കുതിക്കാൻ കൊതിക്കുന്നവർ – 1 19

 

“പിന്നാരാ പറയേണ്ടത്… ?.

നിങ്ങളെന്റെ ഭർത്താവാ… ഞാനെന്ത് ചെയ്യണമെന്ന് നിങ്ങളാ പറയേണ്ടത്…

എന്നെപോറ്റേണ്ട ഉത്തരാവാതിത്വം നിങ്ങൾക്കാ… നാളെ മുതൽ ബാലേട്ടൻ എന്തേലും പണിക്ക് പോണം…”..

 

അത് കേട്ടതോട്ടെ ബാലൻ തല പൊക്കി..

 

“ ഞാനെന്ത് പണിയെടുക്കാനാ… “..

 

“എന്തേലും പണിയെടുക്കണം… ആരോഗ്യമില്ലേ ബാലേട്ടന്… എന്തേലും കൂലിപ്പണി കിട്ടുമോന്ന് നോക്കണം…”..

 

ബാലന്റെ തല പിന്നെയും താഴ്ന്നു.. ഹേമ എന്തൊക്കെ പറഞ്ഞിട്ടും പിന്നെയവൻ തലയുയർത്തിയില്ല…ഹേമക്ക് കരച്ചിൽ വന്നു.. അവൾ നിറകണ്ണുകളോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്നു..

 

പിന്നെയും ഹേമ രണ്ട് ദിവസം കൂടി കാത്തു.. ബാലൻ ഒരിഞ്ച് മുന്നോട്ടില്ല.. അവൾ അന്ന് വൈകിട്ട് അയൽക്കാരിയും കൂട്ടുകാരിയുമായ ലക്ഷ്മിയെ പോയി കണ്ടു.. കല്യാണിയമ്മ പണിയെടുക്കുന്ന കോലോത്ത് തന്നെയാണ് ലക്ഷ്മിക്കും പണി..ലക്ഷ്മിക്കും, ഹേമക്കും ഒരേ പ്രായമാണ്.. മുപ്പത്തെട്ട് വയസ്.. ലക്ഷ്മി കല്യാണം കഴിച്ചിട്ടില്ല.. ഹേമയെ ഇങ്ങോട്ട് കല്യാണം കഴിച്ച് കൊണ്ട് വന്നപ്പോ തൊട്ട് അവർ കൂട്ടുകാരാണ്..ലക്ഷ്മിക്ക് വീട്ടിൽ അമ്മ മാത്രേ ഉള്ളൂ.. അവൾ കോലോത്ത് പണിക്ക് പോയാണ് അമ്മയെ നോക്കുന്നത്..

 

“എന്താ ഹേമേ ഈ നേരത്ത്… ?”

 

പുറത്തെ കുളിമുറിയിൽ നിന്ന് കുളികഴിഞ്ഞ് ഒരു നൈറ്റി മാത്രമിട്ട് ഇറങ്ങി വന്ന ലക്ഷ്മി, മുറ്റത്തേക്ക്‌ കയറി വരുന്ന ഹേമയെ കണ്ട് ചോദിച്ചു..

 

“കാര്യമുണ്ടെടീ… നീ അകത്തേക്ക് വാ…”.

 

രണ്ടാളും വീട്ടിനുള്ളിലേക്ക് കയറി..

 

“അമ്മേ… ഹേമ വന്നിട്ടുണ്ട്… രണ്ട് ചായ എടുത്തോ… “..

 

ലക്ഷ്മി അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞ് ഹേമയേയും കൊണ്ട് അവളുടെ മുറിയിലേക്ക് കയറി.. തലയിൽ ചുറ്റിക്കെട്ടിയ നനഞ്ഞ തോർത്ത് മുണ്ട് കസേരയിൽ വിരിച്ച് അവൾ കട്ടിലിലേക്കിരുന്നു.. ഹേമയെ അടുത്ത് പിടിച്ചിരുത്തി..

 

“പറ,എന്താ കാര്യം… ?”.

