കുതിക്കാൻ കൊതിക്കുന്നവർ – 1 19

 

“അത്…തമ്പുരാട്ടീ…ലക്ഷ്മി പോന്നപ്പോ… ഞാനും കൂടെപ്പോന്നു…”..

 

ഭവ്യതയോടെ ഹേമ പറഞ്ഞു..

 

“ഉം… ലക്ഷ്മി നേരത്തേ വരും… ഹേമ കുറച്ചൂടി കഴിഞ്ഞിട്ടൊക്കെ വന്നാലും മതി… “..

 

“ അവൾക്കൊറ്റക്ക് പോരാൻ പേടിയാ തമ്പുരാട്ടീ… അതാ എന്റൊപ്പം പോന്നത്…”..

 

ചായ നിറച്ച ഫ്ളാസ്കും ഗ്ലാസുകളും ഒരു ട്രേയിൽ വെച്ച് തമ്പുരാട്ടിക്ക് നീട്ടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു..

 

“ഉം… അത് നന്നായി… നിനക്കും ഒരു കൂട്ടായല്ലോ… ഹേമ ആദ്യം മുറ്റമൊന്ന് തൂക്ക്… അപ്പഴേക്കും എല്ലാരും എണീക്കും… അത് കഴിഞ്ഞ് മുറികൾ വൃത്തിയാക്കാം… പിന്നെ, സമയത്തിന് ഇവിടെ വന്ന് എന്തേലും വാങ്ങിക്കഴിച്ചോണം….”..

 

സാവിത്രിത്തമ്പുരാട്ടി സ്നേഹത്തോടെ പറഞ്ഞ് ചായയുമായി അകത്തേക്ക് പോയി..

 

“തമ്പുരാട്ടി നല്ലൊരു സ്ത്രീയാ,അല്ലേടീ… ?”..

 

ഹേമ,ലക്ഷ്മിയോട് ചോദിച്ചു..

 

“ഉം… കുഴപ്പമില്ല… ഏതായാലും നീയൊന്ന് സൂക്ഷിച്ചോ… എപ്പഴാ ഭദ്രകാളിയാകുന്നേന്നറിയില്ല….”..

 

“ എന്നാ ഞാൻ ജോലി തുടങ്ങട്ടെ… ?”..

 

“ഉം… ചെല്ല്… “..

 

“എടീ… നീ എന്നെയൊന്ന് അനുഗ്രഹിച്ചേ…”.

 

“പിന്നേ… കലക്ടറുദ്യോഗത്തിനല്ലേ പോകുന്നത്… “..

 

“എന്നാലും ഒന്നനുഗ്രഹിക്കെടീ… “..

 

“ശരി… അനുഗ്രഹിച്ചിരിക്കുന്നു…”..

 

ഹേമയുടെ തലയിൽ കൈ വെച്ച് ലക്ഷ്മി ചിരിയോടെ പറഞ്ഞു… ഹേമ അനുഗ്രഹം ഏറ്റ് വാങ്ങിക്കൊണ്ട് പുറത്തേക്കിറങ്ങിപ്പോയി.. ചൂലെടുത്ത് അവൾ മുറ്റം അടിച്ച് വാരാൻ തുടങ്ങി.. മുറ്റത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന മാവിൽ നിന്ന് ഇലകൾ വീണ് മുറ്റത്താകെയുണ്ട്.. നല്ല മിനുസമുള്ള ഇന്റർലോക്ക് വിരിച്ച മുറ്റമായത് കൊണ്ട് അടിച്ച് വാരാൻ നല്ല സുഖം.. ജീവിതത്തിൽ ആദ്യമായി എടുക്കുന്ന ജോലി ഹേമ ആസ്വദിച്ച് ചെയ്തു..

 

വലിയ നാല് കെട്ടിന്റെ ചുറ്റും വിശാലമായ മുറ്റമാണ്.. ഹേമ അടിച്ച് വാരി മുൻവശത്തെത്തി..ഒന്ന് നടുനിവർക്കാൻ നേരെ നിന്ന ഹേമ, പൂമുഖത്ത് തന്നെത്തന്നെ നോക്കിനിൽക്കുന്ന ഒരു പെണ്ണിനെ കണ്ട് ചൂല് താഴെയിട്ട് ഭവ്യതയോടെ നിന്നു.. പൂമുഖത്ത് നിൽക്കുന്ന പെണ്ണ് ഹേമയെ കൈമാടി വിളിച്ചു.. ഹേമ വേഗം ചെന്നു..

