ലക്ഷ്മി : ഹമ്
അവൻ ദോശ മുറിച്ച് സാമ്പറിൽ മുക്കികൊണ്ട് അവൾക്ക് നേരെ നീട്ടി അവൾ അത് വായ തുറന്ന് സ്വീകരിച്ചു
അവന് സ്വയം ദോശ കഴിക്കാൻ ഒരുങ്ങിയപ്പോൾ അവൾ അവനെ തടഞ്ഞുകൊണ്ട് അവന്റെ കയ്യിൽ പിടിച്ചു
ലക്ഷ്മി : ഞാൻ ഊട്ടാം..
അവൾ അവന്റെ കയ്യിൽ നിന്നും ആ ദോശ വാങ്ങിക്കൊണ്ടു അവനെ ഊട്ടി
ഭക്ഷണ ശേഷം ഇരുവരും ഇളയമ്മയുടെ വീട് സന്ദർശിക്കാനൊരുങ്ങി അവൻ അവളെ അവന്റെ താറിലേക്ക് കയറ്റി അവൾ ഇപ്പോളും അവന്റെ ഷർട്ടും പാന്റ്റുമാൻ ധരിച്ചിരിക്കുന്നത്
വണ്ടി കുറച്ചു ഓടിയതും ഒരു വലിയ തുണിക്കടക്ക് മുന്നിൽ അവന് വണ്ടി നിർത്തി
റഫീഖ് : ഇറങ്
ലക്ഷ്മി ഇറങ്ങി അവർ ഒരുമിച്ച് അവൾക് വേണ്ട വീട്ടിലേക്ക് ആവശ്യമായതും പുറത്തേക്ക് പോകുമ്പോൾ വവേണ്ടി വരുന്നതുമായ ഡ്രസ്സുകൾ പർച്ചെയ്‌സ് ചെയ്തു എല്ലാം റഫീഖിന്റെ സെലെക്ഷൻ ആയിരുന്നു ഒരു നല്ല റെഡ് സാരി ട്രയൽ റൂമിൽ വച്ച് മാറി അവൻ അത് ഇനി മാറ്റണ്ട എന്ന് അവളോട് ആവശ്യപ്പെട്ടു
ആകെ മൊത്തം ബില്ല് വന്ന റേറ്റ് കണ്ട് അവൾ ഞെട്ടി അത് 60,000 രൂപയോളം ഉണ്ടായിരുന്നു
ലക്ഷ്മി : എന്തിനാ ഇത്രയും ചിലവാക്കുന്നെ
റഫീഖ് : ക്യാഷ് പിന്നെ ചിലവഴിക്കാൻ ഉള്ളതല്ലേ?
ലക്ഷ്മി : ഞാൻ ആദ്യമായിട്ടാ ഇത്രയും വില കൂടിയ വസ്ത്രങ്ങൾ വാങ്ങുന്നെ
റഫീഖ് : അതിന്ന് നീ ഇതുവരെ ആ പിശുക്കൻ രാജീവിന്റെ ഭാര്യ ആയിരുന്നില്ലേ പക്ഷെ നീ ഇപ്പോൾ ഈ കോടീശ്വരനായ റഫീഖിന്റെ ബീവിയ എന്റെ പെണ്ണിനെ ഞാൻ അണിയിച്ചൊരുക്കി തന്നെ കൊണ്ട് നടക്കും
അതിന് ശേഷം അവൾ തർക്കിക്കാൻ നിന്നില്ല അവർ തിരികെ വണ്ടിയിൽ കയറി വണ്ടി ഒരുപാട് ദൂരം ഓടി ഇളയമ്മയുടെ വീടിനടുത്തെത്തി
റഫീഖ് : അവരോട് ഞാൻ ആരാണെന്ന പറയാൻ പോവുന്നെ?
ലക്ഷ്മി : അറിയില്ല
റഫീഖ് : അഥവാ അവർ സമ്മതിച്ചില്ലെങ്കിൽ ലക്ഷ്മി എന്നെ ഉപേക്ഷിച്ച വീണ്ടും ആ രാജീവിന്റെ കൂടെ താമസിക്കുവോ?
