എസ്.ജെ. ബാഗസ് [ Full ]

അങ്ങനെ ഓരോന്ന് ആലോചിച്ച് നില്‍ക്കെയാണ് നാട്ടിലേക്കുള്ള ബസിലെ കണ്ടക്ടറെ സംസാരം കേട്ട് ഞെട്ടിയത്.

കണ്ടക്ടര്‍: മോളെ ഇത് എന്ത് ആലോചിച്ചിരിക്കുകയാ.. കയറുന്നില്ലേ..?

ഞെട്ടലോടെ ഞാന്‍ ബോര്‍ഡ് കണ്ട ബസിലേക്ക് ഓടി കയറി. ഭാഗ്യം സീറ്റ് കിട്ടി. പലഭാഗത്ത് നിന്നും ആളുകള്‍ തിക്കിതിരക്കി ബസിലേക്കെത്തുന്നുണ്ട്. കുറച്ച് കഴിഞ്ഞ് ബസ് പുറപ്പെട്ടു. ഞാന്‍ നാട്ടിലേക്കുള്ള പൈസ കൊടുത്ത് പുറമെയിലേക്ക് നോക്കിയിരുന്നു. ഫാസിലയുടെ ഉമ്മയുടെ വീട്ടില്‍ നിന്നാണ് അവള്‍ ജോലിക്ക് പോവുന്നത്. അവിടെ അവളുടെ ഉമ്മയുടെ ഉമ്മ മാത്രമേയുള്ളൂ. ആ വീട്ടില്‍ നിന്ന് 5 കിലോമീറ്ററേയുള്ളൂ കമ്പനിയിലേക്ക്. തന്റെ വീട്ടിലേക്ക് 23 കിലോമീറ്റര്‍ ഉണ്ട്. എന്നും വീട്ടില്‍ പോയിവരുന്നതിനേക്കാള്‍ നല്ലത് തന്റെ ഉമ്മയുടെ ഉമ്മയുടെ വീട്ടില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നി. കൂടാതെ ഉമ്മൂമ്മാക്ക് പ്രായമായി വരിയല്ലേ. എഴുപത് വയസാവുന്നു. ചെവി കേള്‍ക്കില്ല. കാഴ്ചയും കുറവുണ്ട്. രാത്രിയിലെ കാര്യം പറയേണ്ട. ഫാസിലയുടെ വീട്ടില്‍ ഉമ്മ, ബാപ്പ ഉണ്ട്. ബാപ്പ തടിമില്ലില്‍ പോവുന്നു. ഉമ്മ വീട്ടില്‍ തന്നെ. പിന്നെയുള്ളത് ഒരു ഇത്താത്ത. അവരെ കെട്ടിച്ചു വിട്ടു. അവളുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഫാസിലക്ക് വിവാഹ ആലോചനകള്‍ നടക്കുന്നുണ്ട്. പക്ഷെ അവളുടെ നിറവും പണക്കുറവും കാരണം ആരും വിവാഹം കഴിക്കാന്‍ തയ്യാറല്ല. വിവാഹം കഴിക്കുന്നതുവരെ ജോലി ചെയ്യാമെന്ന ചിന്തയിലാണ് ഫാസില. കമ്പനിയില്‍ എല്ലാദിവസവും ഓവര്‍ടൈം ഉണ്ട്. ഓവര്‍ ടൈം 5 മുതല്‍ ആറ് വരെ എടുക്കാം. അതിന് പ്രത്യേകം പൈസയും ഉണ്ട്. ഫാസില അതിപ്പോള്‍ എടുക്കാറില്ല. അല്ലെങ്കിലും എങ്ങനെ എടുക്കും. അവള്‍ക്ക് എങ്ങനെയെങ്കിലും ആ കമ്പനിയില്‍ നിന്ന് പുറത്ത് പോയാല്‍ മതിയെന്ന ചിന്തയേയുള്ളൂ. കാരണം അവള്‍ അവിടെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. സൗന്ദര്യത്തിനും പണത്തിനും കുറവുണ്ടെങ്കിലും ഫാസില നല്ല ഒന്നാന്തരം തറവാട്ടില്‍ പിറന്നവളാണ്. അത് നിങ്ങള്‍ക്ക് മനസിലാവും. ഇന്നത്തെ ശനിയാഴ്ച വീട്ടില്‍ പോയാല്‍ പിന്നെ രണ്ട് ആഴ്ച കഴിഞ്ഞേ വീട്ടില്‍ പോവാന്‍ പറ്റുള്ളൂ. കാരണം അടുത്ത ശനിയാഴ്ച തിരുവോണം. അത് അവളെ വീണ്ടും പഴയ ആലോചനയിലേക്ക് കൊണ്ടു പോയി. അത് എന്താണെന്നല്ലേ പറയാം….

