രാജീവ് : ഹെലോ
ലക്ഷ്മി : ഹെലോ എന്താ വേണ്ടത്
രാജീവ് : എടൊ ഞാൻ ആ സമയത്തെ ദേഷ്യത്തിൽ അങ്ങനെ ചെയ്ത് പോയതാ താൻ ഇപ്പോ എവിടെയാ
ലക്ഷ്മി : ദേഷ്യവും വാശിയുമൊക്കെ നിങ്ങൾക്ക് മാത്രമുള്ളതല്ലല്ലോ എന്റെ കാര്യങ്ങളിൽ നിങ്ങൾ ഇനി ഇടപെടേണ്ട
രാജീവ് : അങ്ങനെ പറഞ്ഞാൽ എങ്ങനെയാ താൻ എന്റെ ഭാര്യയല്ലേ വീട്ടിൽ ഒരു പ്രശ്നം ഉണ്ടാവുമ്പോ ഇത് പോലെ വഴക്കിട്ട് പോകുവല്ല വേണ്ടത് സംസാരിച്ച് തീർക്കവുന്നതല്ലേ ഉള്ളു
ലക്ഷ്മി : എന്താ സംസാരിച് തീർക്കേണ്ടത് നിങ്ങൾ ഒരു അന്യ സ്ത്രീയുടെ മുന്നിൽ വച്ച് സ്വന്തം ഭാര്യയെ തല്ലിയതോ അതോ ബിസിനസ്സ് ട്രിപ്പിന്റെ പേരും പറഞ് നിങ്ങൾ അവളുടെ കൂടെ അഴിഞാടിയതോ
രാജീവ് : ച്ചീ വായടക്ക് അപ്പൊ എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഇറങ്ങി പോയത് എങ്കി കേട്ടോ ഞാൻ എന്റെ ഇഷ്ടം ഉള്ളവരെ വീട്ടിൽ വിളിച്ചു കെറ്റും, അഴിഞ്ഞാടും ഇത് എന്റെ വീടാ അത് ചോദിക്കാനും പറയാനും ആർക്കും അധികാരമില്ല
ലക്ഷ്മി അവന്റെ വാക്കുകൾ കേട്ട് റഫീഖിന്റെ മുഖത്തേക്ക് നോക്കി അവളുടെ ഉള്ളിൽ അവനോട് പകയും ദേഷ്യവും കണ്ണിൽ നിന്ന് കണ്ണുനീരായി പുറത്തേക്ക് വന്നു
ലക്ഷ്മി : നിങ്ങൾ ചതിയാനാണ് ഇത്രയും കാലം എന്റെ മുന്നിൽ ഒരു മുഖം മൂടി അണിഞ്ഞു നിൽക്കുവായിരുന്നു നിങ്ങൾ നിങ്ങൾ അനുഭവിക്കും
രാജീവ് : ഹഹാ ആയിക്കോട്ടെ ഞാൻ ഇല്ലാതെ തനിക്ക് നിലനിൽപ്പില്ല അത് ഓർത്താൽ തനിക്ക് കൊള്ളാം
അവൻ കാൾ കട്ടാക്കി
ലക്ഷ്മി റഫീഖിനെ നോക്കി
റഫീഖ് : നീ എന്ദിന വിഷമിക്കുന്നെ ഇത്രയും കാലം അവൻ ആഗ്രഹിക്കുന്ന പോലൊരു ഭാര്യയി കഴിഞ്ഞില്ലേ നിന്നെ പോലൊരു പെണ്ണിനെ അവൻ അർഹിക്കുന്നില്ല അത് അവന് തന്നെ തെളിയിച്ചു
ലക്ഷ്മി : ആൾക് ഇപ്പോളും അറിയില്ല ഞാൻ ഇക്കാടെ കൂടെയാണെന്ന്
റഫീഖ്
: ഹമ്, അതേതായാലും നന്നായി അവനിപ്പോ അതൊന്നും അറിയണ്ട
ലക്ഷ്മി : അതെന്താ ?
റഫീഖ് : അവനൊരു പണി കൊടുക്കണം
ലക്ഷ്മി : എന്ത് പണി ?
റഫീഖ് : അതൊക്കെയുണ്ട് താൻ ജീവിക്കാൻ ഇനി പോവുന്നത് ജീവിക്കാൻ പോവുന്നത് കണ്ട് അവന്റെ കണ്ണ് തള്ളണം
ലക്ഷ്മി : നമ്മൾ ഒന്നിചാൽ തന്നെ ആൾക് അതൊരു ഷോക്ക് ആവും
റഫീഖ് : അത് പോരാ ഒക്കെ ഞാൻ പറയാം
ലക്ഷ്മി : ഹ്മ്മ്
റഫീഖിന് സമീപം അവൾക് ജീവിതത്തിൽ ഇതുവരെ ഇല്ലാതിരുന്ന സ്നേഹവും സുരക്ഷിതത്തവും അനുഭവിക്കപ്പെട്ടു വണ്ടി മുന്നോട്ട് പോവും തോറും കാറ്റിൽ ലക്ഷ്മിയുടെ മുടി പാറി പറക്കുന്നുണ്ടായിരുന്നു അവളുടെ മുഖത്തു കാണപ്പെട്ട ഭാവം അവന് മനസിലാക്കാനായില്ല പതിയെ ലക്ഷ്മിയുടെ കണ്ണുകൾ അടഞ്ഞു അവൾ മയക്കത്തിലാണ്ടു അവർ റഫീഖിന്റെ വീട്ടിലേക്ക് യാത്ര തുടർന്നു
തുടരും…
