എസ്.ജെ. ബാഗസ് [ Full ] 1

ലിജി: ന്റെ മോളെ.. പുറത്ത് പറയുന്നില്ലാന്നെയുള്ളൂ. ആകെ കഷ്ടത്തിലാ. ചേട്ടന് വീട് വെച്ചതിന്റെ ലോണ്‍ അടയ്ക്കാനുണ്ട്. കുറെയായിട്ട് എന്റെ കയ്യിലെയും കഴുത്തിലെയും സ്വര്‍ണം ചോദിക്കുന്നു.

ഫാസില: കുറെ രൂപ കടമുണ്ടോ ചേച്ചി.

ലിജി: ഉണ്ട്. കുറച്ചധികമുണ്ട്. നീ എനിക്ക് അവിടെ ഒരു ജോലി താ.

ഫാസില: ഞാന്‍ ചോദിച്ച് നോക്കാം. ചേട്ടന്‍ സമ്മതിക്കോ..?

ലിജി: ചേട്ടന്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു. അതാ നിന്നോട് ചോദിച്ചത്.

ഫാസില: ശരി ചേച്ചി ഞാന്‍ ചോദിച്ചു നോക്കാം.

ലിജി: കിട്ടുകയാണെങ്കില്‍ വലിയ ഉപകാരമായേനെ..

ഫാസില: ഉം

അങ്ങനെ ഞാന്‍ പിറ്റേന്ന് കമ്പനിയിലെത്തി. പതിവുപോലെ സുവര്‍ണമാഡം വന്നു. ഞാനും ഹനീഫായും ജോലി ചെയ്യുന്നടത്തേക്ക് വന്നു. അവിടെയുള്ള ബാഗുകള്‍ താഴെ ലിഫ്റ്റില്‍ കയറ്റുന്ന ഗിരിജ ചേച്ചിയോട് ഉച്ചത്തില്‍ വഴക്ക് പറയുകയായിരുന്നു മാഡം. എനിക്ക് ആകെ പേടിയായി. ഒരു കുലുക്കവുമില്ലാതെ ഹനീഫ്ക്ക കാലുകൊണ്ട് ചവിട്ടി കവര്‍ തുളയ്ക്കുന്ന ജോലി ചെയ്യുകയായിരുന്നു. ഞങ്ങളുടെ അടുത്ത് വന്ന് ഹനീഫ്ക്ക നേരം വൈകിയതിനെ കുറിച്ച് മാഡം ദേഷ്യത്തോടെ സംസാരിക്കുകയായിരുന്നു. ചുരിദാറിന്റെ ലെഗ്ഗിന്‍സും ടീഷര്‍ട്ടും ഇട്ട് തട്ടമിടാതെ ജോലി ചെയ്യുന്ന ഞാന്‍ ഇതെല്ലാം കേട്ടുനിന്നു. എനിക്ക് അപ്പോള്‍ ലിജി ചേച്ചി പറഞ്ഞ കാര്യം ഓര്‍മ്മ വന്നു. പക്ഷെ എങ്ങനെ ചോദിത്തും. ഞാന്‍ കാത്തുനിന്നു. ഹനീഫായെ വഴക്ക് പറഞ്ഞ് പോകവെ ഭയത്തോടെ

ഫാസില: മാഡം

സുവര്‍ണ: ഉം എന്താ..?

ഫാസില: ഇവിടെ ജോലി ഒഴിവ് ഉണ്ടോ..?

സുവര്‍ണ: ആര്‍ക്കാ..?

ഫാസില: എന്റെ പരിചയത്തിലുള്ള ആള്‍ക്കാ..

സുവര്‍ണ: ആണ്‍പിള്ളേര് വേണ്ട.

ഫാസില: ആണല്ല. വീടിന്റെ അടുത്തുള്ള ചേച്ചിയാ..

സുവര്‍ണ: ശരി എന്നെ വന്ന് കാണാന്‍ പറ. കമ്പനി സമയത്തിന്റെ കാര്യം പറയണം. തോന്നിയ പോലെ വരാനും പോവാനും പറ്റില്ലാന്ന്

ഫാസില: ശരി മാഡം.

അവിടെ നിന്ന് പോവുന്ന സുവര്‍ണ മാഡം.

ഹനീഫ: ഇനി ഇവിടെ ആരെ ജോലിക്ക് കൊണ്ടുവരാനാ. ഇപ്പോള്‍ തന്നെ ഞാനടക്കം 14 പേരുണ്ട്.

ഫാസില: എന്റെ വീടിന്റെ അടുത്തുള്ള ചേച്ചിയാ..

ഹനീഫ: ഉം വേഗം ജോലി തീര്‍ക്കാന്‍ നോക്ക്.

ഞാന്‍ തിരികെ വീട്ടിലേക്ക് പോകവെ ചേച്ചിയെ കണ്ടു കാര്യം പറഞ്ഞു. അങ്ങനെ ചേച്ചി എന്നോടൊപ്പം പിറ്റേദിവസം മാഡത്തെ കാണാന്‍ വന്നു.

മാഡം: എന്താ പേര്..?

ലിജി: ലിജി

മാഡം: വീട്..?

ലിജി: ഫാസിലയുടെ വീടിന്റെ അടുത്ത്.

മാഡം: ഉം. ഇവിടെ കൃത്യനിഷ്ടക്ക് വലിയ പ്രാധാന്യാ. 9 മണി ആവുമ്പോള്‍ ജോലിക്ക് വരണം. 5 മണി ആവുമ്പോള്‍ പോവാം. ഫാസില എല്ലാ കാര്യവും പറഞ്ഞില്ലേ..

ലിജി: പറഞ്ഞു മാഡം.

മാഡം: ദിവസം 250 രൂപ തരും. ഒരാഴ്ചയ്ക്കുള്ളില്‍ പണി പഠിച്ചാല്‍ അത് മൂന്നൂറു രൂപയാവും. ഓവര്‍ ടൈമിന് വേറെയും.

ലിജി: ശരി

അവള്‍ തലയാട്ടി.

മാഡം: എന്നാ വാ…

എന്നു പറഞ്ഞു ഹനീഫയും ഫാസിലയും ജോലി ചെയ്യുന്ന മൂന്നാം നിലയിലേക്ക് കൊണ്ടുപോയി.

മാഡം: ഹനീഫാ

ഞെട്ടലോടെ വിളിക്കേട്ട് ഞെട്ടി ഹനീഫ: ഹോ മാഡം.

മാഡം: ഇത് ലിജി. ഫാസിലയുടെ നെയ്ബര്‍. ഇവളെ പഞ്ചിംഗ് പഠിപ്പിക്കണം

ലിജിയെ നോക്കി മാഡത്തെ നോക്കി ഹനീഫ: ശരി
തലയാട്ടി

മാഡം: ആദ്യം ജോലിക്ക് കയറുന്നവര്‍ക്ക് ഇതാണ് ഇവിടുത്തെ പണി. പഞ്ചിംഗ് പഠിക്കുക. ലിജിക്ക് അത്യാവശ്യം ആരോഗ്യമുണ്ടല്ലോ. അതുകൊണ്ട് ഇത് പ്രയാസമായിരിക്കില്ല.

ലിജി തലയാട്ടി മൂളി.

മാഡം: രാവിലെ ജോലിക്ക് വന്നാല്‍ പിന്നെ താഴെ നിലയില്‍ പോയി കറങ്ങരുത്. ഇവിടെ തന്നെ നിന്ന് ജോലി ചെയ്യണം. ബാത്ത് റൂമും ഈ നിലയില്‍ ഉണ്ട്. എന്നാ ജോലിക്ക് കയറുന്നത്.

ലിജി: നാളെ വരാം…

മാഡം: ശരി

എന്നു പറഞ്ഞു താഴോട്ട് പോവുന്ന മാഡം. എന്റെ ടീഷര്‍ട്ട് കണ്ട് അങ്ങോട്ട് വന്നുകൊണ്ട് ലിജി: നീ എന്ന് മുതലാടി ടീ ഷാര്‍ട്ട് ഇട്ടു തുടങ്ങിയത്.

