“നല്ല ഉറക്കമായിരുന്നല്ലേ… എഴുന്നേൽക്ക്, അർദ്ധരാത്രിയായില്ലല്ലോ,” ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.
ഉറക്കച്ചുവയോടെ എഴുന്നേറ്റ ഹൻസിബ മുഖം കഴുകി ഫ്രഷാകാൻ ബാത്റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവൾ കുളിച്ചു ഫ്രഷായി ഇറങ്ങിവന്നു. ഇന്നലത്തെയും ഉച്ചിലത്തെയും സംഭവങ്ങളുടെ ചെറിയൊരു നാണവും മടിയും
അവളുടെ മുഖത്തുണ്ടെങ്കിലും, അവളുടെ കണ്ണുകളിൽ തിളക്കവുമുണ്ടായിരുന്നു.
ഞാൻ ഹാളിലേക്ക് വന്നപ്പോൾ രാമേന്ദ്രൻ ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് കണ്ണു തിരുമ്മുന്നുണ്ടായിരുന്നു.
“ഓ… ഞാൻ അറിയാതെ ഉറങ്ങിപ്പോയല്ലോടാ…” ചേട്ടൻ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
“സാരമില്ല ചേട്ടാ, നല്ല ക്ഷീണമായിരുന്നല്ലോ. ഞാനും കുറച്ചു മുമ്പേ ഉണർന്നുള്ളൂ,” ഞാൻ പറഞ്ഞു.
റൂമിൽ നിന്ന് ഫ്രഷായി ഇറങ്ങി വന്ന ഹൻസിബയെ കണ്ടതും ചേട്ടന്റെ മുഖത്ത് കള്ളച്ചിരി പടർന്നു.
“എന്താ മോളെ, നന്നായിട്ട് ഉറങ്ങിയോ? ഉച്ചയ്ക്ക് നല്ല കളിയായിരുന്നല്ലോ അല്ലേ,” ചേട്ടൻ തമാശയായി ചോദിച്ചതും ഹൻസിബ നാണത്തോടെ തല താഴ്ത്തി പുഞ്ചിരിച്ചു. അവളുടെ കവിളുകൾ ചെറുതായി ചുവന്നു.
“നമുക്ക് ഒക്കെ ഒന്ന് ഫ്രഷായി പുറത്തേക്ക് പോയാലോ? വൈകുന്നേരത്തെ കാറ്റും കൊണ്ട് പുറത്തുനിന്ന് ചായയും കുടിച്ച് കുറച്ചു നടക്കാം,” ഞാൻ അവരോടു ചോദിച്ചു.
“അതുതന്നെയാ നല്ലത്, എനിക്കും നല്ല ബോറടിയുണ്ട്,” ചേട്ടൻ സമ്മതിച്ചു. ഹൻസിബയും തലയാട്ടി ആ അഭിപ്രായത്തെ അനുകൂലിച്ചു. അങ്ങനെ ഞങ്ങൾ മൂവരും ആ പെട്ടെന്നു തന്നെ ഫ്ലാറ്റിൽ നിന്ന് ഒന്ന് പുറത്തിറങ്ങി സായാനത്തിന്റെ കാറ്റുകൊള്ളാൻ തീരുമാനിച്ചു.
അങ്ങനെ ഞങ്ങൾ പുറത്തുപോയി നല്ലൊരു ഭക്ഷണം ഒക്കെ കഴിച്ച് രാത്രി വൈകിയാണ് ഫ്ലാറ്റിൽ തിരിച്ചെത്തിയത്. തലേ ദിവസം മുഴുവൻ നീണ്ടുനിന്ന ആ ചൂടുള്ള കളികളും
ഉച്ചകഴിഞ്ഞ് ഉള്ള കളിയും യാത്രയും കാരണം ഞങ്ങൾക്കെല്ലാവർക്കും നല്ല വല്ലാത്തൊരു ക്ഷീണമുണ്ടായിരുന്നു. നാളെ വീണ്ടും ഓഫീസിൽ പോകേണ്ട ദിവസം കൂടിയായതുകൊണ്ട്, ഇന്ന് രാത്രി ഇനിയും കളി തുടർന്നാൽ നാളത്തെ ഓഫീസ് കാര്യങ്ങളെല്ലാം താറുമാറാകും എന്ന് എനിക്ക് തോന്നി.
