മൗനങ്ങൾ വാചാലമാകുമ്പോൾ – 2 6

 

ഇത് ആദ്യമല്ല… ഷബീന ഡോക്ടറുടെ അടുത്തേക്ക് തനിച്ച് പോകുന്നത്…

 

പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു!

 

ഒരു കരച്ചിലിൽ അവൾ നടത്തിയ ഏറ്റുപറച്ചിൽ…

 

ഒരു ചെറുമൂളലിൽ ഞാൻ നൽകിയ അനുമതി…

 

അത്ര മാത്രം മതി ആയിരുന്നു

കാര്യങ്ങൾ കൈവിട്ട് പോകാൻ.

 

എല്ലാത്തിനുമപ്പുറം

കഴിഞ്ഞ വ്യാഴാഴ്ച.

 

എനിക്കു മാത്രം അവകാശപ്പെട്ടതും

ഞാൻ മാത്രം കാണേണ്ടിയിരുന്നതുമായ

അവൾക്ക് വിലപ്പെട്ടതെല്ലാം

അദ്ദേഹത്തിന്റെ മുന്നിൽ

അനാവൃതമായി കഴിഞ്ഞിരിക്കുന്നു!!

 

ആ സമർപ്പണത്തിലൂടെ ഇല്ലാതായത്

അവർക്കിടയിലെ ദൂരമായിരുന്നു…

 

അതിലൂടെ മാഞ്ഞു പോയത്… അവളിലെ നാണമായിരുന്നു!!

 

ആ സമർപ്പണത്തിലൂടെ ഉടലെടുത്തത് – പുതിയൊരു ബന്ധമായിരുന്നു..

 

ഭർത്താവിന്റെ സമ്മതത്തോടുകൂടിയ

ഒരു അവിഹിതം!!

 

വർദ്ധിച്ചു വന്നത് അവർക്കിടയിലെ കൊതിയും, ആത്മവിശ്വാസവും, ധൈര്യവും ആയിരുന്നു!!

 

**************

ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി എത്തുന്നതുവരെ ഷബീനയുടെ ഒരു കോളോ മെസ്സേജോ ഒന്നും തന്നെ വന്നിരുന്നില്ല.

 

പതിവ് അങ്ങനെ അല്ലായിരുന്നു…

 

വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും, തിരിച്ചെത്തിയ ഉടനെയും ഷബീന എനിക്കൊരു സന്ദേശം അയക്കുമായിരുന്നു.

വീടിനു പുറത്തായാൽ അവൾ കൂടുതലും ഓഫ്‌ലൈൻ ആയിരിക്കും; അതിനാൽ “മെസ്സേജ് അയക്കണ്ട, നേരെ വിളിച്ചോളൂ” എന്നായിരുന്നു അവളുടെ പതിവ് രീതി.

 

പക്ഷേ ഇന്ന്… അതൊന്നുമുണ്ടായില്ല.

 

അവളെ വിളിക്കണമെന്ന ചിന്ത എന്റെ മനസ്സിനുള്ളിൽ പലവട്ടം മുറവിളി കൂട്ടിയെങ്കിലും, എന്തോ അതിന് എനിക്ക് ധൈര്യം വന്നില്ല.

ഒരു അന്യമായ മടിപ്പ് എന്നെ പിടിച്ചിരുത്തി.

 

എന്റെ ഉള്ളിൽ പതിയെ വളർന്നു വരുന്ന ‘തളത്തിൽ ദിനേശനെ’ അവൾ തിരിച്ചറിഞ്ഞേക്കും എന്ന ഭയം… അതായിരുന്നു ആ മടിപ്പിന്റെ യഥാർത്ഥ കാരണം!!

 

വീട്ടിലെത്തി ഷബീനയെ കണ്ടതോടെ പുഞ്ചിരികൾ കൈമാറിയ ശേഷം ഞാൻ അക്ഷമയോടെ ചോദിച്ചു—

 

“ചെക്കപ്പിന്റെ റിസൾട്ട് എങ്ങനെയുണ്ടായിരുന്നു?”

 

ചോദ്യം ലളിതമായിരുന്നെങ്കിലും, അതിലൂടെ ഞാൻ അന്വേഷിച്ചത് ഡോക്ടറുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയെയായിരുന്നു.

 

എല്ലാം വിശദമായി അറിയണമെന്ന ആഗ്രഹമായിരുന്നു!

 

അവൾ എന്റെ കണ്ണുകളിലേക്ക് നേരെ നോക്കി പറഞ്ഞു—

“റിസൾട്ടിൽ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.”

 

അത്രമാത്രം!

അതായിരുന്നു ആകെ കിട്ടിയ മറുപടി!!

 

വാക്കുകൾ ശാന്തം…

പുഞ്ചിരി നിയന്ത്രിതം…

എല്ലാം പതിവുപോലെ..

 

അടുത്ത നിമിഷം അവൾ അടുക്കളയിലേക്ക് നടന്നു—

ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിൽ,,,

ചായ എടുക്കാനായി…

 

എന്നാൽ എന്റെ ഉള്ളിൽ എന്തോ ഒന്ന് പിണഞ്ഞുനിന്നു…

 

റിസൾട്ടിനപ്പുറം എന്തൊക്കെയോ നടന്നിട്ടുണ്ടെന്നും, അത് മറയ്ക്കുന്നതുപോലെ ഷബീന പെരുമാറുകയാണെന്നുമുള്ള ഒരു തോന്നൽ.

 

ഒരുപക്ഷേ…

അത് എന്റെ മനസ്സിന്റെ വെറുമൊരു തോന്നൽ മാത്രമായിരിക്കാം!

 

പക്ഷേ…

ആ തോന്നൽ… എന്നെ വിട്ടുപോകാൻ തയ്യാറായില്ല!!

 

ഞാൻ എന്റെ മുറിയിലേക്ക് ചെന്നു.

 

വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ,

ബെഡിൽ അലക്ഷ്യമായി കിടന്നിരുന്ന ഷബീനയുടെ മൊബൈൽ

പതിയെ ഒന്ന് ചിമ്മി… അണഞ്ഞു.

 

ഒരിക്കൽ മാത്രമല്ല.

തുടരെ തുടരെ.

പല പ്രാവശ്യം.

 

ആരുടെയോ മെസ്സേജുകൾ.

 

വസ്ത്രം മാറുന്നതിനിടയിലായിരുന്നതിനാൽ

ഞാൻ അതിന് പ്രത്യേകിച്ച് തിടുക്കം കാട്ടിയില്ല.

 

വസ്ത്രം മാറി കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോഴേക്കും

മൊബൈൽ പൂർണ്ണമായും ശാന്തമായിരുന്നു…

 

ഞാൻ മെസ്സേജുകൾ തുറന്നു.

 

ഡോക്ടറുടെ മെസ്സേജുകൾ.

 

ഞാൻ നോക്കി തുടങ്ങുമ്പോഴേക്കും

അദ്ദേഹം ഓഫ്‌ലൈൻ ആയിരുന്നു.

 

“എവിടെ…”

“പോയോ…”

“ഹലോ…”

“ഹലോ…”

“ഫ്രീ ആകുമ്പോൾ വാ…”

 

അവസാനമായി വന്ന വാക്കുകൾ അതായിരുന്നു.

 

എന്റെ വിരൽ പതിയെ മുകളിലേക്ക് സ്ക്രോൾ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *