കുതിക്കാൻ കൊതിക്കുന്നവർ – 1 19

ഞാനന്തം വിട്ട് പോയി…”..

 

പതിനൊന്ന് മണിക്ക് അടുക്കളയിലിരുന്ന് കഞ്ഞി കുടിക്കുകയായിരുന്ന ഹേമ, ലക്ഷ്മിയോട് പറഞ്ഞു.. അടുക്കളയിലെ ചെറിയ മേശയിലിരുന്ന് കഞ്ഞി കുടിക്കുകയാണ് ലക്ഷ്മിയും..

 

“അവൾ നിന്നെക്കൊണ്ട് തമ്പുരാട്ടീന്ന് വിളിപ്പിച്ചല്ലേ…?”..

 

“ഉം…”..

 

“ അവൾക്കതാ ഇഷ്ടം… അവളെ തമ്പുരാട്ടീന്ന് വിളിക്കാത്തവരെയെല്ലാം അവള് വിളിപ്പിക്കും… നിന്നെ എടുത്തിട്ട് കുടഞ്ഞോ…?”..

 

“അങ്ങിനെ കുടഞ്ഞൊന്നുമില്ല… എന്നാലും ഒന്ന് ചാടിച്ചു… പിന്നെടീ,എന്തൊരു വേഷമാ ഇവളുമാരൊക്കെ ഇടുന്നത്… കണ്ടാ തന്നെ നമുക്ക് നാണം വരും…”..

 

“ആ രേഷ്മയും,നിളയും ഇങ്ങനത്തെ വേഷമൊക്കെയാ ഇടാറ്… നിളത്തമ്പുരാട്ടിക്ക് പിന്നെ ഒന്നുമിടാതെ നടക്കണമെന്നാ… അതിനൊക്കെ ഗൗരിച്ചേച്ചി… സാരിയല്ലാതെ ഉടുക്കില്ല… പിന്നെ സ്വഭാവോ… ?.

പണിക്കാരത്തിയായ എന്നോട് പോലും എന്ത് സ്നേഹാ… “..

 

“അല്ലെടീ… ഗൗരിച്ചേച്ചീടെ മുഖത്ത് മാത്രമെന്താ ഒരു സങ്കടം… ?”..

 

ലക്ഷ്മി ചുറ്റും നോക്കി.. പിന്നെ പതിയെ പറഞ്ഞു..

 

“ ചേച്ചീടെ ഭർത്താവ് കുടി തുടങ്ങി… അതിന്റെ പേരിൽ ഇവിടെ വലിയ തർക്കമുണ്ടായിരുന്നു… അതിന് ശേഷം ചേച്ചിക്ക് എപ്പഴും സങ്കടാ… ആ നിളയുടെ കെട്ട്യോൻ കുടിപ്പിച്ചതാന്നാ ഇവിടെ എല്ലാരും പറഞ്ഞത്… ചേച്ചി പാവാ… എന്നെ പേരേ വിളിക്കൂ… എന്നാൽ നമ്മളെക്കാളും പത്ത് വയസ് കുറവുള്ള ആ സുന്ദരിക്കോത എടീന്നല്ലാതെ വിളിക്കില്ല… എന്താ അവളുടെ ഒരഹങ്കാരം…”..

 

“ഇവിടുത്തെ വല്യ

തമ്പുരാനെവിടെടീ… ?..

ഇവിടെയില്ലേ… ?”

 

“അപ്പോ നീ ഇത് വരെ കണ്ടില്ലേ…?.

തമ്പുരാൻ കിടപ്പിലാടീ… ശരീരം മുഴുവൻ തളർന്ന് കിടപ്പാ… കൊറേ വർഷമായി…”..

 

കോലോത്തെ വിശേഷങ്ങളൊക്കെ പറഞ്ഞ് അവർ കഞ്ഞി കുടിച്ചു..നല്ല പൊരിച്ച കഷ്ണം മീനും കൂട്ടി കഞ്ഞി കുടിച്ചപ്പോ ഹേമക്ക് വീണ്ടും സംശയം..

 

“അല്ലെടീ… കോലോത്തുള്ളോര് മീനൊക്കെ കഴിക്കോ… ?”..

 

“ഹും… രേഷ്മക്കും, നിളക്കും മീനോ ഇറച്ചിയോ ഇല്ലാതെ ചോറിറങ്ങില്ല…തമ്പുരാട്ടിക്കിതൊന്നും ഇഷ്ടമല്ല… അത് കൊണ്ടെന്താ, എനിക്ക് നല്ല കുശാലാ… ഇന്ന് തൊട്ട് നിനക്കും…”..

