പ്രിയയും കണ്ണും പൂട്ടി വാ തുറന്നു പിടിച്ചു കള്ള് മൊന്താൻ തുടങ്ങി
മനു രണ്ടു കയ്യും അരയ്ക്ക് കൊടുത്ത് പ്രിയയെ നോക്കി ചിരിച്ചു കൊണ്ട് നിന്നു
പ്രിയയുടെ വായിൽ മാത്രമല്ല മുഖത്തും നെറ്റിയിലും ഒക്കെ കള്ള് സ്ഥാനം തെറ്റി പതിച്ചു കൊണ്ടിരിക്കുന്നു
” ആര ടാ കള്ള് മോഷ്ടിക്കുന്നത് ” ദൂരെ നിന്നൊരു ശബ്ദം
മനു ചുറ്റും നോക്കി ആരെയും കാണാൻ ഇല്ല
മനു :
അയ്യോ മാമി ഓടിക്കോ
പ്രിയ ഓടാൻ തുടങ്ങിയതും മനു തെങ്ങിൻ്റെ തടത്തിൽ ഉണ്ടായിരുന്ന മൺ കൂനയിൽ കാൽ തട്ടി അവളുടെ മുകളിലേക്ക്
രണ്ടു പേരും മേലേക്ക് മേലെ വീണു
വീഴ്ചയിൽ മനുവിൻ്റെ ചുണ്ട് പ്രിയയുടെ വലതു കവിളിൽ കൊണ്ടു
കൈ കുത്തി പിടിച്ചു എഴുന്നേൽക്കാൻ തുടങ്ങിയ മനു ഒരു നിമിഷത്തേക്ക് പ്രിയയുടെ കണ്ണിലേക്ക് നോക്കി
ഇടതു കൈ കൊണ്ട് അവളുടെ നെറ്റിയിൽ വീണ മുടി അവളുടെ ചെവിക്കു പിറകിലേക്ക് മാറ്റി
പ്രിയ : മനു
മനു : എന്താ മാമി
പ്രിയ : താങ്സ്
മനു : എന്തിന്
പ്രിയ : ഇത്രയും ദിവസം നീ എന്നെ പൊന്ന് പോലെ നോക്കിയില്ലേ അതിനു
മനു : മാമി…
അവള് അവൻ്റെ മുഖം രണ്ടു കയിലും എടുത്ത് നെറ്റിയിൽ ഒരുമ്മ കൊടുത്തു
മനു ആകെ കോരി തരിച്ചു പോയി
നട്ടുച്ചയ്ക്ക് പൊരി വെയിലത്ത് നെറ്റിയിൽ തണുത്ത വെള്ളം കോരി ഒഴിച്ച ഒരു അനുഭൂതി
പ്രിയ : എന്തോ ചിലപ്പോ എൻ്റെ അമ്മയുടെ പ്രസൻസ് നിന്നിൽ ഫീൽ ചെയ്യുന്നുണ്ട് മനു
മനു : ശരിക്കും
പ്രിയ : ഉം
മനു : മാമിക്ക് നല്ല സമയം ആണ് ഇപ്പൊ മനു ചിരിച്ചു കൊണ്ട് പറഞ്ഞു
പ്രിയ : എന്തെ
മനു : എപ്പോഴും വീഴ്ച തന്നെ ആണല്ലോ
” ആര ടാ അവിടെ ” പിന്നെയും അതേ ശബ്ദം ”
മനു : മാമി പേടിക്കണ്ട ഓടിക്കോ….
