” ഇതുംകൂടെ ഒള്ളു തീർന്നു”
മീര ചേച്ചി പറഞ്ഞു
എല്ലാവരും ഒരു ചിരിയോടെ കൂടെ ഫുഡ് കഴിച്ചു
പാറുവും ഉണ്ടായി കൂടെ
മംഗലാപുരം എത്തിയപ്പോ ഒരു ഹിന്ദി കാരൻ വന്നു അയാൾ ആയിരുന്നു എട്ടാമത്തെ ആൾ.
നല്ല കൊമ്പൻ മീശ ഒക്കെ ആയിട്ട് ഒരാൾ,
അയാൾ വന്നു നേരെ മീര ചേച്ചിടെ അടുത്ത ഇരുന്നു
ചേച്ചിയാണേൽ ഇയാളെക്കണ്ട പേടിച്ച ഇരിക്കുകയാണ്
പാറു അപ്പോളേക്കും മുകളിൽ അവളുടെ സീറ്റ് ലെക് കേറി പോയിരുന്നു
ഞാൻ മീര ചേച്ചിയെ നോക്കി ഇരുന്നു
ആൾ ആണേൽ പേടിച്ച ഒരു മുയൽ കുഞ്ഞിനെ പോലെ പതുങ്ങി ഇരിപ്പുണ്ട്
പെട്ടന്ന് ചേച്ചി എന്നെ നോക്കി
ഞാൻ തല പൊക്കി കൊണ്ട് എന്ത് പറ്റി എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു
ഒന്നുമില്ല എന്ന കണ്ണടച്ച് കാണിച്ചു
പക്ഷെ ആ മുഖത്തു നിന്നും ചേച്ചി ഒട്ടും കംഫോര്ട്ടബിള് അല്ല എന്ന എനിക്ക് മനസിലായി
ഞാൻ താഴെ ഇറങ്ങി
ചേച്ചിയെ വിളിച്ചു
ചേച്ചി എന്റെ പുറകെ പുറത്തോട്ട് വന്നു
“എന്ത് പറ്റി ”
” ഒന്നും ഇല്ലടാ, എനിക്ക് അയാളെ കണ്ടിട്ട് പേടിയാകുന്നു ”
ചേച്ചിയെ നോക്കി ഞാൻ ചിരിച്ചു
ചേച്ചി എന്നെ കൈകൊണ്ട് അടിക്കുന്നത് പോലെ കാണിച്ചു
” ചേച്ചിക് മുകളിൽ കിടക്കാൻ വെള്ള കുഴപ്പം ഉണ്ടോ ”
ഞാൻ ചേച്ചിയോട് ചോദിച്ചു
“ഇല്ല ”
“എന്ന ചേച്ചി എന്റെ സീറ്റിൽ കിടന്നനോ”
അത് കേട്ടപാടെ ചേച്ചി എന്നെ നോക്കി
“നിനക്കു എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ”
“എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ”
അങ്ങനെ ചേച്ചി എന്റെ സീറ്റിൽ കേറി കിടന്നു
ഞാൻ ചേച്ചിയുടെ സീറ്റ്ലും
പതിയെ എല്ലാവരും ഉറക്കത്തിലേക് വീണു
– തുടരും –
