ചെറിയമ്മ ചിരിച്ചുകൊണ്ട് വാ തുറന്നു. ഞാൻ ദോശ ചമ്മന്തിയിൽ മുക്കി കൊടുത്തു. കൂടെ ഞാനും കഴിച്ചു…
കഴിച്ചു കഴിഞ്ഞു ഞാൻ ചോദിച്ചു: “ഇനി എന്താ പരിപാടി…?”
ചെറിയമ്മ പറഞ്ഞു: “വാ… നമുക്ക് കുറച്ചുനേരം ഇവിടെ ഇരിക്കാം.”
ഞങ്ങൾ അടുക്കളയ്ക്ക് പുറത്തുള്ള ചെറിയ തിണ്ണയിൽ ഇരുന്നു.
ചെറിയമ്മ ചോദിച്ചു: “ഏടത്തി ഉണ്ണിയോട് മിണ്ടിയപ്പോൾ സന്തോഷമായോ…?”
ഞാൻ: “ഉം… ഞാൻ വഴക്ക് കിട്ടുമെന്ന് പേടിച്ചാണ് പോയത്, പക്ഷേ കിട്ടിയില്ല!”
ചെറിയമ്മ: “ഞാൻ ഒന്ന് ചോദിക്കട്ടെ… ഉണ്ണി സത്യം പറയുമോ…?”
ഞാൻ: “ചോദിക്ക്…”
ചെറിയമ്മ: “ഏടത്തി പുറത്തുവന്നു കഴിയുമ്പോൾ ഉണ്ണിയോട് ദേഷ്യമൊന്നുമില്ലാതെ മിണ്ടുന്നു… പിന്നെ പതുക്കെ കുറച്ചു ഇഷ്ടത്തിലൊക്കെ മിണ്ടുന്നു… പിന്നെ ഒരുപാട് ഇഷ്ടത്തിൽ ഉണ്ണിയോട് മിണ്ടുന്നു എന്ന് കരുതുക…
അതായത് ഞാൻ ഉണ്ണിയോട് മിണ്ടുന്നതിലും കൂടുതൽ!
അന്നേരം ഉണ്ണി ഏടത്തിയോടും അതെ ഇഷ്ടത്തിൽ മിണ്ടുമോ…?”
ഞാൻ ഒന്ന് ആലോചിച്ചു… ‘ചെറിയമ്മയെ ഒന്ന് പറ്റിക്കാം!’
ഞാൻ പറഞ്ഞു: “വലിയമ്മയ്ക്ക് എന്നെ ഇഷ്ടമായാൽ സന്തോഷമല്ലേ… അപ്പോൾ ഞാനും അതുപോലെയാകും!”
പെട്ടെന്ന് ചെറിയമ്മയുടെ മുഖം വാടി… കണ്ണുകൾ നിറഞ്ഞു.
എന്നിട്ട് അവിടെനിന്ന് എഴുന്നേറ്റ് നടന്നു പറഞ്ഞു: “എന്നാൽ ശരി… അറിയാൻ ചോദിച്ചതാ… എന്നാലും, ആരുമില്ലാത്തപ്പോൾ മിണ്ടാൻ വന്ന എന്നെ വേണ്ടാതാകുമല്ലേ…” എന്നും പറഞ്ഞ് ചെറിയമ്മ പശുകൂട്ടിലേക്ക് പോയി.
അവിടെ വയ്ക്കോൽ താഴെയിട്ട പശുക്കളോട് ദേഷ്യപ്പെട്ടിട്ട്, ഒരു വശത്ത് ചെന്നിരുന്നു.
എനിക്ക് ശരിക്കും വിഷമം വന്നു. ഒന്ന് പറ്റിക്കാൻ കരുതി പറഞ്ഞതാണ്, പാവത്തിന് നല്ല വിഷമമായി! ഞാൻ പുറകെ ചെന്ന് അടുത്ത് പോയിരുന്നു.
ഞാൻ ചെന്നപ്പോൾ എന്നെ നോക്കാതെ പിണങ്ങിയിരുന്നു.