 

രണ്ടാളും ചിരിച്ചു… കഞ്ഞി കുടി കഴിഞ്ഞ് ഹേമ പോയത് രേഷ്മയുടെ മുറിയിലേക്കാണ്.. തുറന്ന് കിടക്കുന്ന വാതിലൂടെ അവൾ മുറിയിലേക്ക് കയറി.. മുറിയിൽ ആരുമില്ല.. ബാത്ത്റൂമിൽ നിന്ന് വെള്ളം ചാടുന്ന ഒച്ച കേട്ട് അവൾ വാതിലിൽ മുട്ടി…

 

“ ഉം… ആരാത്… ?”..

 

അകത്ത് നിന്ന് കിളിനാദം കേട്ടു..

 

“ ഞാനാ ഹേമ… ബാത്ത്റൂം കഴുകാൻ വന്നതാ…”..

 

“ ഞാൻ കുളിക്കുമ്പോഴാണോ നീ ബാത്ത്റൂം കഴുകുന്നേ… ആദ്യം നീ മുറി വൃത്തിയാക്ക്…. ഞാനിറങ്ങാൻ ഇത്തിരി വൈകും…”..

 

ഹേമ ആ മുറി വൃത്തിയാക്കാൻ തുടങ്ങി…

 

“ ഹേമേ,ഇത് കഴിഞ്ഞിട്ട് അമ്മയുടെ മുറിയിലേക്കൊന്ന് ചെല്ലാൻ പറഞ്ഞു…”.

 

വാതിൽക്കൽ വന്ന് ഗൗരി പറഞ്ഞു..

 

“ശരി ചേച്ചീ… “..

 

ഗൗരി മുകളിലുള്ള അവളുടെ മുറിയിലേക്ക് പോയി.. യഥാർത്തത്തിൽ ഈ കോലോത്ത് ഏറ്റവും സൗന്ദര്യമുള്ളത് മുപ്പത്തൊൻപത് കാരിയായ ഗൗരിക്കാണ്.. തങ്കത്തിന്റെ നിറമുള്ള ഒരു സൗന്ദര്യധാമമാണ് ഗൗരി.. ആരെയും ആകർഷിക്കുന്ന മാന്യമായ പെരുമാറ്റവും..പക്ഷേ, ഈ അടുത്തായി വല്ലാത്ത വിഷാദ ഭാവമാണവൾക്ക്..

അതിന് കാരണം ഭർത്താവ് ജഗന്നാഥനാണ്..അയാൾ ഈയിടെയായി കുടി തുടങ്ങി..അത് അമ്മത്തമ്പുരാട്ടി അറിയുകയും, അത് ഗൗരിയുടെ പിടിപ്പ് കേടാണെന്ന് പറയുകയും ചെയ്തു.. ജഗന്നാഥനെ തിരുത്താൻ ശ്രമിക്കാതെ കോലോത്തുള്ളവരെല്ലാം കുറ്റപ്പെടുത്തിയത് ഗൗരിയെയാണ്.. ഭർത്താവിനെ കുടി പഠിപ്പിച്ചത് നിളയുടെ കെട്ട്യോൻ രവിശങ്കറാണെന്ന് ഗൗരിക്ക് ശരിക്കറിയാം.. എന്നാൽ അവനോട് ആരും ചോദിക്കാൻ പോയില്ല.. ഭർത്താവ് കുടിക്കുന്നത് നിളക്ക് പ്രശ്നവുമല്ലായിരുന്നു..

 

പക്ഷേ, അതിനേക്കാൾ ഗൗരിയെ തളർത്തിയത് ഭർത്താവിന് പരസ്ത്രീ സംസർഗമുണ്ടെന്നുള്ള അറിവാണ്..അത് തെളിവടക്കം ഗൗരിക്ക് ബോധ്യമാവുകയും ചെയ്തു.. കോലോത്തെ തമ്പുരാൻമാർക്ക് ഇതൊക്കെ പതിവുള്ള ഒരു കാലമുണ്ടായിരുന്നു.. ഇപ്പോ കാലം മാറി.. ഗൗരിക്ക് അത് ക്ഷമിക്കാനായില്ല.. അവൾ കുറ്റപ്പെടുത്തിയും ഉപദേശിച്ചും നോക്കി.. കരഞ്ഞും ദേഷ്യപ്പെട്ടും നോക്കി.. ജഗന്നാഥൻ കുലുങ്ങിയില്ല.. അവസാനം ഭർത്താവിനെ തന്റെ ദേഹത്ത് തൊടീക്കില്ലെന്ന് ശപഥമെടുത്താണ് ഗൗരിയതിന് പകരം വീട്ടിയത്..

Leave a Reply

Your email address will not be published. Required fields are marked *