മൂടൽ മഞ്ഞ് 3
Moodal Manju Part 3 | Author : Luster
[ Previous Part ] [ www.kambi.pw ]
ഭാഗം 22
തന്റെ പുതിയ കാബിനിൽ ഇരുന്നു ലാപ്ടോപ്പ്ൽ നോക്കി എന്തൊക്കെയോ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു വാഹിദ്. ശാരികയുടെ തൊട്ടടുത്തായി ഈയിടെയാണ് വാഹിദിന് സ്വന്തമായി ഒരു ഗ്ലാസ് ക്യാബിൻ തയ്യാറാക്കി നൽകിയത്. ശാരികയ്ക്ക് മുഖമുയർത്തിയാൽ അവനെ കാണാൻ പറ്റണം എന്നൊരു കുരുട്ടു ബുദ്ധിയുണ്ടായിരുന്നത് തന്നെയാണ് അവിടെ തന്നെ ഓഫീസ് set ചെയ്തതിന്റെ പിന്നിലെ വാസ്തവം.
അവൾക്ക് തന്റെ ഓഫീസിൽ നിന്ന് കേറി ചെല്ലാൻ പാകത്തിൽ ഒരു വാതിലും set ചെയ്തിരുന്നു. തനിക്ക് നേരെ അഭിമുഖീകരിക്കുന്ന വിധത്തിലാണ് അവന്റെ ഡെസ്കും ചെയറും set ചെയ്തത്. അല്ലെങ്കിൽ അവൻ മുഖമുയർത്തിയാൽ കാണുന്നത് ഫ്രണ്ട് ഓഫീസ് ആയിരിക്കും.
അവിടെയുള്ള ആ സുന്ദരിക്കോതകൾ വായും പൊളിച്ചു അവന്റെ നേരെ നോക്കികൊണ്ട് ഇരിക്കുന്നത് കാണുമ്പോ തന്നെ കാലിൽ നിന്നൊരു വിറയൽ പടർന്നു കയറും. ഇക്കയെങ്ങാനും അറിയാതെ ഒന്ന് നോക്കിപ്പോയാൽ..
ഈശ്വരാ, അത് മതി അവർക്ക് പ്രതീക്ഷിക്കാൻ. താൻ എന്തിന് ഇക്കയെ ഇങ്ങോട്ട് കൊണ്ട് വന്നു. വീട്ടിൽ തന്നെ ഇരുത്തിയാൽ മതിയായിരുന്നു. അവൾക്ക് തലപെരുത്തു. രണ്ടിനേം ഉടുവസ്ത്രം വലിച്ചു കീറി ഉന്തിതള്ളി വെളിയിൽ തള്ളണം, വൃത്തികെട്ട വായി നോക്കികൾ. രണ്ടിന്റേം കവിൾ മാന്തിപൊളിക്കണം.
പിശാചുക്കൾ. അവളുടെ മൂക്ക് ചുവന്നു വിറച്ചു. അയ്യേ താൻ എന്തൊക്കെ ഭ്രാന്താണ് ഈ ചിന്തിച്ചു കൂട്ടുന്നത്. താൻ ആരാണ്, തന്റെ സ്റ്റാറ്റസ് എന്താണ്. ആ താൻ ആണോ ഈ ചിന്തിച്ചു കൂട്ടുന്നതൊക്കെ. തനിക്ക് വട്ടായിപ്പോയോ ആവോ. അവൾക്ക് സ്വയം നാണം തോന്നി.
നക്ഷത്രക്കണ്ണുകൾ വിടർത്തി ശാരിക തന്റെ ഇക്കയെ നോക്കി. യ്യോ, ന്തൊരു സീരിയസ്. കൊരങ്ങൻ വല്യ ഗൗരവത്തിൽ ആണല്ലോ.ഇനിയിപ്പോ ലാപ്ടോപ്ന്റെ വേണ്ടാത്തിടം എവിടാ ന്ന് കണ്ടുപിടിക്കുവായിരിക്കുമോ ആവോ, കൊതിയനാ കള്ളക്കൊതിയൻ. നാട്ടിലും നാട്ടാർക്കും ന്തൊരു പൊന്നുമോൻ. ന്റടുത് വരുമ്പോ അല്ലേ തനി നിറം കാണാൻ പറ്റൂ..
