ഫരിയുടെ സാരി മുഴുവനും അഴിച്ചു മാറ്റിയിരുന്നു. ബ്ലൗസിന്റെ പല ഭാഗത്തും കീറിയിരുന്നു. അവൾ ഗൽബിയെ പൊതിഞ്ഞു പിടിച്ചു കരയുകയായിരുന്നു. ഗൽബിയുടെ ബ്ലൗസും അവിടെ അവിടെയായി കീറിയിരുന്നു. അവിടെ കൂടിയവരിൽ സ്ത്രീകളും പുരുഷൻ മാരും ഒക്കെ ഉണ്ടായിരുന്നു. അവർ ഫരിയേയും ഗൽബിയേയും ചീത്ത വിളിച്ചു കൊണ്ട് അടിക്കുകയായിരുന്നു.
ഞാൻ ഒച്ചയെടുത്ത് അവരോട് ഫരിയേയും ഗൽബിയേയും അടിക്കുന്നത് നിർത്താൻ പറഞ്ഞു. അപ്പോഴാണ് ഗൽബിയും ഫരിയും എന്നെ കാണുന്നത്. അവർ എന്റെ കാലിൽ വീണു കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
“അയ്യോ!! സാറേ ഞങ്ങളെ രക്ഷിക്കണേ. ഞങ്ങളെ രക്ഷിക്കണേ.. ഞങ്ങൾ ഒന്നും എടുത്തിട്ടില്ലേ.. ഞങ്ങളെ തല്ലല്ല എന്ന് പറയണേ. ഞങ്ങൾ ആരുടേയും ഒന്നും എടുത്തിട്ടില്ല. എടുക്കുകയും ഇല്ല.. ”
ഞാൻ അവർ രണ്ട് പേരേയും പിടിച്ചു എഴുനേൽപ്പിച്ചു. പിന്നെ ഫരിയുടെ സാരി എടുത്ത് രണ്ടു പേരേയും ഒരുപോലെ പുതപ്പിച്ചു. എന്നിട്ട് അവിടെ കൂടിയവരോട് ചോദിച്ചു.
“എന്താ പ്രശ്നം. എന്തിനാ ഇവരോട് ഇങ്ങനെ കാണിക്കുന്നത് ..? ”
അപ്പോൾ അവിടെ കൂടിയവരിൽ ഒരു സ്ത്രീ പറഞ്ഞു.
“സാറേ ഇവറ്റകൾ ഈ കടയിൽ നിന്ന് വള മോഷ്ടിച്ചു.”
“നിങ്ങൾ കണ്ടോ ഇവർ വള മോഷ്ടിക്കുന്നത്…?” ഞാൻ അവരോട് ചോദിച്ചു.
“ഇല്ല. ഞാൻ കണ്ടില്ല. പക്ഷെ അവിടെ ഒരു വള കാണുന്നില്ല. ഇവർ ആയിരിക്കും വള മോഷ്ടിച്ചത്. അല്ലാതെ ഇവിടെ വേറെ ആരും ഒന്നും മോഷ്ട്ടിക്കില്ല.” ആ സ്ത്രീ തന്നെയാണ് പറഞ്ഞത്.
“അങ്ങനെ ഇവർ മോഷ്ടിച്ചെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ എന്തുകൊണ്ടാ പോലീസിൽ പറയാത്തത്. നിങ്ങൾ ഇങ്ങനെ ഇവരെ തല്ലിയിട്ട് ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ സമാധാനം പറയുമോ..? ഇവരെ തല്ലാൻ നിങ്ങൾക്ക് ആരാ അധികാരം തന്നത്.?”
ഞാൻ പറഞ്ഞത് കേട്ട് ആ സ്ത്രീ ഒന്ന് പേടിച്ചു.
