“അപ്പോൾ എങ്ങനെയാ. പോലീസ് സ്റ്റേഷനിൽ പോകാലോ ആല്ലേ..? എന്നിട്ട് അറിഞ്ഞാൽ പോരെ ഞാൻ ആരാണെന്ന്. അതോ ഇപ്പോൾ തന്നെ അറിയണോ..? ”
അവർ രണ്ടാളും എന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.
“അയ്യോ സാറേ. ഒരു അബദ്ധം പറ്റിപോയതാണ്. ഇനി ഇങ്ങനെ ഉണ്ടാകില്ല. മാപ്പാക്കണേ.. ഞങ്ങളെ സ്റ്റേഷനിൽ കൊണ്ട് പോകല്ലേ..?”
ഞാൻ പറഞ്ഞു.
“ഞാൻ അല്ല. മാപ്പ് തരേണ്ടത്. ഇവർ ആണ്. ഇവരെയാണ് നിങ്ങൾ കള്ളികൾ ആക്കാൻ നോക്കിയത്. ഇവരെയാണ് നിങ്ങൾ അപമാനിച്ചത് അടിച്ചത്. അതുകൊണ്ട് നിങ്ങൾ ഇവരുടെ കാല് പിടിച്ചു മാപ്പ് പറയാൻ നോക്ക്. ഇവർ മാപ്പ് തന്നാൽ പിന്നെ എനിക്ക് പ്രശ്നം ഇല്ല. ”
അവർ ഉടനെ ഫരിയുടേയും ഗൽബിയുടെയും കാലിൽ പിടിക്കാൻ നോക്കി . എന്നാൽ അവർ അതിന് സമ്മതിച്ചില്ല. എല്ലാവരും ചേർന്ന് അവരെ പിടിച്ചു എഴുനേൽപ്പിച്ചു. അവരിൽ നിന്ന് വള വാങ്ങിച്ചു. അതിൽ ചിലരൊക്കെ അവരെ അടിക്കുകയും ചെയ്തു.
ഞാൻ ആ വള കടയുടെ മുതലാളിക്ക് കൊടുത്തു. മുതലാളി ഗൽബിയോടും ഫരിയോടും ക്ഷമ ചോദിച്ചു. ആ മുതലാളി അവർക്ക് നഷ്ടപരിഹാരം നൽക്കാം എന്ന് പറഞ്ഞെങ്കിലും അവർ അതു വാങ്ങിയില്ല.
അങ്ങനെ ആ പ്രശ്നം അവിടെ അവസാനിച്ചു. എങ്കിലും ഈ സംഭവം ഫരിയുടേയും ഗൽബിയുടെയും ഉള്ളിൽ വലിയൊരു മുറിവ് ഉണ്ടാക്കി. അത് അപ്പോൾ ഞാൻ കണ്ടില്ല. അറിഞ്ഞില്ല .
ഞാൻ അവരെ എന്റെ കാറിൽ കയറ്റി. അവർ പറഞ്ഞ അവരുടെ വീട്ടിൽ കൊണ്ടുപോയിവിട്ടു. അവർ എന്നോട് ഒരുപാട് നന്ദി പറഞ്ഞു.
പക്ഷെ തിരിച്ചു പോകുമ്പോഴും ആളുകളുടെ നടുവിൽ കീറി പറഞ്ഞ വേഷത്തിൽ കരഞ്ഞുകൊണ്ട് ഫരിയും ഗൽബിയും നിൽക്കുന്ന രംഗം എന്റെ മനസ്സിൽ നിന്ന് പോയില്ല.
റൂമിൽ എത്തിയിട്ടും എന്തോ ഒരു കരട് പോലെ അത് എന്റെ ഉള്ളിൽ കിടന്നു. . അവരെ അങ്ങനെ തന്നെ ഇറക്കി വിട്ടത് ശരിയായില്ല എന്ന് എനിക്ക് തോന്നി. അവർക്ക് കഴിക്കാനും മാറി ഉടുക്കാനും എന്തെങ്കിലും വാങ്ങിച്ചു കൊടുക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി. മാത്രമല്ല ഗൽബിയുടെ മോതിരം അവർക്ക് കൊടുക്കാൻ ഞാൻ മറന്നു പോയിരുന്നു. അത് എന്റെ കൈയിൽ ആയിപ്പോയിരുന്നു.
