മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2അടിപൊളി  

​”ഓഹോ! പഠിപ്പത്തം ഒക്കെ തുടങ്ങി അല്ലേ? എന്നാൽ പിന്നെ ആ ഫിസിക്സ് ടീച്ചറുടെ നമ്പർ വല്ലതും കിട്ടിയോടാ സാർ? ഡെയ്ലി ഡൗട്ട് ചോദിക്കാൻ വിളിക്കാമല്ലോ!”

​അഭിയുടെ ആ ചോദ്യം കേട്ട് എന്റെ ഉള്ളൊന്ന് കാളി. നമ്പർ വാങ്ങിയ കാര്യം ഇവന്മാരോട് പറഞ്ഞാൽ പിന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു:

​”പോടാ മൈരേ.

​” പിന്നെ നീ എന്തിനാടാ തലയും ചൊറിഞ്ഞു നിൽക്കുന്നെ? നിന്റെ കള്ളം ഞങ്ങൾക്ക് മനസിലാകുന്നുണ്ട് മോനേ…” അജു ഉറക്കെ ചിരിച്ചുകൊണ്ട് എന്റെ തോളിൽ തട്ടി.

​അതേസമയം അടുത്ത പീരിയഡിനുള്ള ബെൽ അടിച്ചതുകൊണ്ട് അവന്മാർ വീണ്ടും ക്ലാസ്സിലേക്ക് നടന്നു. എങ്കിലും അവരുടെ ആ ട്രോളുകൾ എന്റെ മനസ്സിൽ ചിരിയുണർത്തി. ഉമ്മയോട് കൊടുത്ത വാക്കും, ഷെറിന്റെ നോട്ട്സും, ഒപ്പം മനസ്സിൽ പുതിയൊരു കൗതുകവുമായി എന്റെ കോളേജ് ജീവിതം മുന്നോട്ട് പോവുകയായിരുന്നു.. രാത്രീ ഒരു മെസേജ് ഫോണിൽ വന്നു

ഫോൺ എടുത്തു

നോക്കിയ ഞാൻ ഒന്ന് ഞെട്ടി! ആ സമയത്ത് ഒരു നമ്പറിൽ നിന്നാണ് ആ മെസ്സേജ് വന്നത്. സ്ക്രീൻ തെളിഞ്ഞു വന്നപ്പോൾ അയച്ച ആളെ കണ്ട് എന്റെ കിളിപോയി—നമ്മുടെ ആ കലിപ്പുകാരി ഫിസിക്സ് ടീച്ചർ!

“ഇന്നത്തെ ക്ലാസ്സ് നന്നായി പഠിച്ചു വെച്ചോളൂ, നാളെ ക്ലാസ്സിൽ ആദ്യം ചോദിക്കുന്നത് നിന്നോട് തന്നെയായിരിക്കും.”

ഇത്രയുമാണ് മെസ്സേജിൽ ഉള്ളത്. ആ രാത്രിയിൽ ടീച്ചർ എനിക്ക് നേരിട്ട് മെസ്സേജ് അയക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സത്യത്തിൽ ഒരു ചെറിയ സന്തോഷവും ഒപ്പം വല്ലാത്തൊരു ഭയവും ഒരേ സമയം എന്റെ ഉള്ളിൽ തോന്നി. ഈ വിവരം അഭിയെയോ അജുവിനെയോ അറിയിച്ചാൽ പിന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ആ രഹസ്യം എന്റെ ഉള്ളിൽ തന്നെ പൂട്ടി വെച്ചു.

അങ്ങനെ ആ രാത്രിയും കടന്നുപോയി. പിറ്റേ ദിവസം രാവിലെ കോളേജിൽ എത്തിയപ്പോൾ പുതിയ ചില സംഭവവികാസങ്ങൾ ഞങ്ങളെ കാത്തിട്ടുണ്ടായിരുന്നു. ക്ലാസ്സിൽ കയറിയ ഉടനെ ടീച്ചർ ചോദിച്ച ചോദ്യത്തിന് ഞാൻ കൃത്യമായി മറുപടി നൽകിയപ്പോൾ ഷെറിൻ അത്ഭുതത്തോടെയാണ് എന്നെ നോക്കിയത്. അഭി ആണെങ്കിൽ പതുക്കെ വന്ന് എന്റെ കാതിൽ പറഞ്ഞു:

“എടാ മൈരേ , നീ എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട്, എനിക്ക് മനസ്സിലാകുന്നുണ്ട്ട്ടോ!”

ഞാൻ അവനെ തള്ളിമാറ്റി  കയ്യും കാലും പിടിച്ച നിങ്ങളെ ക്‌ളാസിൽ കയറ്റിയത് ഒതുങ്ങി ഇരി മൈരേ ഞാൻ പറഞ്ഞു ക്ലാസ്സിൽ ശ്രദ്ധിച്ചു. അങ്ങനെ ആ ദിവസങ്ങൾക്ക് ശേഷം കോളേജിലെ ഓരോ ദിവസവും എനിക്ക് വല്ലാത്തൊരു പ്രത്യേകതയുള്ളതായി തോന്നി. ഫിസിക്സ് ക്ലാസ്സുകൾക്കായി ഞാൻ ആകാംഷയോടെ കാത്തിരിക്കാൻ തുടങ്ങി. ടീച്ചറുടെ ഓരോ വാക്കുകളും കറുത്ത ബോർഡിലെ എഴുത്തുകളും എന്റെ മനസ്സിൽ പതിഞ്ഞു. ക്ലാസ്സിൽ മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കുമ്പോൾ പോലും എന്റെ കണ്ണുകൾ ആ ടീച്ചറുടെ ചുറ്റും മാത്രമായിരുന്നു. പലപ്പോഴും ടീച്ചറുടെ നോട്ടം എന്റെ മേൽ പതിയുമ്പോൾ എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു. ആ ഒരു ചെറിയ അടുപ്പവും കൗതുകവും ക്രമേണ എന്റെ ഉള്ളിൽ ഒരാഴമേറിയ പ്രണയമായി വളരുകയായിരുന്നു.

മാസങ്ങൾ അതിവേഗം കടന്നുപോയി. ഒടുവിൽ ഞങ്ങളുടെ പ്ലസ് ടു കാലത്തിന്റെ അവസാന ദിവസവും എത്തിച്ചേർന്നു. സ്കൂളിൽ ആകെ ബഹളവും ആഘോഷവുമായിരുന്നു. എല്ലാവരും ഫോട്ടോയെടുക്കാനും പരസ്പരം യാത്രപറയാനുമുള്ള തിരക്കിലായിരുന്നു. അജുവും അഭിയും അവരുടെ വഴിക്ക് കൂട്ടുകാരുമായി യാത്രപറച്ചിലുകളിൽ മുഴുകിയിരുന്നു.

പക്ഷേ എന്റെ മനസ്സിൽ അതൊന്നുമല്ലായിരുന്ന. ഈ അവസാന നിമിഷമെങ്കിലും എന്റെ മനസ്സ് തുറന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ അതൊരു കുറ്റബോധമായി മാറുമെന്ന് എനിക്ക് തോന്നി. ആരും ശ്രദ്ധിക്കാത്ത ആ തക്കം നോക്കി ഞാൻ തീരുമാനമെടുത്തു.

ടീച്ചർ സ്റ്റാഫ്‌ റൂമിൽ നിന്നും ഫയലുകളുമായി പുറത്തേക്ക് വരുന്നതു കണ്ട ഞാൻ നെഞ്ചിടിപ്പോടെ നേരെ അവിടേക്ക് ചെന്നു. ടീച്ചർ എന്നെ കണ്ട് ഒന്ന് നിന്നു.

Updated: July 27, 2026 — 11:25 pm

Leave a Reply

Your email address will not be published. Required fields are marked *