ശരത്: നീ ടീച്ചറെ പോയി കാണ്.
ഞാൻ: കൊല്ലാനാണോ വളർത്താനാണോ എന്ന് അറിയില്ലല്ലോ. ഞാൻ നാളെ പോയി കാണാം.
ശരത്: എന്തായാലും വളർത്താൻ ആവില്ല. നീ ഓഫ് ആവുന്നത്തിന് മുൻപ് നമുക്ക് പോയി ഫുഡ് കഴിക്കാം. വാ…
ഞാൻ: ഞാൻ ഇല്ല. നീ വരുമ്പോൾ എനിക്ക് parcel വാങ്ങി വാ.
ഞാൻ ഒരു പെഗ് കൂടി അകത്താക്കി അവിടെ ഇരുന്നു. ശരത് എഴുന്നേറ്റു പോയി അടുത്തുള്ള ഹോട്ടലിൽ നിന്നും ഫുഡ് വാങ്ങി വന്നപ്പോഴേക്കും ഞാൻ ഓഫ് ആയി ഉറങ്ങി പോയി.
ഒരു 2 മണിയോടെ ആണ് ഞാൻ പിന്നെ ഉണരുന്നത്.
ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ ശാലിനി ടീച്ചർ 12 missed calles ഉം നിത്യ 15 തവണയും വിളിച്ചിട്ടുണ്ട്. ശരത് എന്നെ നോക്കി ചിരിച്ചു.
ശരത്: നീ ഇനി ക്ലാസ്സിലേക്ക് പോകേണ്ട, അതാ നല്ലത്. നിൻ്റെ നിത്യ കട്ട കലിപ്പിൽ ആണ്. ഇങ്ങോട്ട് വരാൻ നിന്നതാ, അരുണും ബിജുവും ആണ് മുടക്കിയത്. ശാലിനി ടീച്ചർ നിന്നെ അന്വേഷിച്ചു രണ്ടു തവണ ക്ലാസ്സിൽ ചെന്നിരുന്നു പോലും.
ഞാൻ: ആഹ്, ഇനി മൂന്നര ആകുമ്പോൾ കോളേജ് വിടുമല്ലോ, അപ്പോ പോയി കാണാം.
ഞാൻ എഴുന്നേറ്റു പോയി ഒന്ന് കുളിച്ചു ഭക്ഷണവും കഴിച്ച് മൂന്നര ആയപ്പോൾ കോളേജിലേക്ക് ചെന്നു. ശാലിനി ടീച്ചർ ഹോസ്റ്റലിലേക്ക് നടന്നു പോകുന്നുണ്ട്, ഞാൻ നേരെ ചെന്ന് അവരുടെ മുൻപിൽ ബൈക്ക് സൈഡ് ആക്കി. എന്നെ കണ്ടതും ശാലിനി ടീച്ചർ മുഖം ഒന്നു ഗൗരവത്തിൽ വച്ച് എന്നെ തുറുപ്പിച്ചു നോക്കി, ഒരു കള്ള ചിരിയോടെ ഞാൻ ശാലിനി ടീച്ചറുടെ അടുത്തേക്ക് ചെന്നു.
ശാലിനി കൂടെ ഉണ്ടായിരുന്നവരോട് നടന്നോളാൻ പറഞ്ഞിട്ട് അവിടെ എന്നെ നോക്കി നിന്നു.
ഞാൻ: സോറി. ഞാൻ വേറെ കുറച്ചു തിരക്കിൽ ആയി പോയി. കോളേജ് മാഗസിൻ്റെ വർക്ക് നടക്കുക അല്ലെ, പരസ്യം പിടിക്കാൻ വേണ്ടി പുറത്ത് പോയിരുന്നു.