ഫാസില: ഈ ജോലി ചെയ്യുമ്പോള്‍ ടീഷര്‍ട്ട് ഇടണം.

ലിജി: ഹോ, അത് ശരി.

ഫാസില ലിജിയെ ഹനീഫാക്കയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ അവിടെയുള്ള 12 സ്ത്രീ സ്റ്റാഫിനെയും. അങ്ങനെ പിറ്റേ ദിവസം മുതല്‍ ലിജി അവിടെ ജോലിക്ക് വന്നുതുടങ്ങി. അവള്‍ക്ക് പഞ്ചിംഗ് തന്നെയായിരുന്നു. ജോലി. ലിജി ചുരിദാര്‍ ധരിക്കാറില്ല. സാരിയേ ധരിക്കാറുള്ളൂ. അങ്ങനെ ലിജി കാലുകൊണ്ട കവറുകള്‍ പഞ്ച് ചെയ്യുകയും ഫാസില മെഷീനിലൂടെ അത് കടത്തിവിടുകയും ചെയ്തു. പിന്നീട് ലിഫ്റ്റിലേക്കുള്ള ലോഡിംഗിലേക്ക് മാറി. അങ്ങനെ ഒരുമാസത്തോളമായി ലിജി അവിടെ ജോലി ചെയ്യുന്നു. അവള്‍ക്ക് ഫാസിലയ്ക്ക് കിട്ടുന്ന അതേ സാലറി തന്നെ കിട്ടി തുടങ്ങി. ദിവസം 300 രൂപ. അങ്ങനെ ലിജി ചേച്ചി ആ പണംകൊണ്ട് നല്ല പട്ടുസാരിയൊക്കെ വാങ്ങി നല്ല ഭംഗിയില്‍ ജോലിക്ക് വരാന്‍ തുടങ്ങി. സുവര്‍ണാ മാഡം പോലും ഇത്രയും ഭംഗിയില്‍ ഇവിടെ വരുന്നത് മൂന്ന് വര്‍ഷമായി ഫാസില കണ്ടിട്ടില്ല. ലിജി ചേച്ചി നല്ല അടിപൊളി ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണെന്ന് അവിടെയുള്ള മറ്റുള്ളവര്‍ മനസിലാക്കി. കാരണം നല്ല ചെറുപ്പും മേയ്ക്കപ്പും മറ്റുമായിയുള്ള നടപ്പ് കാരണം. ആ മൂന്നാംനിലയില്‍ ഞാനും ലിജി ചേച്ചിയും മാത്രമായി ജോലി ചെയ്തു. ഇടയ്ക്ക് ഹനീഫായും ശാരദേടത്തിയും ശോഭേച്ചിയും സക്കീനയും ലോഡിംഗിനും വരാറുണ്ടായിരുന്നു. ജോലിക്ക് പോവുന്നതും വരുന്നതും ഞാനും ലിജിചേച്ചിയും ഒരുമിച്ചായിരുന്നു. ചില ദിവസങ്ങളില്‍ ഓവര്‍ ടൈം ചെയ്തിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ പഞ്ചിംഗിന്റെ മെഷീന്‍ ചവിട്ടി ചവിട്ടി ലിജിചേച്ചിയുടെ കാല്‍ വേദനിയ്ക്കാന്‍ തുടങ്ങി. അങ്ങനെ ഫാസില ഹനീഫയോട് പറഞ്ഞു. അവിടെ ഏറ്റവും കൂടുതല്‍ ദിവസ കൂലി വാങ്ങുന്നത് ഹനീഫയാണ്. 600 രൂപ. അതുകൊണ്ട് തന്നെ ഭാരപ്പെട്ട ജോലി ചെയ്യുന്നത് അയാളുടെ കടമയായി മാറി. ഹനീഫ പഞ്ചിംഗ് ഏറ്റെടുത്തു. ലിജി ചേച്ചിയെ ലോഡിംഗിന് ആക്കി. തലയില്‍ തട്ടമിടാതെയുള്ള ജോലി എന്നെ പലപ്പോളും അലോസരപ്പെടുത്താറുണ്ട്. ഞാന്‍ ലിജി ചേച്ചിയോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *