ഇവിടത്തെ മണിക്കുട്ടി എന്റെ കൂടെ
പഠിച്ചതാണ്…..
മുത്തുലക്ഷ്മി ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകൾ അവനിലേക്ക്. അവന്റെ കൈകളിൽ………. അവന്റെ നോട്ടം അവളുടെ കാൽപ്പാദങ്ങളിൽ നിന്ന് മുകളിലേക്ക് ഉയർന്നു. ഒരു നിമിഷം. പിന്നെ അവൻ തല താഴ്ത്തി.
“നന്ദി…” അവൾ മന്ത്രിച്ചു……..
ശബ്ദം ദുർബലം.പെട്ടെന്നാണ്
താൻ നിൽക്കുന്നത് എങ്ങനെ എന്ന് മുത്തുലക്ഷ്മിക്ക് ബോധം ഉണ്ടായത്…..
അശേ….. അവൾ ഒറ്റ തള്ളിനു വാതിൽ ചാരി………വാതിൽ അടച്ചു. മുത്തുലക്ഷ്മി തനിച്ചായി. ഹൃദയമിടിപ്പ് ഇനിയും കേൾക്കുന്നു. ചുമരിൽ പാമ്പിന്റെ ചിത്രം മനസ്സിൽ മാഞ്ഞു….. പക്ഷേ അവന്റെ നോട്ടം അവളുടെ ത്വക്കിൽ ഇനിയും തങ്ങിനിൽക്കുന്നു.
ജനലിലൂടെ കാറ്റ്
വീണ്ടും വന്നു. അവൾ മുണ്ട് ഒന്നുകൂടി മുറുകെ പിടിച്ചു. കണ്ണടച്ചു. ഉള്ളിൽ എന്തോ ചലിച്ചു. ഭക്തിയുടെ മറവിൽ ഒളിച്ചിരുന്ന ആ നിശബ്ദതയ്ക്ക് ഇളക്കം തട്ടുന്നു…..
പുറത്ത് ജിഷ്ണു മധുരമായി എന്തോ ഓർത്തു നടന്നു……. ചാമ്പക്കയുടെ മധുരം ഇനിയും നാവിൽ. അവൻ ഒരു തവണ തിരിഞ്ഞു നോക്കി. മറപ്പുരയുടെ വിടവ്. അവിടെ ഒരു നിഴൽ. ഒരു നിമിഷം. പിന്നെ അപ്രത്യക്ഷമായി.
സൂര്യന്റെ നിഴലുകൾ ദീർഘിച്ചു. മുത്തുലക്ഷ്മി മറപ്പുരയിൽ നിന്നു. കാൽപ്പാദങ്ങളിൽ കൊലുസ്സുകൾ ഇനിയും മിന്നുന്നു…..
പക്ഷേ ഞെട്ടൽ മാറുന്നില്ല……
(തുടരും………