ഞാൻ ഇക്കാര്യം ഹൻസിബയോടും രാമേന്ദ്രൻ ചേട്ടനോടും പറഞ്ഞു. “ഇന്നലെ ഉച്ചമുതൽ തുടങ്ങിയ കടിയും
കളിയുമാണ്… നമുക്ക് ഇന്ന് രാത്രി ഒരു ബ്രേക്ക് എടുക്കാം.
ഇല്ലെങ്കിൽ നാളെ ഓഫീസിൽ പോയി പണിയെടുക്കാൻ പറ്റില്ല,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവരും അത് ശരിവെച്ചു.
അല്ല ചേട്ടാ, എന്താണ് ഉച്ചയ്ക്ക് വന്നപ്പോൾ കവറിൽ ഉണ്ടായിരുന്നത്?”
ചേട്ടൻ ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു:
“എടാ, നിങ്ങളുടെ ആഗ്രഹമല്ലേ
ഹൻസിബയുടെ കൂടെയുള്ള നിമിഷങ്ങൾ കുറച്ചുകൂടി ആസ്വാദ്യകരമാക്കണം എന്നത്? അപ്പോൾ ആ കാര്യം കൂടുതൽ എളുപ്പമാക്കാൻ വേണ്ടി ഞാൻ പ്രത്യേകം ലൂബ്രിക്കന്റ് വാങ്ങിയതാണ്.
എപ്പോഴും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലല്ലോ, അതാണ് ആ കവറിൽ ഉള്ളത്.”
ഞാൻ അത്ഭുതത്തോടെയും സന്തോഷത്തോടെയും തലയാട്ടി:
“ഹാ… അത് നന്നായി, ചേട്ടാ.”
“എന്നാൽ ചേട്ടാ, ഇന്ന് ഇനി ഇപ്പോൾ അതൊന്നും നടക്കില്ലല്ലോ, അല്ലേ? എല്ലാവര്ക്കും നല്ല ക്ഷീണം ഉള്ളതല്ലേ?”
ഞാൻ പറഞ്ഞത് ശരിയാണെന്ന് വെച്ചുകൊണ്ട് ചേട്ടൻ അത് സമ്മതിച്ചു. അങ്ങനെ, ആ കവർ ഞാന് പിന്നീട് ഉപയോഗിക്കാനായി ഭദ്രമായി മുറിയിലെ മേശ ക്കുള്ളിലേക്ക് മാറ്റി വെച്ചു.
അങ്ങനെ ഞങ്ങൾ കിടക്കാനായി ബെഡ്റൂമിലേക്ക് പോയി. എസി റിപ്പയർ
ചെയ്തതിനുശേഷം അത് ശരിയായി വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടായിരുന്നതിനാലും, ഇന്ന് പ്രത്യേകിച്ചു കളികളൊന്നുമില്ലാത്തതിനാലും രാമേന്ദ്രൻ ചേട്ടൻ തന്റെ സ്വന്തം മുറിയിലേക്ക് തന്നെ തിരികെ പോയി കിടന്നു.
ഫ്ലാറ്റിൽ ആ ദിവസത്തെ ആ ഒരു പ്രത്യേക ആവേശം ഒഴിഞ്ഞു കിടക്കുന്ന ആ നിശബ്ദതയിൽ, ഞങ്ങൾ പതിവുപോലെ റൂമിൽ കിടക്കയിലേക്ക് വീണു.
ക്ഷീണം കാരണം തല തലയണയിൽ വെച്ച ഉടനെ ഹൻസിബ നല്ല ഉറക്കത്തിലേക്ക് വീണു. ഞാനും അധികം വൈകാതെ ആ ഉറക്കത്തിലേക്ക് ആണ്ടുപോയി.
