ പിടിക്കണം എന്ന് കാണിച്ച് കൊണ്ട് പുറകിൽ നിന്നും ഒരു കൈ സഹായത്തിനായി അയാളുടെ അടുത്ത് എത്തി, ഇപ്പൊ ആ കൈകൾ മെല്ലെ കണ്ണാടിക്ക് മുന്നിലേക്ക് ഉന്നം പിടിച്ചു…

അതെ സമയം മോർച്ചറിയിൽ എത്തിയ കണ്ണനും നൈലയും. നിറകണ്ണുകളുമായാണ് നൈല മുന്നോട്ട് നടന്ന നീങ്ങിയത്.

“പരേതന്റെ പേര് എന്താണ് എന്ന പറഞ്ഞത്” മോർച്ചറിയിൽ ഇരിക്കുന്ന കാവൽക്കാരൻ ചോദിച്ചു. കണ്ണൻ അതിന് മറുപടിയും കൊടുത്ത് ആ ഫ്രീസറിന്റെ അടുത്തേക്ക് നീങ്ങി, എന്നാൽ പെട്ടന് തോന്നിയ ഒരു മരവിപ്പ് കാരണം നൈല തന്റെ കണ്ണുകൾ മൂടി.

അയാൾ ഫ്രീസർ തുറന്നതും ഉള്ളിൽ ഉള്ള കഴ കണ്ട കണ്ണൻ ഞെട്ടി, കണ്ണൻ അയാളെ അവിടെ നിന്നും തട്ടി മാറ്റി.

“ഡാ ഞെരമ്പേ…” ജിനുവിന്റെ സ്ഥാനത് നെറ്റിയിൽ വെടി കൊണ്ട് കിടക്കുന്ന തന്റെ വിശ്വാസിയെ കണ്ട് കണ്ണൻ ഉറക്കണേ വിളിച്ചു. കണ്ണന്റെ നിലവിളി കേട്ട് നൈലയും അങ്ങോട്ട് വന്ന് നോക്കി, ആ കാഴ്ച കണ്ടതും അവൾ ഒരു കാര്യം ഉറപ്പിച്ചു, രാജു മരിച്ചിട്ടില്ല. നൈല ദേഷ്യത്തിൽ അവിടെ നിന്നും ഇറങ്ങി പോയി.

ഇതേ സമയം വീണ്ടും അവരുടെ താവളത്തിൽ…

തോക്ക് കാനടിയിലേക്ക് ചൂണ്ടിയതും അയാൾ കണ്ടത് തന്റെ കൈയും പിടിച്ച് നിൽക്കുന്ന രാജുവിന് ആയിരുന്നു, ഭയം കൊണ്ട് അവന്റെ മുഖം വിളറി തുടങ്ങി, പക്ഷെ ഒന്ന് ഒച്ച എടുക്കാൻ പോലും സമയം കൊടുത്തില്ല.

ട്ടോ…ട്ടോ…

ഉള്ളിൽ നിന്നും ഉള്ള വെടിയൊച്ച കേട്ട് മൂന്ന് പേരും ഉള്ളിൽ ഓടി ചെന്നു. തന്റെ ഒരു പങ്കാളി വേദി കൊണ്ട് മറിച്ച് കിടക്കുന്നതാണ് അവർ കണ്ടത്, എന്നാൽ ചുറ്റും നോക്കിയാ ഒന്നാമൻ കണ്ടത് പുറകിലൂടെ പുറത്തേക്ക് ഇറങ്ങി പോവുന്ന ഒരു രൂപത്തെ മാത്രമായിരുന്നു.

“നിൽക്കട അവിടെ…” ഒന്നാമൻ വിളിച്ച് പറഞ്ഞു. അത് കേട്ടതും ഒന്നാമനും രണ്ടാമനും പീളനും അങ്ങോട്ട് ഓടി. പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി, പക്ഷെ ആരെയും കാണാൻ സാധിച്ചില്ല, എല്ലാവരും ഓരോ വഴിയിലേക്കായി അയാളെയും തപ്പി ഓടി ചെന്നു.

ഒന്നാമൻ പോയ വഴിയേ വളരെ മുന്നിലായി ആരോ നടന്ന പോവുന്നത് അയാൾ ശ്രേദ്ധിച്ചു, ആർത്തി വിളിച്ച് കൊണ്ട് അയാളുടെ പുറക്കെ ഒന്നാമൻ ഓടി പോയി. എന്നാൽ കുറച്ച് ദൂരം ഓടിയ ശേഷം അപ്രതീക്ഷിതമായി ആരോ ഒന്നാമന്റെ വലത് വശത്ത് കൂടി വന്ന് തല വഴി ഒരു വെള്ള തുണി വെച്ച് മൂടി, പക്ഷെ എങ്ങനെയൊക്കെയോ അത് അയാൾ മുഖത്ത് നിന്നും മാറ്റി എടുത്ത, എന്നാൽ അയാൾ അപ്പൊ കണ്ടത് ഇത്രയും കാലം താൻ മരിച്ചു എന്ന് വിചാരിച്ചിരുന്ന രാജുവിന് ആയിരുന്നു. ഒന്നാമന്റെ അരയിൽ ഉണ്ടായിരുന്ന കത്തി എടുത്ത ശേഷം രാജു അത് അവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി.

അടുത്ത ദിവസം…

ഹർബിയറിൽ കൊത്തയിലെ എല്ലാവരും ഒത്ത് കൂടി, മുന്നിൽ ഉണ്ടായിരുന്ന കോടി മരത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു എല്ലാരും. തന്റെ അച്ഛനെ കൊന്ന കെട്ടി തൂക്കിയ പോലെ തന്നെ രാജു ഒന്നാമനെയും കെട്ടി തൂക്കിയിരുന്നു.

ഇത് സമയം ആ നാട്ടുകാരുടെ പിന്നിൽ നിന്നും ഇതെല്ലാം ചിരിച്ച് കൊണ്ട് നോക്കി നിൽക്കുകയായിരുന്നു ഷാഹുലും ടോണിയും, അവർക്ക് ഒപ്പം രഞ്ജിത്ത് ഭായിയുടെ രണ്ട് വിശ്വാസികളും, പന്നി ബിജുവും ബഷീറും. ഇവർ രണ്ട് പേരും കൂടി സഹായിച്ചായിരുന്നു അന്ന് രാജു കണ്ണന്റെ കൈയിൽ നിന്നും രക്ഷപെട്ടത്.

ഇതേ സമയം മോർച്ചറിയുടെ മുന്നിൽ നാൾ ശവങ്ങൾ നോക്കി കോപിതനായി നിൽകുകയിരുന്നു കണ്ണൻ, അവന്റെ ഒപ്പം സങ്കടത്തോടെ പീളനും.

“ഒളിച്ച് ഇരുന്നത് മതിയാക്കി പുറത്തേക്ക് വരാൻ പറയടാ അവനോട്, ആണുങ്ങളെ പോലെ നേർക്ക് നേർ മുട്ടാം” കണ്ണൻ ആരോടെന്നില്ലാതെ വിളിച്ച് പറഞ്ഞു. അതെ സമയം തന്നെ ആയിരുന്നു പീളണ്ടെ കൈയിൽ ഉണ്ടായിരുന്ന ഫോൺ അടിച്ചത്, ഒരു ഞെട്ടലോട് കൂടി അതെല്ലാം പീളൻ കേട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *