അത്കേട്ട് ഞാൻ ഗൽബിയെ നോക്കി എനിക്ക് ഒന്നും മനസ്സിലായില്ല. ഈ പെണ്ണ് എന്താണാവോ മനസ്സിൽ കണ്ടേക്കുന്നത്. ഗൽബി പറഞ്ഞ ഉടനെ ആതു ചിരിയോടെ അടുക്കളയിലേക്ക് പോയി. “നീ ഇത് എന്തൊക്കെയാടി പെണ്ണേ ഒപ്പിച്ചു വെച്ചേക്കുന്നത്.
എവിടെ പോകാൻ ആണ്. നേരത്തെ വാങ്ങിയതല്ലാം കാറിൽ അല്ലേ ഉള്ളത് അപ്പോൾ പിന്നെ എങ്ങനെ പോകും. അങ്ങനെ പോയാൽ അവർ എല്ലാം അറിയില്ലേ..? ” ഒന്നും മനസ്സിലാകാതെ ഞാൻ ഗൽബിയോട് ചോദിച്ചു.
ആ സമയം ദൂരെ നിന്നും വലിയ ശബ്‍ദത്തിൽ പാട്ട് കേൾക്കാം. ആ പാട്ടിന്റെ ശബ്‍ദം വീട്ടിൽ നന്നായി കേൾക്കുന്നത് കാരണം ഇനി എന്തെങ്കിലും സംസാരിച്ചാൽ പോലും കേൾക്കാൻ പ്രയാസം ആണ്. ഇനി രാത്രിയിൽ ഗാനമേള തുടങ്ങിയാൽ പിന്നെ പറയേണ്ട. വീട്ടിൽ എന്ത് ഒച്ച വെച്ചാലും കേൾക്കാൻ പാടാ.
ഗൽബി എന്റെ അടുത്ത് ഇരുന്ന് എന്റെ ചെവിയിലായി കാര്യം പറഞ്ഞു. അവൾ പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി. അവളോട് സമ്മതം പറഞ്ഞു. കാര്യം മറ്റൊന്നും അല്ല.
ഉച്ചക്ക് ശേഷം ആണ് ക്ലബ്ബിൽ പരിപാടി തുടങ്ങുന്നത്. അപ്പോൾ പരിപാടി കാണാൻ എന്ന് പറഞ്ഞു എല്ലാവരും കൂടെ പോകുന്നു. അവിടെ നിന്ന് ഗൽബിയും ഞാനും ഗൽബിക്ക് തലകറക്കമോ.. ക്ഷീണമോ പറഞ്ഞു തിരികെ പോരുന്നു.
എന്നിട്ട് ഇവിടെ വന്നു ഇവിടെ അലങ്കരിക്കുന്നു. എല്ലാം കഴിഞ്ഞാൽ തിരികെ പരിപാടി കാണാൻ പോയി വൈകുന്നേരം ഒരുമിച്ചു തിരിച്ചു വരുന്നു. അപ്പോഴേക്കും പിറന്നാൾ കേക്ക് വരുന്നു. പിറന്നാൾ ആഘോഷിക്കുന്നു.
അപ്പോഴേക്കും പാട്ട് നിന്നു എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. “ഞാൻ വരുന്നില്ല കിച്ചു. എനിക്ക് ഇവിടെ കുറച്ചു പണിയുണ്ട്. ” അപ്പോഴേക്കും അങ്ങനെ പറഞ്ഞുകൊണ്ട് അവിടെ ഇന്ദു വന്നു.
കൂടെ ഫരിയും ആതുവും വന്നു. “കേട്ടില്ലേ കിച്ചു ഏട്ടാ ഈ അമ്മ പറയുന്നത്. അമ്മ വരുന്നില്ലെന്ന്. എന്നാ നമുക്ക് പോകാം കിച്ചു ഏട്ടാ.
” ആതു പറഞ്ഞു. “വാ ഇന്ദു. പണിയൊക്കെ തീർക്കാൻ ഞങ്ങളും കൂടെ ഇല്ലേ. തിരിച്ചു വന്നിട്ട് നമുക്ക് എല്ലാ
പണിയും തീർക്കാം. ” ഫരി പറഞ്ഞു. “അതേ ഇന്ദു ചേച്ചി!!!. ചേച്ചിയും കൂടെ വാ.
നമുക്ക് വേഗം തിരിച്ചു വരാം. ചേച്ചി വരുന്നില്ലെങ്കിൽ ഞാനും ഇല്ല. ചേച്ചിയുടെ കൂടെ പണി തീർക്കാൻ ഞാനും ഇവിടെ നിൽക്കാം. ” ” കുറെ തുണിയൊക്കെ നനച്ചിടാൻ ഉണ്ട്.
അതാ ഞാൻ വരുന്നില്ലെന്ന് പറഞ്ഞത്. സാരമില്ല അതൊക്കെ ഇനി നാളെ ചെയ്യാം. ഞാനും വരാം പോരെ. ” ഇന്ദു പറഞ്ഞു.
വീടിന്റെ അടുത്ത് ആയത് കൊണ്ട് ഞങ്ങൾ വേഗം വീട്ടിൽ നിന്ന് ഇറങ്ങി നടന്നു. അവിടെ വലിയൊരു ഗ്രൗണ്ടിൽ ഒരു സ്റ്റേജ് കെട്ടിയിട്ടുണ്ട്. അവിടെ കുട്ടികളുടെ ഓട്ടവും ചാട്ടവും മിട്ടായി പെറുക്കലും ബലൂൺ പൊട്ടിക്കലും. ബലൂൺ വീർപ്പിക്കലും അങ്ങനെ പല മത്സരങ്ങളും നടന്നു.
ഞാൻ ഒരിടത് നിന്ന് അതൊക്കെ നോക്കി കണ്ടു. അതുപോലെ ഫരിയും ഇന്ദുവും കുറച്ചു മാറി അതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്. ആതുവും ഗൽബിയും അവിടെയൊക്കെ നടക്കുന്നുണ്ട്. എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.
കുറച്ചു കഴിഞ്ഞു ഗൽബി മാത്രം എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു . “നമുക്ക് പോകാം. ഇപ്പോൾ പോയാലേ വൈകുന്നേരം ആകുമ്പോഴേക്കും എല്ലാം കഴിയൂ. ” “ഉം.
വാ. പോകാം. ആതു എവിടെ. ?
അവളോട് എന്ത് പറഞ്ഞു.? ” ഞാൻ ഗൽബിയോട് ചോദിച്ചു. “അതൊക്കെ പറഞ്ഞു. സാർ വാ.
നമുക്ക് വേഗം പോകാം ” “അവളോട് എന്ത് പറഞ്ഞു പെണ്ണേ.? ” “എനിക്ക് വയറിന് സുഖം ഇല്ല. ഒന്ന് ബാത്‌റൂമിൽ പോകണം എന്ന് പറഞ്ഞു. ” ഗൽബി ചിരിയോടെ പറഞ്ഞു.
“എന്നിട്ട് അവൾ എന്തേ നിന്റെ കൂടെ വരാതിരുന്നത് ..? ” “ഞാൻ സാറിന്റെ കൂടെ പൊയ്ക്കോളും എന്ന് പറഞ്ഞു. കുറച്ചു സമയം കിടന്നിട്ടെ ഞാൻ തിരിച്ചു വരൂ എന്നാ അവളോട് പറഞ്ഞത്. അവൾ സമ്മതിച്ചു.
. ” ഞങ്ങൾ വേഗം വീട്ടിലേക്ക് നടന്നു. നടക്കും വഴിയിൽ ഞാൻ അവളോട് ചോദിച്ചു. “ശരിക്കും എന്റെ പെണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..
? ഹോസ്പിറ്റലിൽ പോകണോ..? ” “പോ!! സാറേ.