 

ഹേമയുടെ കണ്ണുകൾ നിറഞ്ഞ് വന്നു..അവളുടെ അവസ്ഥകളെല്ലാം ലക്ഷ്മിയോടവൾ വിശദീകരിച്ച് പറഞ്ഞു.. ഇന്ന് മുഴുവൻ പട്ടിണിയായിരുന്നെന്ന് കൂടി പറഞ്ഞപ്പോ ഹേമ ശരിക്കും കരഞ്ഞ് പോയി..

 

“എന്ത് മനുഷ്യനാ ഈ ബാലേട്ടൻ..?.

ഇനി എങ്ങിനെ ജീവിക്കുമെന്നാ അയാൾ കരുതിയേക്കുന്നേ… ?.

ആ കല്യാണിയമ്മയാ അയാളെ ലാളിച്ച് വഷളാക്കിയത്…”.

 

ലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞു..

 

“ അമ്മ എന്ത് ചെയ്യാനാടീ… പണിക്ക് പോകാൻ ആര് പറഞ്ഞാലും ബാലേട്ടൻ കേൾക്കില്ല… “..

 

“ അവൻ താനെ പണിക്ക് പോകും…രണ്ട് ദിവസം പട്ടിണി കിടക്കട്ടെ… കിട്ടുന്ന പണിക്കവൻ പോവും… നീ വിഷമിക്കണ്ട…”..

 

“ഇല്ല ലക്ഷ്മീ… പട്ടിണി കിടന്ന് ചത്താലും ബാലേട്ടൻ പണിക്ക് പോവില്ല…”..

 

“പിന്നെ നീയെങ്ങിനെ ജീവിക്കും… ?”..

 

“അത് പറയാനാ ഞാൻ നിന്നെക്കാണാൻ വന്നത്… അമ്മയുടെ ഒഴിവിൽ കോലോത്താരേലും പണിക്ക് കേറിയോ… ?”..

 

ലക്ഷ്മി സംശയത്തോടെ ഹേമയെ നോക്കി..

 

“ഇല്ലെങ്കിൽ… ?”..

 

“ഇല്ലെങ്കിൽ ആ പണിക്ക് ഞാൻ വരാം… നീ തമ്പുരാട്ടിയോടൊന്ന് ചോദിക്കോ… ?”

 

ലക്ഷ്മി ഒന്നും മിണ്ടാതെ കുറച്ച് നേരം ഹേമയുടെ മുഖത്തേക്കും നോക്കിയിരുന്നു..

 

“ അത് വേണോ ഹേമേ… ?”..

 

“വേണം ലക്ഷ്മീ… അതല്ലാതെ വേറെ മാർഗമില്ല… ജീവിക്കണ്ടേ… “

 

“ കോലോത്ത് ഒരാളെ ആവശ്യമുണ്ട്…

തമ്പുരാട്ടി സമ്മതിക്കുകയും ചെയ്യും..പക്ഷേ അത് വേണോടീ… ?”..

 

“ ഞാൻ പിന്നെന്താ ലക്ഷ്മീ ചെയ്യാ… ഞാൻ മാത്രമല്ലല്ലോ, ബാലേട്ടനേയും കൂടി പോറ്റണ്ടേ… ഭർത്താവായിപ്പോയില്ലേ.. “..

 

“അവനോട് പോയി പണി നോക്കാൻ പറ…

നീയേതായാലും നാളെ ഒരു പത്ത് മണിയാവുമ്പോ കോലോത്തേക്ക് വാ…

തമ്പുരാട്ടിയോട് ഞാൻ പറയാം…

എനിക്ക് സന്തേഷാടീ നീ വരുന്നത്… നമുക്കൊരുമിച്ച് പോവാലോ…”..

 

അന്നത്തേക്ക് വെക്കാനുള്ള അരിയും സാധനങ്ങളും കൊടുത്താണ് ലക്ഷ്മി, ഹേമയെ പറഞ്ഞയച്ചത്…

Leave a Reply

Your email address will not be published. Required fields are marked *