എന്റെ ഉമ്മൂമ്മയുടെ വീടിന്റെ അടുത്താണ് സുരേഷേട്ടന്‍ താമസിക്കുന്നത്. അതായത് ഉമ്മൂമ്മ ഇത്താത്തയെ കെട്ടിക്കാന്‍ വിറ്റ സ്ഥലത്താണ്. അവര്‍ താമസിക്കുന്നത്. ഈയിടെയാണ് വീട് പുതുക്കി പണിതത്. ചേട്ടന് 42 വയസ് പ്രായമുണ്ടാവും. സുരേഷേട്ടന്‍ കുറെ കാലമായി ഗള്‍ഫിലായിരുന്നു. ഇവിടെ സ്ഥലം വാങ്ങിയതിനുശേഷമാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്.
ജോലി അലുമിനിയും ഫാബ്രിക്കേഷനാണ്. ചേട്ടന്റെ ഭാര്യയുടെ പേര് ലിജി ചേച്ചി. വയസ് 35. കണ്ടാല്‍ നമ്മുടെ പട്ടുസാരി സീരിയല്‍ നടി മീനാ കുമാരിയെ പോലെയിരിക്കും. അവര്‍ക്ക് രണ്ട് കുട്ടികള്‍. മൂത്ത ആണ്‍കുട്ടി 6ല്‍ പഠിക്കുന്നു. രണ്ടാമത്ത പെണ്‍കുട്ടി മൂന്നിലും. അവരെ കൂടാതെ ആ വീട്ടില്‍ സുരേഷേട്ടന്റെ അമ്മയും ഉണ്ട്. ഞാന്‍ ജോലിക്ക് പോവുന്നതും വരുന്നതും അവരുടെ വീടിനു മുന്നിലൂടെയാണ്. ലിജി ചേച്ചി വീട്ടില്‍ മാക്‌സിയാണ് വേഷം. ഒരിക്കല്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ ലിജി ചേച്ചി എന്നോട് ചോദിച്ചു.

ലിജി: മോളെ ഫാസിലേ, നിനക്ക് എത്ര രൂപ ശമ്പളമുണ്ട്.

ഫാസില: എനിക്ക് ആഴ്ചയിലാണ് കൂലി. 1800 കിട്ടും

ലിജി: അപ്പോള്‍ ദിവസം 300 രൂപയോ..?

ഫാസില: അതെ ചേച്ചി

ലിജി: ഭാരമുള്ള ജോലി ആണോടി..?

ഫാസില: കുറച്ചൊക്കെ.. എന്താ ചേച്ചിക്ക് ജോലിക്ക് വരണമെന്നുണ്ടോ

ലിജി: ഉണ്ടെടി. വെറുതെ വീട്ടിലിരുന്നിട്ട് എന്തിനാ. പുറത്ത് പോയി ജോലി ചെയ്താല്‍ വല്ലതും ഉണ്ടാക്കാലോ..?

ലിജിയുടെ രണ്ട് കയ്യിലെ വളയും കഴുത്തിലെ കനമുള്ള താലിമാലയും കണ്ടു

ഫാസില: ചേച്ചിക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ..?

ലിജി: ന്റെ മോളെ.. പുറത്ത് പറയുന്നില്ലാന്നെയുള്ളൂ. ആകെ കഷ്ടത്തിലാ. ചേട്ടന് വീട് വെച്ചതിന്റെ ലോണ്‍ അടയ്ക്കാനുണ്ട്. കുറെയായിട്ട് എന്റെ കയ്യിലെയും കഴുത്തിലെയും സ്വര്‍ണം ചോദിക്കുന്നു.

ഫാസില: കുറെ രൂപ കടമുണ്ടോ ചേച്ചി.

ലിജി: ഉണ്ട്. കുറച്ചധികമുണ്ട്. നീ എനിക്ക് അവിടെ ഒരു ജോലി താ.

ഫാസില: ഞാന്‍ ചോദിച്ച് നോക്കാം. ചേട്ടന്‍ സമ്മതിക്കോ..?

ലിജി: ചേട്ടന്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു. അതാ നിന്നോട് ചോദിച്ചത്.

ഫാസില: ശരി ചേച്ചി ഞാന്‍ ചോദിച്ചു നോക്കാം.