ശാലിനി: (ദേഷ്യത്തോടെ) കള്ളം പറഞ്ഞു എൻ്റെ മുന്നിൽ വന്നാൽ ഞാൻ കണ്ണ് അടിച്ചു പൊട്ടിക്കും. നീ ആ ശരത്തിൻ്റെ റൂമിലേക്ക് കള്ള് കുടിക്കാൻ പോയതല്ലേ.? കുടിച്ചു ബോധം ഇല്ലാതെ കിടന്നു ഉറങ്ങീട്ടു ഇപ്പൊ എഴുന്നേറ്റു വന്നെക്കുന്നു
ഞാൻ ഒന്നും മിണ്ടിയില്ല. സത്യം പറഞ്ഞാല് ശാലിനിയുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു പ്രതികരണം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.
ശാലിനി: അഖിലേ.. നിന്നെ കാണണം എന്ന് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, ഇന്നലെ നമുക്ക് ഇടയിൽ എന്തൊക്കെയോ സംസാരിച്ചു. അത് ഇനി വേണ്ട. നിന്നെ മാത്രം കുറ്റപ്പെടുത്തുന്നില്ല, ഞാനും അല്പം നിയന്ത്രിക്കണം ആയിരുന്നു. ഇനി അങ്ങനെ ഒരു സംസാരമോ ഇടപഴകലോ നമുക്കിടയിൽ വേണ്ട.
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. എനിക്ക് ശാലിനിയുടെ ആ വാക്കുകളിൽ നല്ല വിഷമം തോന്നി.
ശാലിനി: നീ എന്താ ഒന്നും മിണ്ടാത്തത്?
ഞാൻ: അതു ഇപ്പോൾ പെട്ടന്ന് എല്ലാം വേണ്ട എന്ന് നീ പറയുമ്പോൾ …..
ശാലിനി: നീ അല്ല, മാം. ഞാൻ വീണ്ടും പറയുന്നു, യൂ ആർ ജസ്റ്റ് മൈ സ്റ്റുഡൻ്റ്, nothing more than that.
എനിക്ക് നല്ല സങ്കടം വന്നു. കണ്ണുകളിൽ ചെറുതായി ഒരു നനവ് പടർന്നു. ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു ബൈക്കിനടുത്തേക്ക് നടന്നു. ശാലിനി പുറകിൽ നിന്നും എന്നെ കുറെ വിളിച്ചു, അതൊന്നും ശ്രദ്ധിക്കാതെ ഞാൻ ബൈക്ക് എടുത്തു അവിടെ നിന്നും പോയി.
വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി ചുമ്മാ കട്ടിലിൽ അങ്ങനെ കിടന്നു. ഫോണിൽ നിത്യയുടെ കോൾ വന്നു.
നിത്യ: എന്താടാ പ്രശ്നം. നീ കണ്ണൊക്കെ നിറച്ച് കൊണ്ട് ബൈക്കിൽ പോകുന്നു എന്ന് ഫിദ വിളിച്ചു പറഞ്ഞു.
ഞാൻ: ഒന്നുമില്ലടി.
നിത്യ: ശാലിനി മാം എന്തേലും പറഞ്ഞോ ?
ഞാൻ: കണ്ടിരുന്നു. ക്ലാസ്സ് കട്ട് ചെയ്തു ചുമ്മാ കറങ്ങി നടന്നതിനു കുറച്ചു ചീത്ത പറഞ്ഞു. എന്തോ അപ്പോൾ ഒരു വിഷമം തോന്നി.
നിത്യ: എടാ മരപ്പൊട്ടാ, ടീച്ചർക്ക് നിന്നെ ഭയങ്കര ഇഷ്ടം ആണ്. ഇന്ന് എന്നോട് നിൻ്റെ ഫാമിലിയെ കുറിച്ചും നിൻ്റെ വെള്ളമടിയെ കുറിച്ചും ഒക്കെ ചോദിച്ചു. നീ ഇന്ന് ക്ലാസ്സ് കട്ട് ചെയ്തു പോയതിൽ പിന്നെ കൂട്ടിലിട്ട വെരുകിനെ പോലെ ആയിരുന്നു മാം. നിൻ്റെ ഒരു വെൽ വിഷർ ആണ് മാം.