 

“ ഹേമയല്ലേ… കല്യാണിയമ്മേടെ… ?”..

 

ആ സ്ത്രീ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.. ഹേമ തലയാട്ടി..

 

“അമ്മ പറഞ്ഞിരുന്നു ഹേമ ഇന്ന് വരുംന്ന്…രാവിലെത്തന്നെ പണി തുടങ്ങിയല്ലേ…?”..

 

വളരെ മാന്യമായി സംസാരിക്കുന്ന ആ സ്ത്രീയോട് ഹേമക്ക് ബഹുമാനം തോന്നി…

 

“ ഞാൻ ഗൗരി… ഇവിടുത്തെ മൂത്തയാളിന്റെ വേളിയാ…”..

 

ഹേമക്ക് ആളെ മനസിലായി..

 

“ശരി… ഹേമയുടെ പണി നടക്കട്ടെ… നമുക്ക് പിന്നെക്കാണാം…”..

 

ഗൗരി തിരിഞ്ഞ് അകത്തേക്ക് നടന്നു..

എന്ത് നല്ല സ്വഭാവം ഈ തമ്പുരാട്ടിക്കെന്ന് ഹേമ മനസിലോർത്തു..പക്ഷേ അവരുടെ മുഖത്ത് ഒരു സങ്കടഭാവമാണെന്ന് ഹേമക്ക് തോന്നി.. അവൾ വീണ്ടും മുറ്റം തൂക്കാൻ തുടങ്ങി..

 

വീടിന്റെ ചുറ്റും വൃത്തിയായി അടിച്ച് വാരി ഹേമ അടുക്കളയിലെത്തി.. ലക്ഷ്മി തകൃതിയായ പണിയിലാണ്..

 

“ ഹേമേ… ആ പാത്രത്തിൽ ചായയുണ്ട്… അതെടുത്ത് കുടിച്ചോ…”..

 

പണിക്കിടയിൽ ലക്ഷ്മി പറഞ്ഞു..

ഹേമ ഒരു ഗ്ലാസ് ചായയെടുത്ത് കുടിച്ച് തീർന്നപ്പോഴേക്കും തമ്പുരാട്ടി അടുക്കളയിലേക്ക് വന്നു..

 

“ഹേമ വാ… അകത്തൊക്കെയൊന്ന് കാട്ടിത്തരാം… “..

 

ഹേമ, തമ്പുരാട്ടിയോടൊപ്പം അകത്തേക്ക് കയറി..അമ്മയോടൊപ്പം ഇവിടെ വന്നിട്ടുണ്ടെങ്കിലും അടുക്കളക്കിപ്പുറം അവൾ കയറിയിട്ടില്ല.. പുറമേനിന്ന് നോക്കിയാൽ ഒരു സാധാ നാല് കെട്ടാണെങ്കിലും അതിനുള്ളിലെ ആഡംബരവും, ആർഭാടവും കണ്ട് ഹേമ അന്തം വിട്ടു.. സിനിമയിലൊക്കെ കാണുന്നത് പോലുള്ള ഒരു കൊട്ടാരം തന്നെ.. തമ്പുരാട്ടി എല്ലാം അവൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.. ഓരോരുത്തരുടെ മുറികളും, ചെയ്യേണ്ട ജോലികളും എല്ലാം.. താഴത്തന്നെ നിരവധി മുറികളുണ്ട്..അതിൽ രണ്ട് മുറിയേ ഉപയോഗിക്കുന്നതുള്ളൂ.. ഒന്ന് വല്യതമ്പുരാനും തമ്പുരാട്ടിയും കിടക്കുന്ന മുറി.. മറ്റൊന്ന് രണ്ടാമത്തെ മകൻ രാജേന്ദ്രന്റെ മുറി…

Leave a Reply

Your email address will not be published. Required fields are marked *