ട്രെയിൻ പതിയെ നീങ്ങി തുടങ്ങി
മനസിൽ ഒരു വിഷമം ഉണ്ടെങ്കിലും എല്ലാം ഒരു നിയോഗം എന്നപോലെ ഞാൻ ഇരുന്നു
പെട്ടന്നായിരുന്നു ഡോർ ഉം തള്ളിത്തുറന്നു ഒരു 2 വലിയ ടട്രോളിബാഗ് ആയി ഒരു പെൺകുട്ടിഅങ്ങോട്ടേക് വന്നത്.
എല്ലാവരുടെ ശ്രെദ്ധയും അവളിലേക് പതിഞ്ഞു
ഒരു ചിരിയോടെ എല്ലാവരെയും മറികടന്നു ഞങ്ങളുടെ സെക്ഷൻ ലെക് വന്നു
“സീറ്റ് നമ്പർ 43″
ഒരു ലോർ സീറ്റ് ലെക് അവ്വൽ ഇരുന്നു
2വലിയ
ട്രോളി ബാഗും ഒരു ഹാൻഡ് ബാഗ് ഉം പിടിച്ച നിക്കുന്ന അവളെ കണ്ടപ്പോ ആദ്യം ചിരി ആണ് വന്നത്
എല്ലാവരെയുംനോക്കി ഒരു ചിരി തന്നതിന് ശേഷം അവൾ ആ സീറ്റ്ന്റെ അടിയിലേക് ബാഗ് കൽ ഒരുത്തിയെ വെച്ചു
എങ്ങനെയോ ഒക്കെ കുത്തി കെട്ടി വെച്ച ശേഷം ആണ് അവൾക് ഒരു സമാധാനം ആയത്
അപ്പൊ തന്നെ അവളുടെ ഫോൺ റിങ് ചെയ്തു
” ആ മമ്മി ട്രെയിൻ കിട്ടി , ഈ നശിച്ച മഴ , എങ്ങനെയോ ഒക്കെ എത്തി , ശെരി മമ്മി ഞാൻ പിന്നെ വിളികാവേ ”
കാൾ കട്ട് ചെയ്ത ശാസ്വം വിടുന്ന അവളെ ഞാൻ നോക്കി നിന്നു
കണ്ടാൽ ഒരു 22 വയസ് പ്രായം തോന്നും, ഇത്തിരി മോഡേൺ ആണ്, ട്രെയിൻ ഇല് രണ്ടു മൂന്ന് ദിവസം ആയോണ്ട് ആണെന്ന് തോന്നുന്നു വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാത്ത വസ്ത്രം
” മോൻ എങ്ങോട്ടേക്കാ ”
സരസ്വതി അമ്മയുടെ ആയിരുന്നു ആ ചോദ്യം
” ഡൽഹി”
“അവിടെ എന്താ, ജോലി ആണോ”
“അതെ, ജോലി ശെരി ആയി അങ്ങോട്ടേക് പോകുന്നു ”
അതും പറഞ്ഞു ഞാൻ നോക്കുമ്പോൾ അപ്പുറത്തെ സീറ്റ് ലെ ഫാമിലിയിലെ ആ ചേട്ടൻ എന്നോട് ചോദിച്ചു ,
” ഡൽഹിയിൽ എവ്ടെയാ ”
ഒരു ചിരിയോടെ ആ ചോദിക്കുന്ന ആ ചേട്ടനെ നോക്കി ഞാൻ പറഞ്ഞു
” അശോക് വിഹാർ ”
” ആഹ്ഹ അവിടെ ആണോ , ഞങ്ങൾ അതിനു കുറച്ച അടുത്ത ഷാലിമാർ ബാഗ് എന്ന് പറയും,
ഒരു 5 കിലോമീറ്റര് ഉണ്ട്”
“അഹ് , അവിടെ എന്താ ജോലി” ഞാൻ ചോദിച്ചു
” ഒരു ബാങ്കിൽ വർക്കുചെയ്യുവാന് , ലീവ് ആയിരുന്നു അത് കഴിഞ്ഞു തിരിച്ചു പോകുവാ , ഞാൻ വേണു , ഇത് എന്റെ ഭാര്യ രമ്യ പിന്നെ ഇത് കാത്തു മോൾ ”
കാത്തു മോളെ ഞാൻ നോക്കിയപ്പോ ആ മുഖത്തു നിഷ്കളങ്കമായ ഒരു ചിരി ആയിരുന്നു .