“അയ്യോ! സാറേ ഞങ്ങളെ പോലീസിൽ എൽപ്പിക്കല്ലേ…. ഞങ്ങൾ ഒന്നും എടുത്തിട്ടില്ലേ.. ഞങ്ങളെ രക്ഷിക്കണേ..? ” ഫരിയും ഗൽബിയും കരഞ്ഞു പറഞ്ഞു.
അപ്പോൾ ഞാൻ അവരോട് ചോദിച്ചു.
“ഇവർ പറയുമ്പോലെ നിങ്ങൾ എടുത്തിട്ടില്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് ദീദി ഈ സ്വർണ്ണകടയിൽ പോയത്..? ”
ഞാൻ ഫരിയോട് ചോദിച്ചത് കേട്ട് ഫരി ഒന്ന് ഞെട്ടി. ഞാൻ അങ്ങനെ ചോദിക്കും എന്ന് അവൾ കരുതിക്കാണില്ല. അവൾ പറഞ്ഞു.
“സാറേ എന്റെ മോളുടെ ഒരു കുഞ്ഞു മോതിരം ഉണ്ടായിരുന്നു. അത് വിൽക്കാൻ വേണ്ടി പോയതാ. ”
അപ്പോൾ ഞാൻ ചോദിച്ചു.
“എന്നിട്ട് ആ മോതിരം എവിടെ…? ”
“അത് ഇവിടെ എവിടെയോ വീണു പോയി. ” ഫരീ പറഞ്ഞു.
“കേട്ടില്ലേ ഇവൾ പറയുന്നത്. ഇവൾ പറയുന്നത് മുഴുവനും കള്ളം ആണ്. ഇവൾ മോഷ്ടിക്കാൻ തന്നെ കയറിയതാ. ആ സ്ത്രീ വീണ്ടും പറഞ്ഞു.”
“ആണോ..? എന്നാ ഞാൻ സ്റ്റേഷനിലേക്ക് വിളിക്കാം.. നമുക്ക് സ്റ്റേഷനിൽ പോയിട്ട് ബാക്കി തീരുമാനിക്കാം. ആരാ മോഷ്ടിക്കാൻ വന്നത് എന്ന്.”
“അത് പറയാൻ നീയാരാ.” ആ സ്ത്രീയുടെ അടുത്ത് നിന്ന മറ്റൊരാൾ ചോദിച്ചു.
“ഞാൻ ആരാണെന്ന് സ്റ്റേഷനിൽ എത്തിയിട്ട് ഞാൻ കാണിച്ചു തരാം. എന്താ അത് മതിയോ..? അവിടെ എത്തിയിട്ട് ഇവിടെ കൂടി നിൽക്കുന്നവരെ എല്ലാവരേയും പരിശോധിക്കുമ്പോൾ അറിയാമല്ലോ ആരാ എടുത്തത് എന്ന്. എന്നിട്ട് ഞാൻ ബാക്കി പറയാം.”
അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തിട്ട് പോലീസിലേക്ക് വിളിക്കുന്ന പോലെ കാണിച്ചു.
അപ്പോൾ ഇത്ര നേരം സംസാരിച്ച ആ സ്ത്രീയും മറ്റേ ആളും ഓടി രക്ഷപെടാൻ നോക്കി.
“പിടിക്ക് അവരെ. അവരെ വെറുതെ വിടരുത്. അവരാണ് മോഷ്ട്ടിച്ചത്.” ഞാൻ പറഞ്ഞു.
ആളുകൾ അവർക്ക് നേരെ ഓടി. ആളുകൾ ഓടിയപ്പോൾ ഞാൻ അവിടെ മുഴുവനും നോക്കി. അപ്പോൾ നിലത്ത് ഒരു കുഞ്ഞു സ്വർണ്ണ മോതിരം ഞാൻ കണ്ടു. ഞാൻ അത് എടുത്തു. അപ്പോഴേക്കും ആളുകൾ അയാളെയും ആ സ്ത്രീയേയും പിടിച്ചു കൊണ്ട് . എന്റെ മുന്നിൽ വന്നു. ഞാൻ അവരോട് ചോദിച്ചു.