ലക്ഷ്മി : അതിന് എനിക്കിനി കഴിയില്ല
ഇത് കേട്ടതും റഫീഖ് അവളുടെ കയ്ക്ക് മേലിൽ തന്റെ കൈ വച്ച് അവളുടെ നെറ്റിയിൽ ചുംബിച്ചു.
വണ്ടി ഓടി ഇളയമ്മയുടെ വീട്ടിലേക്ക് കയറി പരിചിതമല്ലാത്ത വണ്ടി ശബ്ദം കേട്ടതും ഇളയമ്മയും , രോഹിണിയും വീടിന് മുൻപിലേക്ക് വന്നു വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ലക്ഷ്മിയെ കണ്ടതും അവർ ഞെട്ടി ലക്ഷ്മി ഓടി ചെന്ന് അവളുടെ ഇളയമ്മയെ കെട്ടിപിടിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഇളയമ്മ : മോളേ ലക്ഷ്മി എന്താ എന്റെ കുഞ്ഞിന് പറ്റീത്, നീ എന്താ
ഒരു മുന്നറിയിപ്പും ഇല്ലാതെ? രാജീവ് വന്നില്ലേ?
ലക്ഷ്മി വിങ്ങിക്കൊണ്ട് പറഞ്ഞു
ലക്ഷ്മി : ഇല്ല ഇളയമ്മേ
ഇളയമ്മ : ഇതാരുടെ വണ്ടിയ? ഇത് ആരാ നിന്റെ കൂടെ
ലക്ഷ്മി : എനിക്ക്… ഇളയമ്മയോട് ഒന്ന് തനിച് സംസാരിക്കണം
ഇളയമ്മ : മോൾ വാ നമുക്ക് അകത്തേക്ക് ഇരിക്കാം, നിങ്ങളും വരൂ അകത്തേക്ക് ഇരിക്കു
മാറി നിൽക്കുന്ന റഫീഖിനെയും അവർ വീട്ടിലേക്ക് ക്ഷണിച്ചു. ഇളയമ്മ ലക്ഷ്മിയെ കൂട്ടി റൂമിലേക്ക് കയറി
ഇളയമ്മ : മോളേ പറയ് എന്താ നിനക്ക് പറ്റീത്
ലക്ഷ്മി അവരോട് അവൾക്ക് രാജീവിൽ നിന്ന് അനുഭവിക്കേണ്ടി വന്നതെല്ലാം കടുക് മണി വ്യത്യാസമില്ലാതെ പറഞ്ഞു
ലക്ഷ്മി : ഇതുവരെ ഉള്ള എന്റെ ജീവിതത്തിൽ ഞാൻ സഹിച്ചും ക്ഷമിച്ചും മടുത്തു ഇനിയെങ്കിലും എനിക്ക് ജീവിക്കണം.
ഇളയമ്മ : മോളേ നിന്നെ എന്ത് പറഞ് സമാധാനിപ്പിക്കണമെന്ന് എനിക്ക് അറിയില്ല എങ്കിലും നിനക്കിഷ്ടമില്ലാത്ത ഒന്നിനും ഞാൻ നിന്നെ നിർബന്ധിക്കില്ല മോൾ എങ്ങോടും പോവണ്ട ഉള്ളത് കൊണ്ട് നമ്മുക്ക് ഇവിടെ കഴിയാം
ലക്ഷ്മി : അത്.. അതൊന്നും വേണ്ട ഇളയമ്മേ എന്റെ കാര്യമോർത്ത് ഇളയമ്മ വിഷമിക്കണ്ട എനിക്കൊരു ഇഷ്ടം ഉണ്ട് ഇനി ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടതല്ല എങ്കിലും ആൾക്ക് എന്നെ ഒരുപാട് ഇഷ്ടാണ്. പിന്നെ ഇത് എന്നെ ചതിച്ച രാജീവ് ഏട്ടനോടുള്ള എന്റെ മറുപടിയാണ്.ആൾ ആണ് എന്റെ കൂടെ വന്നിരിക്കുന്നത്
ഇളയമ്മ : മോളേ ഇത് നീ തന്നെയാണോ ഈ സംസാരിക്കുന്നത് നീ ആളാകെ മാറിയിരിക്കുന്നു നിനക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം
