സൂര്യന്റെ ഉദയ കിരണങ്ങൾ മറപ്പുരയുടെ ചെറിയ വിടവിലൂടെ കയറി അവയിൽ പതിക്കുന്നു……
ഈ സമയം പുറത്ത്, പറമ്പിന്റെ അറ്റത്ത്, വേലിയുടെ വിടവിലൂടെ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു …… ജിഷ്ണു……
അയൽവീട്ടിൽ പുതിയായി താമസം തുടങ്ങിയവൻ…… കുഞ്ഞൻ നായരുടെ മകൻ…….
അമ്മ രുക്‌മിണി പഞ്ചായത്ത് മെമ്പർ ആണ്…….
അവർ രണ്ട് ദിവസമായതെ ഉള്ളൂ ഇങ്ങോട്ടേക്കു താമസം ആയിട്ട്……
ഇവിടെ പുതുതായി അവർ വാങ്ങിയ വീടാണ്……
ജിഷ്ണു സുമുഖനായ യുവാവ് ആണ്……
പണ്ട് അവൻ മണിക്കുട്ടിയോടൊപ്പം പഠിച്ചിട്ടുമുണ്ട്……ഇരുപത്തഞ്ചു വയസ്സ്. ഉയരമുള്ള ശരീരം…….. കറുത്ത മുടി നെറ്റിയിലേക്ക് വീണിരിക്കുന്നു. കൈയിൽ ചുവന്ന ചാമ്പക്ക……
മണിക്കുട്ടിയുടെ വീട് ഒന്ന് കണ്ടിരിക്കാൻ
വെറുതെ ഇറങ്ങിയതാണ്…..
അവൻ വരുന്ന ആ സമയം
തന്നെയാണ് മണിക്കുട്ടി
തുള്ളിച്ചാടി പോയതും…….
അവൻ ചാമ്പക്ക പറിക്കുന്ന
തക്കം ആയിരുന്നു…….
മണിക്കുട്ടി കണ്ടിരുന്നെങ്കിൽ
അവൾ അവനെ ഓടിച്ചേനെ
കാരണം അവൾ പരിപാലിക്കുന്ന
തോട്ടത്തിൽ ആരും ഒന്നും
അടക്കാൻ പാടില്ല…….
അതറിയാതെ അവൻ
താൻ പറിച്ച ആ ചാമ്പക്കയിൽ ഒന്ന് കടിച്ചു. നീര് ചുണ്ടുകളിൽ തെറിച്ചു……
മണിക്കുട്ടി ദൂരെ മറയുന്നത് അവൻ
നോക്കി അവൻ മെല്ലെ നടന്നു……
അപ്പോഴാണ് മറപ്പുര ശ്രേദ്ധിച്ചത്…
യാദൃശ്കം…….
മറപ്പുരയുടെ വാതിലിനടിയിലെ വിടവിലൂടെ അകത്തു അവിടെ… ആ കാൽപ്പാദങ്ങൾ. നനഞ്ഞു തിളങ്ങുന്ന വെളുപ്പ്……..
ആരുടെയും മനം കവരുന്ന വെണ്മ….
കൊലുസ്സുകൾ ഓരോ ചലനത്തിലും ലഘുശബ്ദം ഉണ്ടാക്കുന്നു……..
ജലത്തുള്ളികൾ കണങ്കാലിൽ നിന്ന് താഴേക്ക് വീഴുന്നു.
അവൻ നിന്നു………..
ചാമ്പക്ക കൈയിൽ തന്നെ……..
നോട്ടം അവിടെ നിന്നു മാറിയില്ല…….
നിശബ്ദതയുടെ ഉള്ളിൽ ആ ഭംഗി മാത്രം.
അകത്ത് മുത്തുലക്ഷ്മി ജിഷ്ണു വന്നത് അറിയാതെ തിരക്കിൽ ആയിരുന്നു……
അവൾ ഇടക്ക് തല ഉയർത്തി……
ചുമരിൽ… ഒരു നിഴൽ ചലിച്ച പോലെ…….
അവൾ ഞെട്ടി…..
