മറുനാട്ടിൽ ഒരു ഓണാഘോഷം – 14 3അടിപൊളി  

ഇനി കിച്ചു ഏട്ടൻ വന്നാൽ മാത്രം മതി. വാ കിച്ചു ഏട്ടാ . സദ്യ കഴിച്ചിട്ട് നമുക്ക് ക്ലബ്ബിലെ പരിപാടികൾ കാണാൻ പോകാം. ” അങ്ങനെ പറഞ്ഞുകൊണ്ട് ആതു എന്റെ കൈ പിടിച്ചു വലിച്ചു.

അപ്പോൾ ഞാൻ പറഞ്ഞു. “മോള് താഴേക്ക് ചെല്ല്. ഞാൻ വന്നോളാം. ” “വേഗം വന്നേക്കണം.

. എനിക്ക് വിശക്കുന്നുണ്ട്. കിച്ചു ഏട്ടൻ വേഗം വന്നില്ലെങ്കിൽ ഞാൻ എല്ലാം എടുത്തു കഴിക്കും. പറഞ്ഞേക്കാം.

” അങ്ങനെ പറഞ്ഞു ആതു താഴേക്ക് പോയി. ഞാൻ ബാത്‌റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി ശേഷം താഴേക്ക് പോയി. താഴെ എത്തിയപ്പോൾ കണ്ടത് ഊൺ മുറിയിൽ താഴെ നിലത്തായി ഇരിക്കാൻ പുല്ല്പായ വിരിച്ചു ഉണ്ണാൻ ഇല്ല ഇട്ട് വെച്ചിരിക്കുന്നു. അവിടെ ഒരു ഇലയുടെ മുന്നിൽ ഞാൻ പോയി ഇരുന്നു.

അപ്പോൾ ഇന്ദുവും ഫരിയും ചേർന്ന് ഓരോന്ന് വിളബാൻ തുടങ്ങി. ഗൽബിയും ആതുവും അവരെ സഹായിക്കാൻ നിന്നപ്പോൾ ഇന്ദു പറഞ്ഞു. ” ഗൽബിമോളേ മോളും ആതുവും ഇരുന്നോ. ഇതൊക്കെ ഞാൻ ചെയ്‌തോളാം.

” അങ്ങനെ പറഞ്ഞ ശേഷം ഫരിയോടായി ഇന്ദു പറഞ്ഞു. “ചേച്ചിയും ഇരുന്നോ. ബാക്കിയൊക്കെ ഞാൻ ഞാൻ

തനിയെ ചെയ്‌തോളാം . ” “അത് വേണ്ട. എല്ലാം വിളമ്പിയ ശേഷം നമുക്ക് ഒരുമിച്ചു ഇരിക്കാം. ” ഫരി പറഞ്ഞു.

“ചേച്ചി വാ നമുക്ക് ഇരിക്കാം. ” എന്ന് പറഞ്ഞു ആതു ഗൽബിയെ എന്റെ ഇടത്ത് വശം ഇരുത്തി ആതു എന്റെ വലതുവശം വന്ന് ഇരുന്നു. ചോറും… സാമ്പാറും..

അച്ചാറും.. ഉപ്പേരിയും.. പപ്പടവും .. അവിയലും..

കൂട്ട്കറിയും,… പച്ചടിയും… കിച്ചടിയും… ഓലനും..

കാളനും. എന്ന് വേണ്ട പായസം അടക്കം എല്ലാം ഇന്ദുവും ഫരിയും ചേർന്ന് വിളമ്പി. ഇങ്ങനെ ഒരു സദ്യ വർഷങ്ങൾ ആയി ഞാൻ കഴിച്ചിട്ട്. അതും വീട്ടിൽ നിന്ന്.

ഇതൊക്കെ കണ്ട് ഗൽബി അന്തംവിട്ട് നോക്കി നിന്നു. ഫരിയും ഇന്ദുവും കൂടെ ഇരുന്നു. ഞങ്ങൾ മെല്ലെ സദ്യ കഴിച്ചു തുടങ്ങി. ഇന്ദു ഇടയ്ക്ക് ഇടയ്ക്ക് എന്റെ ഇലയിൽ നോക്കുന്നുണ്ട്.