മനു എഴുന്നേറ്റ് ഒറ്റ ഓട്ടം വച്ച് കൊടുത്തു
പ്രിയ എഴുന്നേറ്റ് ഇരുന്നു
” എന്നേം കൂട്ടിയിട്ട് പോടാ ദുഷ്ട… ”
ഒരു തെങ്ങിൻ്റെ പിറകിൽ നിന്നും മറഞ്ഞു നിന്നു രാധിക പ്രിയയെ നോക്കി എന്തോ അർഥത്തിൽ തലയാട്ടി
പ്രിയ സ്വയം തലയ്ക്ക് കൈ കൊടുത്ത് ഒരു ചിരിയും 😊
പ്രിയ : ഈ ചെക്കൻ
വീട്ടിൽ
പ്രിയ : ഒരാൾക്ക് അപകടം പറ്റുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം
മനു : എന്താ
പ്രിയ : എന്തായിരുന്നു ഓട്ടം പോയ വഴിക്ക് പുല്ല് മുളച്ചിട്ടുണ്ടവില്ല
എന്തായിരുന്നു കുട്ടിയുടെ ധൈര്യം ആഹഹ
മനു : 😏
പ്രിയ : എന്തെ ഒന്നും പറയാൻ ഇല്ലേ… ഗോഷ്ടി മാത്രമെ ഉള്ളൂ
മനു : ദൃഷ്ടദുഗ്നൻ… മതിയ….
പ്രിയ : പോരാ
മനു: അല്ല മാമി എന്താ അതിനിടയ്ക്ക് പറഞ്ഞത്
മാമിയുടെ അമ്മയുടെ കാര്യം
പ്രിയ : അതേ ശരിയാണ് പലപ്പോഴും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്
മനു : അല്ല അമ്മയെ അത്രയ്ക്ക് മിസ്സ് ചെയ്യുന്നുണ്ടോ
പ്രിയ : ഉം..
മനു : എന്ത് പറ്റിയത അമ്മയ്ക്ക്
പ്രിയ : നീ എൻ്റെ വീട്ടിൽ വന്നിട്ടുണ്ടോ ഇത് വരെ
മനു : ഇല്ല…
പ്രിയ : പുഴക്കരയിൽ ആണ് ഞങ്ങളുടെ വീട് കര എന്ന് പറഞ്ഞ തൊട്ട് അടുത്ത്
എല്ലാവരുടെ അമ്മ പോലെ ആണോ എന്നറിയില്ല എൻ്റെ അമ്മ ഉണ്ടായിരുന്ന കാലം വരെ എന്നെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നോവിചിട്ടില്ല ഇങ്ങനെ ഒരമ്മ എൻ്റെ ഭാഗ്യം ആണ്… സാധാരണ പെൺമക്കൾ അമ്മമാർ പൊതുവെ ഒക്കില്ലാലോ
ഞാൻ കോളജിൽ പഠിക്കുന്ന സമയം സെക്കൻ്റ് ഇയർ
ആണെന്ന് തോന്നുന്നു
അതേ
മഴക്കാലം
4 ദിവസം അടുപ്പിച്ച് നിർത്താതെ മഴ പെയ്തിരുന്നു അന്ന്
മൂന്നാം ദിവസം
സാധാരണയായി വെള്ളം കയറിയാൽ പൊതുവെ എല്ലാവരും അറിയുന്നതാണ്
എന്നാല് അന്ന്
പ്രിയയുടെ ശബ്ദം ഇടറി
ചീരയും മുറിച്ചു കൊണ്ട് ഹാളിൽ ടീ വി കണ്ട് ഇരിക്കുകയായിരുന്നു അമ്മ
എന്തോ സിനിമയോ മറ്റോ…. തനിയാവർത്തനം ആണെന്ന് തോന്നുന്നു
അതിൽ ലയിച്ചു പോയ അമ്മ ചുറ്റും നടക്കുന്നത് ഒന്നും അറിഞ്ഞിരുന്നില്ല
വെള്ളം വീടിൻ്റെ പിന്നാമ്പുറം പടി വരെ എത്തിയിരുന്നു
ഒഴുകി വന്ന ആടിൻ്റെ ശബ്ദം കേട്ടാണ് അമ്മ എഴുന്നേറ്റ് വന്നത്
മലവെള്ളത്തിൽ കുത്തി ഒഴുകുന്ന പുഴ അതിൻ്റെ ഒരു ഭാഗവും കവർന്നെടുത്തു കൊണ്ട് പോയി
നിമിഷങ്ങൾ മാത്രമെ ഓർമയുള്ളൂ
ഞങ്ങളുടെ വീട് അടക്കം…
പ്രിയ ഒന്ന് ഇടറി പിന്നെ വിക്കി
എൻ്റെ അമ്മയേം കൊണ്ട് പോയി മനു…