കറുപ്പും മഞ്ഞയും കലർന്ന ശരീരം…….
ഒരു വരയൻ പാമ്പ്………..
മറപ്പുരയുടെ പഴയ ചുമരിൽ ഇഴഞ്ഞു കയറി ഇരിക്കുന്നു…….. അവളുടെ കണ്ണുകൾ വലുതായി. ശ്വാസം നിന്നു………
“അയ്യോ…പാമ്പ്!!!!!!”
എന്നൊരു ശബ്ദം മറപ്പുരക്ക് ഉള്ളിൽ നിന്ന് പൊന്തി……….
മുത്തുലക്ഷ്മി ഭയത്തോടെ മുണ്ട് മുറുകെ പിടിച്ചു…….
കാലുകൾ വിറച്ചു…….
കൊലുസ്സുകൾ ഒച്ചയോടെ മുട്ടി……..
അവൾക്ക് വെളിയിലിറങ്ങാൻ പറ്റില്ല….
കാരണം വാതിലിനു മുകളിലെ ചുമരാണ്….
ആകെ പെട്ട അവസ്ഥ…..
വാതിൽ ചാരിയിട്ടെ ഉള്ളു….. പക്ഷേ അങ്ങോട്ടേക്ക് നടന്നാൽ അത് ദേഹത്തു വീഴും…….
പുറത്ത് ജിഷ്ണു കേട്ടു……
ചാമ്പക്ക താഴെ വീഴ്ത്തി…….
വാതിൽ പതുക്കെ തള്ളി. “ആരുണ്ട്?” എന്ന് ചോദിച്ചു……
ആരാത്?????
ഞാനാ ആന്റി അപ്പുറത്തെ പുതിയ താമസക്കാർ…… ശബ്ദം ശാന്തം.
അയ്യോ ഒരു പാമ്പ് …..
വാതിലിനു മുകളിൽ…..
മുത്തുലക്ഷ്മി തിരിഞ്ഞു…… അവന്റെ നിഴൽ വാതിലിൽ വീണു……
സൂര്യന്റെ വെളിച്ചം അവന്റെ തോളിൽ പതിച്ചു…….
അവൻ ഒരു വടി കൊണ്ട് വാതിൽ പതിയെ തള്ളി…..“പാമ്പ്… അവിടെ ചുമരിൽ…” അവൾ വിരൽ ചൂണ്ടി……. ശബ്ദം വിറച്ചു.
ജിഷ്ണു ഒരു നിമിഷം നിന്നു……..
പിന്നെ അവൻ കണ്ടു അതിന്റെ വാൽ…… കണ്ണുകൾ പാമ്പിലേക്ക്. “നിൽക്ക് അനങ്ങല്ലേ ആന്റി……..” ഒരു വടി എടുത്ത് പതുക്കെ അടുത്തേക്ക് നീക്കി………
…….. ജിഷ്ണു പാമ്പിന്റെ വാലിൽ പിടിച്ചു ഒറ്റ ഏറ്…….. പാമ്പ് ഇഴഞ്ഞു പോയി. പറമ്പിന്റെ അറ്റത്തേക്ക്……
മുത്തുലക്ഷ്മി ശ്വാസം വിട്ടു……
. കൈകൾ നെഞ്ചോട് ചേർത്തു………
ഹൃദയമിടിപ്പ് ഇനിയും അടങ്ങിയിട്ടില്ല. ജിഷ്ണു തിരിഞ്ഞു നോക്കി. അവളുടെ മുഖം. നനഞ്ഞ മുടി. മുണ്ടിന്റെ അറ്റം. കാൽപ്പാദങ്ങളിൽ ഇനിയും ജലത്തുള്ളികൾ.
“ഭയപ്പെടേണ്ട. പോയി,” അവൻ പറഞ്ഞു. ചിരി മുഖത്ത്. “ഞാൻ ജിഷ്ണു. അയൽവീട്ടിൽ പുതിയായി വന്നതാണ്. ചാമ്പക്ക കണ്ടു… അത്രയേ ഉള്ളൂ……..”