എനിക്ക് എന്തെങ്കിലും വേണോ എന്ന് ആണ് ആ നോട്ടത്തിന്റെ അർത്ഥം. എന്റെ ഇലയിൽ ചോറ് കഴിയാറായി എന്ന് തോന്നിയപ്പോൾ ഇന്ദു വേഗം എഴുനേറ്റ് എന്റെ ഇലയിൽ ചോറ് വിളമ്പാൻ നോക്കിയപ്പോൾ ഞാൻ പെട്ടന്ന് ഇന്ദുവിന്റെ കൈയിൽ പിടിച്ചു തടഞ്ഞു. എന്നിട്ട് പറഞ്ഞു. “വേണ്ട ഇന്ദു.

മതി . ഇപ്പോഴേ എന്റെ വയറ് നിറഞ്ഞു. ” ഞാൻ പറഞ്ഞത് കേട്ട് ഇന്ദു എന്റെ മുഖത്തേക്ക് നോക്കി. പിന്നെ ഞാൻ പിടിച്ച അവളുടെ കൈയിലും.

അപ്പോഴാണ് ഞാൻ ഇന്ദുവിന്റെ കൈയിൽ പിടിച്ച കാര്യം എനിക്ക് ഓർമ്മ വന്നത്. അത് എനിക്ക് എന്തോപോലെ ആയി . എന്നാൽ ഇന്ദു ചിരിയോടെ എന്നോട് പറഞ്ഞു. “ഏയ്‌.

അതിന് കിച്ചു കുറച്ചല്ലേ കഴിച്ചുള്ളൂ. കുറച്ചു കൂടെ കഴിക്കാം. ” സത്യം പറഞ്ഞാൽ എന്റെ വിശപ്പ് മാറിയിരുന്നില്ല. അമ്മാതിരി രുചി ആയിരുന്നു കറികൾക്കൊക്കെ.

ഇന്ദുവിന് നല്ല കൈപുണ്യം ഉണ്ട്. അതുകൊണ്ട് ഇന്ദു വീണ്ടും ഇട്ട് തന്ന ചോറും കൂടെ കഴിച്ചു എഴുനേൽക്കാൻ നോക്കിയപ്പോൾ ആതു പറഞ്ഞു. ” “കിച്ചു ഏട്ടന് പായസം വേണ്ടേ.. പായസം എന്റെ പിറന്നാളിന്റെയാ.

” “വേണ്ട മോളെ. ഇനി എന്റെ വയറിൽ പായസം കഴിക്കാൻ ഉള്ള സ്ഥലം ഇല്ല. ” ഞാൻ പറഞ്ഞത് കേട്ട് ഇന്ദു സന്തോഷിച്ചു കാണണം. ഇത്രയും നാൾ ആതുമോളെ കാണാൻ പോലും കൂട്ടാക്കാത്ത ഞാൻ അവളെ സ്നേഹത്തോടെ മോളെ എന്ന് വിളിക്കുന്നു.

ഇന്ദുവിന്റെ മനസ്സ് നിറഞ്ഞു കാണും. “അതൊക്കെ ഉണ്ടാകും. കുറച്ചെങ്കിലും കിച്ചു ഏട്ടൻ കഴിക്കണം. ആദ്യമായിട്ടല്ലേ കിച്ചു ഏട്ടൻ എന്റെ കൂടെ ഇരുന്ന് എന്റെ പിറന്നാളിന് സദ്യ കഴിക്കുന്നത്.

അപ്പോൾ പായസം കൂടെ കഴിക്കണം. ” “എന്റെ മോള് തന്നെ കിച്ചൂന് പായസം വിളമ്പി കൊടുക്ക്. ” ഇന്ദു ആതുവിനോട് പറഞ്ഞു. ആതു വേഗം എഴുനേറ്റ് എന്റെ ഇലയിൽ പായസം വിളമ്പി.

“ആതു. മോളുടെ അമ്മയുടെ ഇല്ലയിലും പായസം വിളമ്പി കൊടുക്ക്.. മോളുടെ അമ്മയും ചോറ് ഉണ്ട് കഴിഞ്ഞല്ലോ.. ” ഫരി പറഞ്ഞു.

“അയ്യോ! എനിക്ക് ഇപ്പോൾ വേണ്ട. ഞാൻ പിന്നെ കഴിച്ചോളാം. ” ഇന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *