മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 1അടിപൊളി  

“എന്താ ഷാനു? സ്കൂൾ വിടാൻ നേരത്ത് എന്തെങ്കിലും

പുതിയ സംശയങ്ങൾ ബാക്കിയുണ്ടോ?” ടീച്ചർ ശാന്തമായി ചോദിച്ചു.

ഇനി ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ ഒരിക്കലും പറയാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഞാൻ, വിറയാർന്ന ശബ്ദത്തിൽ എന്റെ മനസ്സിലുള്ളത് മുഴുവൻ തുറന്നുപറഞ്ഞു—തനിക്ക് ടീച്ചറെ ജീവനെക്കാൾ ഇഷ്ടമാണെന്നും, ഈ കലിപ്പിനടിയിലും ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.

അതുവരെ ശാന്തമായിരുന്ന ടീച്ചറുടെ മുഖഭാവം ഒറ്റനിമിഷം കൊണ്ട് മാറിമറിഞ്ഞു. ആ കണ്ണുകളിൽ ദേഷ്യവും അമ്പരപ്പും ഒരുപോലെ നിറഞ്ഞു. ഒട്ടും സമയം കളയാതെ, ആ കൈയ്യുയർന്നു—”പടേ!” എന്ന ശബ്ദത്തിൽ ശക്തമായൊരു അടിയാണ് എന്റെ കവിളിൽ പതിച്ചത്!

“വിവരക്കേടിന് ഒരു അതിരില്ലേ ഷാനു! ഒരു അധ്യാപികയോട് സംസാരിക്കുന്നത് എന്താണെന്ന് പോലും അറിയാത്ത നിന്റെ ഈ തോന്നിവാസം വെച്ചുപൊറുപ്പിക്കാൻ പറ്റില്ല!”

കടുത്ത ശബ്ദത്തിൽ ഇത്രയും പറഞ്ഞ് ടീച്ചർ അവിടെ നിന്നും വേഗത്തിൽ നടന്നുപോയി.  എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അവിടെ തരിച്ചു നിന്നുപോയി…ഒന്നും പറയാൻ പോലും പറ്റിയില്ല ഇങ്ങനെ ഒരു റിപ്ലൈ ഒരിക്കലും ഞാൻ പ്രതിഷിച്ചില്ല എന്റെ തെറ്റ് ആയിരിക്കും എന്ന് പറഞ്ഞു സമാധാനിച്ചു കണ്ണുകൾ നിറഞ്ഞു ഒഴുകി.. എങ്ങനെയോ പിടിച്ചു നിന്ന്

അടിയുടെ ആഘാതവും അപമാനവും ഒരേപോലെ നെഞ്ചിലേക്ക് ഇരച്ചുകയറി. ഞാൻ മേല്ലേ ക്ലാസിലേക്ക് മടങ്ങി

ഞാൻ ആകെ മൂഡ് ഓഫ്‌ ആയിരുന്നു… എന്റെ വെറും പൊട്ട തോന്നൽ ആയിരുന്നോ അത് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല

​അഭിയും അജുവും “എടാ ഷാനു, എന്തുപറ്റിടാ? ” ആധിയോടെ ചോദിച്ചെങ്കിലും എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

ഒടുവിൽ ഷെറിനോട് മാത്രം യാത്ര പറയാൻ ഞാൻ തീരുമാനിച്ചു ഒരുപാട് കടപ്പാട് ഉണ്ട് ഒരുപാട് സഹായിച്ചു  എന്നെ അവൾ പറയാതെ പോകുന്നത് ശെരി അല്ലാലോ.. പക്ഷെ ആ ഫിസിക്സ്‌ ടീച്ചർ പ്രീതി വന്ന ശേഷം ഞാൻ ഇവളെ പാടെ അവഗണിച്ചു. മൈൻഡ് പോലും ചെയ്തില്ല എന്നത് ആയിരുന്നു സത്യം..

ഉള്ളിൽ നല്ല സങ്കടം ഉണ്ടെങ്കിലും ഞാൻ ആവളെ അവിടെ ഒക്കെ തിരഞ്ഞു ഒടുവിൽ കാണാൻ സാധിച്ചില്ല മെല്ലെ സ്കൂട്ടറിന്റെ അടുത്തേക്ക് നടന്നു ഹെൽമെറ്റ് വച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഷെറിൻ അങ്ങോട്ട് നടന്നു വന്നത്..

കണ്ടപാട് അവൾ ചോദിച്ചു എന്തടാ പൂച്ചക്കണ്ണ ഒരു ബൈ പോലും പറയാതെ പോവുക ആണോ എന്ന്… ഞാൻ ഒരു പുഞ്ചിരി മുഖത്തു വരുത്തി പറഞ്ഞു.. ഞാൻ നിന്നെ അവിടെ ഒകെ നോക്കി കണ്ടില്ല എന്ന്.. എന്റെ മുഖം സന്തോഷം അല്ലാതെ കാണുന്നത് കൊണ്ട് ആണ് എന്ന് തോന്നുന്നു അവൾ വീണ്ടും എന്ത് പറ്റി എന്നൊക്കെ ചോദിച്ചു.. ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു.. ബൈ പറയാൻ തുടങ്ങിയാ എന്നോട് ​”ശരി, അതൊക്കെ വിട്ടേ… നമ്മൾ പ്ലസ് ടു ഒക്കെ കഴിഞ്ഞ് ഇനി തിരിച്ചു വരില്ലല്ലോ. അതുകൊണ്ട് നമുക്ക് പാലക്കാട് കോട്ട

കാണാൻ പോയാലോ?”

അവളുടെ ആ ചോദ്യം കേട്ട് ഞാൻ അന്തിച്ചുപോയി! എപ്പോഴും ഗൗരവത്തോടെ സംസാരിക്കുന്ന, കാര്യങ്ങൾ മാത്രം നോക്കുന്ന ഷെറിൻ, സ്കൂൾ വിടുന്ന ആ അവസാന ദിവസം എന്നെയും കൂട്ടി പാലക്കാട് കോട്ട കാണാൻ പോകാൻ ക്ഷണിക്കുകയോ? എന്റെ അമ്പരപ്പ് മാറുന്നതിന് മുൻപ് അവൾ എന്നെ വീണ്ടും നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു:

Updated: July 27, 2026 — 11:25 pm

Leave a Reply

Your email address will not be published. Required fields are marked *