ലക്ഷ്മി : അറിയില്ല എന്റെ ഇപ്പോഴത്തെ സാഹചര്യം എന്നെ ഇങ്ങനെ ആക്കി തീർത്തു ജീവിതത്തിൽ ഞാൻ അനുഭവിക്കാത്ത സുഖവും സന്തോഷവും ഇപ്പോ എനിക്ക് കിട്ടുന്നുണ്ട് ഇതൊരു എടുത്ത് ചട്ടത്തിൽ എടുത്ത തീരുമാനമല്ല എല്ലാം നല്ലവണ്ണം ആലോചിച്ചിട്ട് തന്നെയാ
ഇളയമ്മ : എല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ പണ്ടത്തെ പാവടക്കാരി പൊട്ടി പെണ്ണ് അല്ല നീ ഇപ്പൊ സ്വന്തം കാര്യത്തിൽ തീരുമാനം എടുക്കാനുള്ള പ്രാപ്തി നിനക്കായി
ലക്ഷ്മി : ഹമ്
ഇളയമ്മ : എന്താ അവന്റെ പേര്
ലക്ഷ്മി : റഫീഖ്, സിറ്റിയിൽ ഒരു റിസോർട് ഉടമയാ
ഇളയമ്മ : മോളേ ഈ അന്യജാതിക്കാരനുമായിട്ട് നീയെങ്ങനെ..
പറഞ്ഞവസാനിപ്പിക്കും മുൻപ് ലക്ഷ്മി ഇടപെട്ടു.
ലക്ഷ്മി : ഇളയമ്മേ ജാതിയും മതവും എല്ലാം നോക്കി നിങ്ങൾ എനിക്ക് കണ്ടത്തിയ ആൾ എല്ലാം തികഞ്ഞവനായിരുന്നെങ്കി എനിക്ക് ഈ തീരുമാനം എടുക്കേണ്ടി വരില്ലായിരുന്നു
പിന്നെ ഇളയമ്മ മറുത്ത് ഒന്നും പറയാൻ നിന്നില്ല
ഇളയമ്മ : ശരി വാ
അവർ റൂമിൽ നിന്ന് റഫീഖ് ഇരിക്കുന്ന ഹാളിലെക്ക് പോയി അവിടെ അവരെയും കാത്ത് അക്ഷമാനായി റഫീഖ് നില്കുന്നുണ്ടായിരുന്നു
ഇളയമ്മ :
എല്ലാം ലക്ഷ്മി പറഞ്ഞു. എനിക്കിതിൽ എതിർപ്പില്ല ഇവളുടെ സന്തോഷമാണ് എനിക്ക് വലുത് പൊന്ന് പോലെ നോക്കണം
റഫീഖ് : ഇളയമ്മേ ഒരു കുടുംബജീവിതം എനിക്ക് ഈ ജീവിതത്തിൽ ഉണ്ടാവില്ലന്ന് ഉറപ്പിച്ച സമയത്ത് ഞാൻ കണ്ടുമുട്ടിയതാണ് ലക്ഷ്മിയെ എന്റെ കൂടെ അവൾ സുരക്ഷിതയായിരിക്കും സന്ദോഷവതി ആയിരിക്കും ആ ഉറപ്പ് എനിക്ക് തരാൻ സാധിക്കും
ഇളയമ്മ : ആഹ് നിങ്ങലിരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം
ഇതും പറഞ് ഇളയമ്മ പോയി അപ്പോളാണ് രോഹിണി അങ്ങൊട്ക്ക് കടന്ന് വരുന്നത്
ലക്ഷ്മി : ഇത് രോഹിണി ഇളയമ്മേടെ മൂത്ത മോൾ എന്റെ അനിയത്തി ഇവളുടെ കല്യാണം ഉറപ്പിചിരിക്യാ
റഫീഖ് : ഹെലോ
രോഹിണി മൈൻഡ് കൊടുക്കാതെ റൂമിലേക്ക് കേറി പോയി
റഫീഖ് : ആ കുട്ടിക്ക് നമ്മളെ ഒരുമിച്ച് കണ്ടത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല അല്ലെ
ലക്ഷ്മി : അത് സാരില്ല വല്യമ്മ എല്ലാം അവളോട് പറഞ്ഞു മനസ്സിലാക്കിക്കോളും
റഫീഖ് : മ്മ്
ലക്ഷ്മി : പിന്നെ..
റഫീഖ് : എന്താ ലക്ഷമി എന്ത പറ്റി ഒരു വിഷമം പോലെ
ലക്ഷ്മി : അത് പിന്നെ.. രോഹിണിയുടെ കല്യാണത്തിന് രാജീവ് ഏട്ടനോട് ചോദിച്ചിട്ട് കുറച്ചു ക്യാഷ് കടമായിട്ട് ചോദിച്ചിരുന്നു അത്..
റഫീഖ് : അത്രേ ഉള്ളോ
റഫീഖ് അയാളുടെ കൊട്ടിന്റെ അകത്തു നിന്ന് ചെക്ക് ബുക്ക് എടുത്തു തന്റെ ഒപ്പ് വച്ച ചെക്ക് ലീഫ് കീറി
റഫീഖ് : ദാ ഇതിൽ എത്രയാണെന്ന് വച്ചാൽ എഴുതീട്ട് താൻ തന്നെ കൊടുത്തേക്ക് പിന്നെ ഇതൊരു കടമായിട്ട് അല്ല തന്റെ അനിയത്തിക്ക് താൻ കൊടുക്കുന്ന ഒരു കല്യാണ സമ്മാനം ആയിട്ട് കണ്ടാൽ മതി
ലക്ഷ്മി : അയ്യോ അതൊന്നും വേണ്ട നിങ്ങൾ തന്നെ കൊടുത്താൽ മതി
റഫീഖ് : പോരാ ഇത് തന്റെ സമ്മാനമാ ദാ പിടിക്ക്
അതും പറഞ്ഞുകൊണ്ട് റഫീഖ് ആ ചെക്ക് ലീഗും പേനയും അവളെ ഏല്പിച്ചു
ലക്ഷ്മി : എത്രയാ എഴുതണ്ടേ
റഫീഖ് : ഒക്കെ തന്റെ ഇഷ്ടം എന്നോട് എന്തിനാ ചോദിക്കുന്നെ
അവൾ ആ ചെക്കിൽ ഒരു ലക്ഷം എന്നതിനായി 5 പൂജ്യം ഇട്ടു എന്നാൽ റഫീഖ് അത് അവളിൽ നിന്ന് വാങ്ങി ഒരു പൂജ്യം കൂടി ചേർത്തു അവളത് കണ്ടു ഞെട്ടി 10 ലക്ഷം എന്ന് അവൻ അതിൽ എഴുതി ചേർത്തു
അപ്പോളേക്കും അവർക്ക് കുടിക്കാൻ ഉള്ള ലൈം ജ്യൂസുമായി ഇളയമ്മ വന്നു
ലക്ഷ്മി : വിദ്യ എങ്ങോട് പോയി?
ഇളയമ്മ : അവൾ ഒരു കൂട്ടുകാരീടെ വീട്ടിൽ ഒരുമിച്ചിരുന്നു പഠിക്കാൻ പോയതാ
ലക്ഷ്മി : ഇളയമ്മേ ഇത് പിടിക്ക്
അവൾ ചെക് ലീഫ് ഇളയമ്മക്ക് നേരെ നീട്ടി
ഇളയമ്മ : മോളേ ഇത്.. ഇത്
വളരെ കൂടുതൽ അല്ലെ
റഫീഖ് : ഒരിക്കലുമല്ല ലക്ഷ്മിയുടെ അനിയത്തി ഇനി എനിക്കും അങ്ങനെ തന്നെയാ ഇനിയും എന്ത് ആവശ്യവും ചോദിക്കാൻ മടിക്കരുത് ഒന്നും കടമായിട്ടല്ല ഞാൻ സ്വന്തക്കാർക്ക് കടം കൊടുക്കാറില്ല
ഇളയമ്മ അവന് നേരെ കയ്യ് കൂപ്പിക്കൊണ്ട് ലക്ഷ്മിയെ കെട്ടിപിടിച്ചു
ഇളയമ്മ : എന്റെ മോളുടെ ഭാഗ്യമാണ് മോനെ പോലൊരാളെ കിട്ടിത് 🥹🙏🏻