ഞാൻ വിളിച്ചു: “ചെറിയമ്മേ… ചെറിയമ്മേ… ഇങ്ങോട്ട് നോക്ക്…”
ഇല്ല, ചെറിയമ്മ പിണക്കത്തിൽ തന്നെയാണ്. ഞാൻ ചെറിയമ്മയുടെ കയ്യിൽ പിടിച്ച് ഇങ്ങോട്ട് വലിച്ചു.
ചെറിയമ്മ പറഞ്ഞു: “വേണ്ട… എന്നെ തൊടണ്ട! രണ്ടു ദിവസം കഴിഞ്ഞു ഏടത്തി വരും, അപ്പോൾ പുറകെ പൊയ്ക്കോ…” എന്നും പറഞ്ഞ് കൈ വിടുവിച്ചു.
ഞാൻ പറഞ്ഞു: “എന്റെ ചെറിയമ്മക്കുട്ടിയെ വിട്ട് ഞാൻ എവിടെയെങ്കിലും പോകുമോ… അല്ല ചെറിയമ്മേടെ ഈ ഉണ്ണി എവിടേലും പോവോ…… ?
അതും എന്നെ ‘എരണംകെട്ടവൻ’ എന്നും ‘കുട്ടിച്ചാത്തൻ’ എന്നും ‘മരപ്പട്ടി’ എന്നുമൊക്കെ വിളിച്ച ആ വലിയമ്മയുടെ… അല്ല, ആ ഭൂതത്തിന്റെ കൂടെ ഞാൻ പോകുമോ…?”
പെട്ടെന്ന് ചെറിയമ്മ എന്റെ വായ പൊത്തി: “എന്റെ ഉണ്ണ്യേ… പതുക്കെ പറ! ഏടത്തി അപ്പുറത്തുണ്ട്…” എന്ന് പറഞ്ഞ് ചെറിയൊരു ചിരി ചിരിച്ചു.
ഞാൻ പതുക്കെ പറഞ്ഞു: “ഹൊ… ഇപ്പോഴാ ഒരു സമാധാനമായത്!
എന്റെ ഇന്ദുട്ടിയുടെ മുഖമൊന്ന് തെളിഞ്ഞല്ലോ…”
ചെറിയമ്മ: “നീ എന്താ വിളിച്ചത്…?” എന്ന് ചോദിച്ച് എന്റെ ചെവിക്ക് പിടിച്ചു!
പക്ഷേ ആ മുഖത്ത് ദേഷ്യമല്ലായിരുന്നു…
നാണവും ഇഷ്ടവും സന്തോഷവുമൊക്കെ മിന്നിമറഞ്ഞു!
ഞാൻ പറഞ്ഞു: “അയ്യോ… അറിയാതെ വിളിച്ചതാണ്, എന്റെ ചെവി വിട്!”
ചെറിയമ്മ ചെവിയിൽ നിന്ന് കൈവിട്ടിട്ട് ചിരിച്ചു. ഞാൻ പറഞ്ഞു: “ഞാൻ ചുമ്മാ ചെറിയമ്മയെ പറ്റിക്കാൻ പറഞ്ഞതാണ്… അല്ലാതെ ഞാൻ അങ്ങനെ ചെയ്യുമോ? ചെറിയമ്മയല്ലേ എന്റെ എല്ലാം…”
അപ്പോൾ ചെറിയമ്മ: “സത്യം…?”
ഞാൻ: “എന്റെ ഈ ചെറിയമ്മക്കുട്ടി ആണെ സത്യം!”
ചെറിയമ്മ: “കുട്ടിയോ…?”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ കരുതിയിരുന്നത് ഞാനായിരിക്കും ഏറ്റവും പാവം എന്നാണ്… പക്ഷേ ഇപ്പോൾ എന്നെക്കാൾ പാവം എന്റെ ഈ ചെറിയമ്മയാണല്ലോ! അപ്പോൾ ഇത് എന്റെ ചെറിയമ്മക്കുട്ടി അല്ലേ…?”
ചെറിയമ്മ ചിരിച്ചു. ഞാൻ ചെറിയമ്മയുടെ കൈ പിടിച്ചിട്ട് പറഞ്ഞു: “ചെറിയമ്മയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല കേട്ടോ… ഒന്ന് ചെറുതായി പറ്റിക്കാമെന്ന് കരുതിയതാണ്. എന്നോട് ക്ഷമിക്ക്…”
