നീതു – 5 18അടിപൊളി 

 

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. കോൾ കട്ട് ചെയ്തു നോക്കിയപ്പോൾ ശാലിനിയുടെ ഒരു മെസ്സേജ്.

 

“Sorry dear, don’t feel bad. I can only be your teacher, nothing more than that and accept the same.”

 

ഞാൻ മറുപടി ഒന്നും അയച്ചില്ല.

 

പിന്നീട് ഉള്ള ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയി. ഞങ്ങൾ തമ്മിൽ വല്യ മിണ്ടാട്ടം ഒന്നും ഇല്ല. നിത്യ ആണെങ്കിൽ എന്നോട് കൂടുതൽ അടുത്ത് കൊണ്ടിരുന്നു. ആ ഇടക്ക് കോളേജിൽ ആർട്സ് ഡേ ആഘോഷിച്ചു. അവസാന ദിവസത്തെ ഗാനമേളയിൽ ഞാൻ നല്ല ഫിറ്റ് ആയി ഡാൻസ് കളിക്കുമ്പോൾ ഫിദ എൻ്റെ അടുത്ത് വന്നു ഡാൻസ് ചെയ്യാൻ തുടങ്ങി. അവള് എൻ്റെ കയ്യിൽ പിടിച്ചു നൃത്തം ചെയ്യാൻ തുടങ്ങി. അവൾ ജൂനിയർ ആയത് കൊണ്ട് അവളുടെ ബാച്ചിലെ ഒരു പയ്യൻ ചുമ്മാ ചൊറിയൻ വന്നു, അതു പിന്നെ ഞാനും ജൂനിയർ ബാച്ചും തമ്മിൽ കയ്യാം കളിയിൽ എത്തി. ആ കൂട്ട അടിക്ക് ഇടയിലേക്ക് നിത്യ പിടിച്ചു മാറ്റാൻ ഓടി വന്നു. ഒരു ജൂനിയർ പയ്യൻ മുള വടി എടുത്തു നിത്യയെ അടിക്കാൻ ആഞ്ഞു വീശി. അവളെ രക്ഷിക്കാൻ വേണ്ടി ഞാൻ പിടിച്ചു മാറ്റാൻ ഉള്ള ശ്രമത്തിൽ അതു നേരെ എൻ്റെ തിരുനെറ്റിക്ക് തന്നെ വന്നു കൊണ്ടു. ഉള്ളിൽ കിടക്കുന്ന മദ്യവും തലക്ക് കിട്ടിയ അടിയും കൂടി ആയപ്പോൾ ചോരയിൽ കുളിച്ചു ബോധം മറഞ്ഞു ഞാൻ നിലത്തേക്ക് പതിച്ചു.

 

കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ ഹോസ്പിറ്റൽ ബെഡിൽ ആണ്. നിത്യ അടുത്ത് തന്നെ ഇരിപ്പുണ്ട്. ഫിദ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അടുത്ത് നിൽപ്പുണ്ട്. നെറ്റിയിൽ 4 സ്റ്റിച്ച് ഉണ്ട്, കൂടെ നല്ല വേദനയും. തലക്ക് മൊത്തം ആകെ ഒരു പെരുപ്പ്.

 

നിത്യ: ഡാ, കുടിക്കാൻ എന്തേലും വേണോ ?

 

ഞാൻ: വേണ്ടട. നല്ല തല വേദന

 

നിത്യ: ശെരി എങ്കിൽ നീ കണ്ണടച്ച് കിടന്നോ !!

ഇതും പറഞ്ഞു അവള് എൻ്റെ മുടിയിഴകൾക്ക് ഇടയിൽ കൂടി തലയിൽ തടവാൻ തുടങ്ങി. എന്തോ ഒരു ആശ്വാസം എനിക്കും തോന്നി. എൻ്റെ കണ്ണുകൾ പതിയെ അടഞ്ഞു പോയി.

 

പരിചയം ഉള്ള ഒരു ശബ്ദം എൻ്റെ ശ്രദ്ധയിൽ പെട്ടു.

 

“ബില്ല് എല്ലാം clear ആണ്. പിള്ളേരെ, എല്ലാവരും ഹോസ്റ്റലിൽ പോകാൻ നോക്ക്. ശരത്തും നിത്യയും പിന്നെ ഞാനും ഉണ്ടല്ലോ ഇവിടെ. ഞങ്ങള് നോക്കിക്കോളാം. നീതു, ഫിദയെ കൂട്ടി ഒരു ഓട്ടോ പിടിച്ചു വേഗം പോകാൻ നോക്ക്. ഇരുട്ടു ആവുന്നു പിള്ളേരെ.”

 

നീതുവും മറ്റു ആരൊക്കെയോ യാത്ര പറഞ്ഞു ദൂരേക്ക് നടന്നു അകലുന്ന ശബ്ദം കേട്ടു.

 

“ഇവിടെ കൂടി നിൽക്കുന്ന ആൺപിള്ളേർ കേൾക്കാൻ വേണ്ടി പറയുകയാ, നിങ്ങൾ ഇനി തിരിച്ചു അടിക്കാൻ ഒന്നും പോകേണ്ട. ഞാൻ HOD യോടും പ്രിൻസിപ്പാലിനോടും സംസാരിച്ചു ഇതിന് ഒരു പരിഹാരം കണ്ടോളാം. ശരത്തെ, പറയുന്നത് മനസ്സിൽ ആകുന്നുണ്ടല്ലോ ല്ലേ”

 

ഈ നിർദ്ദേശങ്ങൾ എല്ലാം നൽകുന്നത് ശാലിനി ടീച്ചർ ആണ് എന്ന് വായിക്കുന്ന നിങ്ങളെ പോലെ എനിക്കും അന്ന് മനസ്സിലായി.

ഞാൻ കണ്ണുകൾ അടച്ച് തന്നെ കിടന്നു, തല വേദന കാരണം ഉറക്കവും വരാത്ത ഒരു അവസ്ഥ. എപ്പോഴോ ഒന്ന് മയങ്ങി പോയി.

 

കണ്ണ് തുറന്നു നോക്കുമ്പോൾ ശാലിനി കസേരയിൽ ഇരുന്ന് കൊണ്ട് എൻ്റെ നെഞ്ചിൽ തല വച്ച് ചഞ്ഞു കിടന്നു ഉറങ്ങുന്നു, നിത്യ ബൈസ്റ്റാൻഡറുടെ കട്ടിലിൽ കിടന്നു ഉറങ്ങുന്നു. ഞാൻ ശാലിനിയെ തട്ടി വിളിച്ചു. അവള് ഉണർന്നു എന്നെ നോക്കി.

 

ശാലിനി: how you feel now അഖിൽ?

 

ഞാൻ: ok ആണ് ടീച്ചറെ. എനിക്കൊന്നു വാഷ്‌റൂമിൽ പോകണം.

 

അവള് എഴുന്നേറ്റു എന്നെ കയ്യിൽ പിടിച്ചു എഴുന്നേൽക്കാൻ സഹായിച്ചു. ഞാൻ പതുക്കെ നടന്നു പോയി മൂത്രം ഒഴിച്ചു വന്നു.

 

ഞാൻ: മയങ്ങി പോയി ടീച്ചറെ. സമയം എത്ര ആയി. ?

 

ശാലിനി: 12 മണി കഴിഞ്ഞു. നീ വേണേൽ കിടന്നോ.

 

ഞാൻ: എന്നെ തല്ലിയ പയ്യൻ ഏതാ.? വല്ല ഐഡിയയും ഉണ്ടോ ?

 

ശാലിനി: 1st year commerce ആണ്. എന്തിനാ പകരം ചോദിക്കാൻ പോവാൻ ആണോ ?

 

ഞാൻ: ഹെയ് അങ്ങനെ ഒന്നും ഇല്ല. അവൻ നിത്യയേ അടിച്ചത് ആണ്, ഞാൻ തടുക്കാൻ ചെന്നതാ. അവൾക്ക് ആണ് ഈ അടി കൊണ്ടിരുന്നെങ്കിലോ ?

Updated: August 4, 2025 — 12:09 pm

Leave a Reply

Your email address will not be published. Required fields are marked *