പോയി ആ ഗൗരവം പൂണ്ട കവിളിൽ ഒറ്റ കടി കൊടുത്താലോ. ഹായ് നല്ല രസാവും. കടിച്ചു കടിച്ചു കവിളിൽ വട്ടത്തിൽ പല്ലിന്റെ പാട് പതിക്കണം. അയ്യേ താഴെ തരിപ്പ് കൂടിക്കൂടി നനയാൻ തുടങ്ങിയല്ലോ. ഹൊ, ശരീരമാകെ വിവശതയോടെ തളരാൻ തുടങ്ങുന്നു. ഇക്കാ വീട്ടിൽ പോകാ ഇക്കാ..
തടിയൻ ഇങ്ങോട്ട് നോക്കുന്നു പോലും ഇല്ല ല്ലോ. എന്നെ ഒന്ന് നോക്കൂ ഇക്കാ. എത്ര നേരമായി ഞാനിങ്ങനെ കണ്ണടയ്ക്കാതെ നോക്കിക്കൊണ്ടിരിക്കുന്നു. ചുമ്മാ ഇരിക്കുമ്പോ മാത്രേ എന്നെ ഓർക്കുന്നുള്ളൂ ല്ലേ. വെറും അഭിനയമാ ഈ മുത്തേ വാവേ വിളിയൊക്കെ. ഞാനിനി മൈന്റ് ചെയ്യില്ല. ദുഷ്ടൻ. അവൾ സ്വയം ചുണ്ട് കോട്ടി മുഖം വെട്ടിച്ചു.
ശാരികയുടെ മനസ്സ് തന്റെ വസന്തമണിഞ്ഞു വർണ്ണാഭമായി മാറിയ ജീവിതത്തിൽ കുരുങ്ങിക്കിടന്നു. ആദ്യാനുരാഗത്തിന്റെ അനിർവ്വചനീയമായ അനുഭവ സൗകുമാര്യത്തിൽ, ആത്മനിർവൃതിയിൽ താനും ഈ ലോകത്ത് ഒരു വീശിഷ്ട ജന്മമാണെന്ന തിരിച്ചറിവിന്റെ ആത്മ ബോധ്യത്തിൽ അവളൊരു പൂങ്കാവനം കണക്കെ പൂത്തുലഞ്ഞു.
പണമോ പദവിയോ അംഗരാക്ഷകരോ ആരാധകരൊ ഒന്നുമല്ല ഈ ലോകത്ത് ഒരു വ്യക്തിയെ ശക്തമാക്കുന്നത്, ആത്മാവിൽ അലിഞ്ഞു ചേർന്ന കറപുരളാത്ത പ്രണയമാണെന്ന് അവളിപ്പോൾ തിരിച്ചറിയുന്നു.
ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ എല്ലാ സീമകളും ലങ്കിച്ചു യഥാർത്ഥ സ്ത്രീപുരുഷ ജന്മത്തിന്റെ അർത്ഥങ്ങളിലേക്ക് തന്റെ ജീവിതം ഇറങ്ങിചെന്നതോടെ ശാരികയുടെ ജീവിതം അപ്പാടെ മാറിമറിഞ്ഞു.
എല്ലാവർക്കും അവളൊരു പ്രിയങ്കരിയായി മാറി. ഏത് നേരവും വാഹിദിനെ ചുറ്റിപ്പറ്റി, അവനെ കുറിച്ച് സംസാരിച്ച്, അവനെ കുറിച്ച് തമാശകൾ പറഞ്ഞു കളിയാക്കി ചിരിച്ച്, അവനറിയാതെ അവനെ തന്നെ പ്രണയാതുരമായി നോക്കിക്കൊണ്ടിരുന്ന് അവളുടെ ദിനങ്ങൾ ചാരുതയാർന്നു. അവൾ അറിയാതെ അവന്റെ നേരെ മുഖം തിരിച്ചു.