ഞാൻ പിന്നെ അവിടെ നിന്നില്ല. ഞാൻ വേഗം റൂമിൽ നിന്ന് ഇറങ്ങി. കുറച്ചു ദൂരെ എങ്കിലും അവിടെയുള്ള ഒരു കടയിൽ പോയി ഞാൻ ഫരിക്ക് ഒരു സാരിയും ഗൽബിക്ക് അവൾ ഉടുത്തിരുന്ന പോലെത്തെ പാവാടയും ബ്ലൗസും വാങ്ങി. പിന്നെ ചപ്പാത്തിയും കറിയും ഒരു കുപ്പി വെള്ളവും വാങ്ങി അവരെ ഇറക്കി വിട്ട സ്ഥലത്തേക്ക് പോയി.
അപ്പോഴേക്കും രാത്രി ആയിരുന്നു.
ആ സമയം ഫരിയും ഗൽബിയും അവരുടെ വീട്ടിൽ ഇരുന്ന് കരയുകയായിരുന്നു. കാരണം അത് ഒരു വാടക വീട് ആയിരുന്നു.
ഇന്ന് അവിടെ നടന്നത് ആരോ വീട്ടുടമസ്ഥന്റെ കാതിൽ എത്തിച്ചിരുന്നു. അതിൽ ഫരിയും ഗൽബിയും ചേർന്ന് വളയും മാലയും മോഷ്ടിക്കാൻ ശ്രമിച്ചു എന്നും . മോഷ്ടിക്കാൻ ശ്രമിക്കുമ്പോൾ അവരെ പിടിച്ചു എന്നും ആയിരുന്നു. അതുകൊണ്ട് രാവിലെ തന്നെ ആ വീട് ഒഴിയണം എന്ന് പറഞ്ഞു വീട്ടുടമസ്ഥാൻ പോയതേ ഉള്ളൂ.
അതും കൂടെ ആയപ്പോൾ ഇന്ന് നടന്നതെല്ലാം അവരുടെ ഉള്ളിൽ വലിയ മുറിവ് ഉണ്ടാക്കി.
“അമ്മീ അമ്മീ. നമുക്ക് ഇനി ജീവിക്കേണ്ട. നമുക്ക് മരിക്കാം. എനിക്ക് വയ്യ അമ്മി ഇങ്ങനെ ഇനിയും ജീവിക്കാൻ. വിശപ്പ് സഹിക്കാൻ പോലും ആകുന്നില്ല. അതിനിടയിൽ ഇങ്ങനെ ആളുകൾ തല്ലുക കൂടെ ആണെങ്കിൽ പിന്നെ എന്തിന് ഇനിയും ജീവിക്കണം. അല്ലെങ്കിലും ഇവിടെ നിന്നും ഇറങ്ങിയാൽ ഇനി എവിടെ പോയി താമസിക്കും. എങ്ങനെ ജീവിക്കും. .” ഗൽബി ഫരിയോട് പറഞ്ഞു.
ഞാൻ കാറിൽ അവരുടെ വീട്ടിലേക്ക് പോകുമ്പോൾ അവരുടെ വീട് എത്തുന്നതിനു മുൻപ് ആരോ രണ്ട് പേര് റോഡിന്റെ സൈഡിലൂടെ നടന്നു പോകുന്നതായി കണ്ടു.
ഒരു പക്ഷെ അത് ഫരിയും ഗൽബിയും ആണോ എന്ന് പോലും എനിക്ക് തോന്നി.
ഞാൻ കാർ നിർത്തി അവരുടെ പിറകെ നടന്നു. അത് ഒരു കാട് പോലെ ആണ് എനിക്ക് തോന്നിയത്. പോരാത്തതിന് സമയം രാത്രിയും. എനിക്ക് എന്തോ പേടി തോന്നി.