” ഞാൻ സിദ്ധാർഥ് , എഞ്ചിനീയറിംഗ് കഴിഞ്ഞു ഇപ്പൊ അവിടെ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ശെരി ആയിട്ട് പോകുന്നു ”
അപ്പോളേക്കും സരസ്വതി അമ്മയും ഞങ്ങളോടൊപ്പം കൂടി, അവരും വരെ പരിചയപെടുത്തി
ഇതെല്ലം കണ്ടുകൊണ് ഞങ്ങളെ തന്നെ നോക്കി ഇരിക്കുകയാണ് അവൾ
“ഹലോ ” ഒരു 37 വയസ് തോന്നിക്കുന്ന ഒരു ചേച്ചി ഞങ്ങളെ നോക്കി വിളിച്ചു
എല്ലാവരുടെയും ശ്രദ്ധ ആ ചേച്ചിയേല്ക് പോയപ്പോ
ചേച്ചിയും പതിയെ സംസാരിച്ച തുടങ്ങി
“ഞാൻ മീര , ഡല്ഹിയിലേക് തന്നെ ആണ് , അവിടെ അക്കൗണ്ടന്റ് ആണ് ”
ഞങ്ങൾ എല്ലാവരുംപരസ്പരം സംസാരിച്ചു
ഇതിലൊന്നും പെടാതെ ഞങ്ങൾ എല്ലാവരെയും നോക്കികൊണ്ട് അവൾ ഇരിക്കുകയായിരുന്നു ,
ഞാൻ പതിയെ ഇടം കണ്ണിട്ട് നോക്കിയപ്പോ വിഷമം ആയിരുന്ന മുഖത്തു
എനിക്ക് അവളോട് സംസാരിക്കണം ഇന്നുണ്ടായി, പക്ഷെ അവൾക് താല്പര്യം ഇല്ലെങ്കിലോ
ഞങ്ങളുടെ സെക്ഷനിൽ ഇപ്പോ 7 പേരുണ്ട് അതിൽ ഞാൻ സൈഡ് അപ്പർ, സരസ്വതി അമ്മ സൈഡ് ലോവർ , വേണുച്ചേട്ടൻ രമ്യ ചേച്ചി കാതുമോൾ ഇവർ ഒരു ലോർ സീറ്റ് ലും ഇവർക്കു ഓപ്പോസിറ്റ
ആയി മീര ചേച്ചിയും പിന്നെ അവളും ഇരിക്കുന്നു, മീര ചേച്ചി
അപ്ലോവർ ബർത്ത് ആണ് , പിന്നെ വേണുച്ചേട്ടൻ ഫാമിലി അപ്പർ ,middle , ലോവർ ബർത്ത് ആണ് അപ്പൊ അവൾ ഒന്നില്ലേൽ middle അല്ലേൽ അപ്പർ ,ഇതൊക്കെ മനസിൽ പറഞ്ഞ് കൊണ്ട് ഞാൻ ഇരുന്നു.
അവൾ അപ്പോൾത്തന്നെ അപ്പർ ബർത്തലിക് കേറി, അപ്പൊ അവൾ അപ്പർ, ഇനി middle ആണവോ എന്ന് ഓർത്തു
അപ്പോളേക്കും ട്രെയിൻ തൃശൂർ എത്തിയിരുന്നു
കുറച്ച നേരംകൂടെ താഴെ ഇരുന്ന ശേഷം ഞാൻ മുകളിലേക്കു കേറി കിടന്നു , ac കോച്ച് ലെ ആ തണുപ്പിൽ ഞാൻ മയങ്ങി പോയി പെട്ടന്ന് ,
“ചോറ് മീൻകറി , ബിരിയാണി ”
എന്ന സൗണ്ട് കേട്ടാണ് ഞാൻ പിന്നെ എണീക്കുന്നത് നോക്കിയപ്പോ കോഴിക്കോട് ആയി, ഉച്ച സമയം വിശപ്പുണ്ട്,
ട്രെയിൻ ലെ ഫുഡ്ന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് ഞാൻ ഇവിടെ നിന്നും ഫുഡ് എന്തേലും വാങ്ങാൻ എന്ന വിചാരിച്ച താഴെ ഇറങ്ങി
