അന്ന് ആ ദിവസം ഉച്ച കഴിഞ്ഞ സമയം. ഞാൻ ഓഫീസിൽ തന്നെ ഉണ്ടായിരുന്നു. അപ്പോഴാണ് ഓഫീസിലെ ഒരു സ്റ്റാഫ് എന്റെ കേബിനിൽ വന്ന് പറഞ്ഞത്.
“സാർ’ രണ്ട് പേര് കാണാൻ വന്നിട്ടുണ്ട്. ”
അവിടെ ചില തുക്കട യൂണിയൻകാർ ഉണ്ട്. വല്ല പത്തോ നൂറോ കിട്ടാൻ വേണ്ടി മാത്രം യൂണിയൻ എന്ന് പറഞ്ഞു നടക്കുന്നവർ. പലപ്പോഴും എന്തെങ്കിലും കാരണം പറഞ്ഞു അവർ സമരം നടത്താറുണ്ട്. മുതലാളിയിൽ നിന്ന് കാശ് മേടിക്കുക. അതിനാണ് ഈ സമരം എന്ന് പറഞ്ഞു വരുന്നത്..
ഞാൻ അവിടെ എത്തിയ ശേഷം എല്ലാവരേയും കണ്ട് സംസാരിച്ചു. അവരെ കൊണ്ടു എനിക്കും കമ്പനിക്കും അനുകൂലമാക്കി ഞാൻ അവരെ മാറ്റിയിരുന്നു. അവരിൽ ആരെങ്കിലും ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് ഞാൻ അവരോട് വരാൻ പറഞ്ഞു.
എന്നാൽ എന്റെ ധാരണ തെറ്റിച്ചുകൊണ്ട് അവിടെ കയറി വന്നത് രണ്ട് സ്ത്രീകൾ ആയിരുന്നു.
രണ്ടു സ്ത്രീകൾ എന്ന് പറയാൻ പറ്റില്ല. കാരണം ഒന്ന് ഒരു പെൺകുട്ടിയും മറ്റേത് അവളുടെ അമ്മയും ആയിരുന്നു. ആ നാട്ടിൽ അമ്മ എന്നല്ല പറയുക അമ്മി എന്നാണ്. പക്ഷെ അവളുടെ അമ്മിയെ കണ്ടാൽ അത് അവളുടെ അമ്മിയാണെന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. അവർക്കും വലിയ പ്രായം ഒന്നും തോന്നില്ല.
എങ്കിലും അത്ര നല്ല വേഷമൊന്നും ആയിരുന്നില്ല അവരുടേത് . മകൾ ഒരു പാവാടയും ബ്ലൗസും ആയിരുന്നു വേഷം. അവളുടെ അമ്മി ഒരു സാരിയും. അതും മുഷിഞ്ഞതായി എനിക്ക് തോന്നി. എങ്കിലും ആ വേഷത്തിൽ അവർ അതീവ സുന്ദരി ആയിരുന്നു. അവരുടെ വയറും പൊക്കിളും എല്ലാം കാണുന്ന തരത്തിൽ ആയിരുന്നു അവർ ആ സാരി ഉടുത്തിരുന്നത്.
അവർ അകത്തേക്ക് വന്നത് എന്നെ നോക്കി തൊഴുതുകൊണ്ടാണ്. ഞാൻ അവരോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു.
“ആരാ…? എന്തിനാ വന്നത്…? വല്ല ജോലിക്കാര്യവും ചോദിച്ച് ആണോ..? ”
അപ്പോൾ എന്റെ ആ സ്റ്റാഫ് എന്റെ മുന്നിൽ ഒരു ഫയൽ എടുത്തു വെച്ചിട്ട് എന്റെ ചെവിയിൽ പറഞ്ഞു.
“സാറേ. ഇവിടെ ഉണ്ടായ ആക്‌സിഡന്റിൽ മരണപെട്ട കിഷൻ ലാലിന്റെ ഭാര്യയാണ്. ഇവർ അയാളുടെ മരണത്തിന്റെ പണം ചോദിച്ചു വന്നതാണ്. ഇടയ്ക്ക് ഇങ്ങനെ കയറി വരും.
വല്ല പത്തോ നൂറോ കൊടുത്തു പറഞ്ഞു വിട്ടേക്ക്. ”
ഞാൻ അവനെ നോക്കിയിട്ട് അവനോട് പുറത്തേക്ക് പോകാൻ പറഞ്ഞു. അവൻ പുറത്തേക്ക് പോയി. ഞാൻ വീണ്ടും അവരോട് ചോദിച്ചു.
“പറയൂ നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്…? നിങ്ങൾക്ക് എന്താണ് വേണ്ടത്.?”
ഞാൻ ഇതൊക്കെ ചോദിക്കുമ്പോഴും ഒന്നും മിണ്ടാതെ ആ പെൺകുട്ടി എന്നെതന്നെ നോക്കി ഇരിക്കുകയായിരുന്നു. അവർ മെല്ലെ പറഞ്ഞു.
“സാർ. എന്റെ പേര് ഫരീദ എന്നാണ്. ഇത് എന്റെ മകൾ ഗൽബി. ഇവിടെ ജോലി ചെയ്തിരുന്ന കിഷൻ ലാലിന്റെ ഭാര്യയാണ് ഞാൻ. അദ്ദേഹം ഇവിടെ നടന്ന അപകടത്തിൽ പെട്ട് മരിച്ചു പോയതാണ്. അദ്ദേഹം ഇല്ലാതെ ആയപ്പോൾ ഞങ്ങൾക്ക് ജീവിക്കാൻ വഴിയില്ലാതായി. അപ്പോഴാണ് ഒരാൾ പറഞ്ഞത് ഇവിടെ വന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ മരണത്തിന് പകരമായി എന്തെങ്കിലും സഹായം കിട്ടാതിരിക്കില്ല എന്ന് . ഞങ്ങൾ വളരെ കഷ്ട്ടപ്പാടിൽ ആണ് സാർ. എനിക്ക് ഇവിടെ എന്തെങ്കിലും ഒരു ജോലി തന്നു സഹായിക്കണം സാർ. ” അവർ അത് പറയുമ്പോൾ അവരുടെ കണ്ണിൽ നിന്നും വെള്ളം നിറഞ്ഞിരുന്നു.
ഞാൻ അവരോട് പറഞ്ഞു.
“ദീദി. പെട്ടന്ന് ജോലി എന്നൊക്കെ പറഞ്ഞാൽ …” അങ്ങനെ പറഞ്ഞു നിർത്തിയ ശേഷം തുടർന്നു.
“ആ! ഞാൻ നോക്കട്ടെ . ഞാൻ മുതലാളിയുമായി ഒന്ന് സംസാരിക്കട്ടെ . എന്നിട്ട് നോക്കാം. അല്ലാതെ എനിക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. ദീദി പോയിട്ട് പിന്നെ വരൂ. അതുവരെ ഒരു സഹായം ആയിട്ട് ഇത് വെച്ചോ.”
ആ സ്റ്റാഫ് പറഞ്ഞത് പോലെ
ഞാൻ എന്റെ പേഷ്സിൽ നിന്ന് നൂറ് രൂപ എടുത്തു അവർക്ക് നേരെ നീട്ടി.. ഇതുപോലെ ആണല്ലോ. പലരും പലതും പറഞ്ഞു വരുന്നത്. അതുകൊണ്ട് കൂടെയാണ് ഞാൻ അങ്ങനെ ചെയ്തത്.