ലിജി: കിട്ടുകയാണെങ്കില്‍ വലിയ ഉപകാരമായേനെ..

ഫാസില: ഉം

അങ്ങനെ ഞാന്‍ പിറ്റേന്ന് കമ്പനിയിലെത്തി. പതിവുപോലെ സുവര്‍ണമാഡം വന്നു. ഞാനും ഹനീഫായും ജോലി ചെയ്യുന്നടത്തേക്ക് വന്നു. അവിടെയുള്ള ബാഗുകള്‍ താഴെ ലിഫ്റ്റില്‍ കയറ്റുന്ന ഗിരിജ ചേച്ചിയോട് ഉച്ചത്തില്‍ വഴക്ക് പറയുകയായിരുന്നു മാഡം. എനിക്ക് ആകെ പേടിയായി. ഒരു കുലുക്കവുമില്ലാതെ ഹനീഫ്ക്ക കാലുകൊണ്ട് ചവിട്ടി കവര്‍ തുളയ്ക്കുന്ന ജോലി ചെയ്യുകയായിരുന്നു. ഞങ്ങളുടെ അടുത്ത് വന്ന് ഹനീഫ്ക്ക നേരം വൈകിയതിനെ കുറിച്ച് മാഡം ദേഷ്യത്തോടെ സംസാരിക്കുകയായിരുന്നു. ചുരിദാറിന്റെ ലെഗ്ഗിന്‍സും ടീഷര്‍ട്ടും ഇട്ട് തട്ടമിടാതെ ജോലി ചെയ്യുന്ന ഞാന്‍ ഇതെല്ലാം കേട്ടുനിന്നു. എനിക്ക് അപ്പോള്‍ ലിജി ചേച്ചി പറഞ്ഞ കാര്യം ഓര്‍മ്മ വന്നു. പക്ഷെ എങ്ങനെ ചോദിത്തും. ഞാന്‍ കാത്തുനിന്നു. ഹനീഫായെ വഴക്ക് പറഞ്ഞ് പോകവെ ഭയത്തോടെ

ഫാസില: മാഡം

സുവര്‍ണ: ഉം എന്താ..?

ഫാസില: ഇവിടെ ജോലി ഒഴിവ് ഉണ്ടോ..?

സുവര്‍ണ: ആര്‍ക്കാ..?

ഫാസില: എന്റെ പരിചയത്തിലുള്ള ആള്‍ക്കാ..

സുവര്‍ണ: ആണ്‍പിള്ളേര് വേണ്ട.

ഫാസില: ആണല്ല. വീടിന്റെ അടുത്തുള്ള ചേച്ചിയാ..

സുവര്‍ണ: ശരി എന്നെ വന്ന് കാണാന്‍ പറ. കമ്പനി സമയത്തിന്റെ കാര്യം പറയണം. തോന്നിയ പോലെ വരാനും പോവാനും പറ്റില്ലാന്ന്

ഫാസില: ശരി മാഡം.

അവിടെ നിന്ന് പോവുന്ന സുവര്‍ണ മാഡം.

ഹനീഫ: ഇനി ഇവിടെ ആരെ ജോലിക്ക് കൊണ്ടുവരാനാ. ഇപ്പോള്‍ തന്നെ ഞാനടക്കം 14 പേരുണ്ട്.

ഫാസില: എന്റെ വീടിന്റെ അടുത്തുള്ള ചേച്ചിയാ..

ഹനീഫ: ഉം വേഗം ജോലി തീര്‍ക്കാന്‍ നോക്ക്.

ഞാന്‍ തിരികെ വീട്ടിലേക്ക് പോകവെ ചേച്ചിയെ കണ്ടു കാര്യം പറഞ്ഞു. അങ്ങനെ ചേച്ചി എന്നോടൊപ്പം പിറ്റേദിവസം മാഡത്തെ കാണാന്‍ വന്നു.

മാഡം: എന്താ പേര്..?

ലിജി: ലിജി

മാഡം: വീട്..?

ലിജി: ഫാസിലയുടെ വീടിന്റെ അടുത്ത്.

മാഡം: ഉം. ഇവിടെ കൃത്യനിഷ്ടക്ക് വലിയ പ്രാധാന്യാ. 9 മണി ആവുമ്പോള്‍ ജോലിക്ക് വരണം. 5 മണി ആവുമ്പോള്‍ പോവാം. ഫാസില എല്ലാ കാര്യവും പറഞ്ഞില്ലേ..

Leave a Reply

Your email address will not be published. Required fields are marked *