ഓടികൊണ്ടേയിരുന്നു. “പിന്നെ അല്ലാതെ?
എല്ലാരും ഏട്ടനെ പോലെയാണോ? ഞാനൊരാളെ കല്യാണം കഴിച്ച് ജർമ്മനിക്ക് പോവും. ഏട്ടനിങ്ങനെ അഞ്ജന ചേച്ചിയേം ഓർത്ത്….”പെട്ടെന്നവൾ അരുതാത്തതെന്തോ പറഞ്ഞ് അബദ്ധം പറ്റിയ മട്ടിൽ സംസാരം നിർത്തി.
കനത്ത നിശബ്ദത. ചുറ്റും കട്ട കെട്ടിയ ഇരുട്ടിലൂടെ ബൈക്ക് അതിവേഗം മുന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു.”ഏട്ടാ…. ഞാൻ അതുദ്ദേശിച്ച് പറഞ്ഞതല്ല. പറഞ്ഞ് വന്നപ്പോ അങ്ങനെ ആയതാ…
“മറുപടിയൊന്നുമില്ലാതെ ഞാൻ ചിന്തകളിലാണ്ടു. പതിയെ മനസ്സിൻ്റെ ആഴങ്ങളിൽ കുഴിച്ചു മൂടിയ ചില ഓർമ്മകൾ തെളിമയോടെ എൻ്റെ സ്മൃഥി പഥത്തിലെത്തി. അഞ്ജന. എട്ടാം ക്ലാസിൽ വെച്ചാണ് അവളെ ആദ്യമായി കാണുന്നത്.
പ്ലസ്ടു വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. അതിനിടക്ക് എപ്പോഴോ അവൾക്ക് പ്രണയമായി. അതറിഞ്ഞിട്ടും ഞാൻ അറിയാത്തത് പോലെ നടന്നു. എന്തോ എനിക്ക് അത് ശരിയാവില്ലെന്ന് തോന്നി.
അതൊക്കെ മറന്ന് എപ്പോഴോ ഞാനും അവളെ പ്രണയിച്ചു പോയി. എല്ലാം പതിവു പല്ലവി തന്നെ. വീട്ടുകാരുടെ എതിർപ്പ്. ജോലി ആകാത്തതിൻ്റെ പ്രശ്നം.
കാരണങ്ങൾ പലതും ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പായിരുന്നു അവളുടെ വിവാഹം. കാരണം കല്യാണം നടന്നില്ല. അധികം വൈകാതെ ഗർഭിണിയുമായി. പ്രസവത്തിൽ അവളും കുഞ്ഞും മരിക്കുകയും ചെയ്തു.
ഞാൻ കണ്ണു തുടക്കുന്നത് ചിന്നു റിയർവ്യൂ മിററിൽ കണ്ടു.”ഏട്ടാ… പിന്നേം പിന്നേം അതോർത്തിട്ട് എന്താ ഏട്ടാ? പോയവര് തിരിച്ച് വര്വോ”?ഞാനൊന്നും പറയാതെ മുന്നിൽ നീണ്ടു കിടക്കുന്ന റോഡിലെ മഞ്ഞ വരയിലൂടെ മഞ്ഞ് ഒഴുകി നീങ്ങുന്നത് അലസമായി നോക്കി ഇരുന്നു.”എന്നോടെന്താ അവള് പറഞ്ഞത് എന്നറിയോ?
ഞാനാ കല്യാണത്തിന് ചെല്ലരുതൂന്ന്. എന്നെ കണ്ടാൽ അവൾ ഇറങ്ങി വരൂന്ന്. അതാ ഞാൻ പോവാഞ്ഞത്. എന്നിട്ട് അന്ന് ഞാൻ അവളുടെ
ആ കൂട്ടുകാരി ഐശ്വര്യയെ കണ്ടപ്പോ ഐശ്വര്യ പറഞ്ഞതോ?
താലികെട്ടുന്നതിന് മുന്നെ വരെ ഞാനവളെ വിളിക്കാൻ ചെല്ലുന്നത് പ്രതീക്ഷിച്ചിരുന്നൂന്ന്. ഞാൻ ചെല്ലൂന്ന് വിചാരിച്ച് ഗേറ്റിലേക്കും നോക്കിയിരിക്കാണേന്നൂന്ന്.””അതൊക്കെ കഴിഞ്ഞില്ലേ ഏട്ടാ. ഇനി പറഞ്ഞിട്ടെന്താ?
ഏട്ടൻ വിളിച്ച് കൊണ്ട ന്നൂന്ന് വിചാരിക്ക്. എന്നാലും വിധിയെ തടുക്കാൻ കഴിയില്ല ഏട്ടാ. ആ ചേച്ചിക്ക് അത്ര ആയുസ്സേള്ളൂ.”ഞാനൊന്നും പറഞ്ഞില്ല. ചിന്നു പിന്നെയും കുറേ ലോക തത്വങ്ങൾ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.”ഡീ…
ചിന്നൂ… നീ ഏതവനെയോ കെട്ടി യൂറോപ്പിലേക്ക് കെട്ട് കെട്ടാനിരിക്കല്ലേ? എങ്ങനത്തെ ആളാ നിൻ്റെ മനസ്സില്”? തൽക്കാലത്തേക്ക് വിഷയം മാറ്റാൻ ഞാൻ വെറുതെ അവളോട് ചോദിച്ചു” അതിപ്പോ…
പറയാനാണേല്… അച്ഛനെ ഒക്കെ പോലെത്തെ ഒരാളെ കണ്ടാൽ ഞാനും കല്യാണം കഴിച്ച് പോവും.””അച്ഛനെ പോലത്തെയോ”?”ഏട്ടൻ അച്ഛനേം അമ്മയേം കണ്ടിട്ടില്ലേ? എനിക്ക് അച്ഛൻ അമ്മയെ സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെയാ വേണ്ടത്.
ഓരോരോ ചെക്കന്മാരെ കാണുമ്പോഴും അച്ഛനെ പോലെയാണോന്നാ ഞാൻ നോക്കുന്നത്. അല്ലെങ്കിൽ ഏട്ടനെ പോലെത്തെ.””നടന്നത് തന്നെ.”” പിന്നെ നടക്കാതെ ? ഞാൻ കല്യാണം കഴിഞ്ഞ് എങ്ങട്ടേലും പോവും.”
ചിന്നു ഒരു നിമിഷം നിശബ്ദയായി. “ഏട്ടന് വിഷമം തോന്നില്ലേ ഞാൻ പോയാല്”?”എന്തിന്”?”ഏട്ടന് ഒരു സങ്കടോം ഇല്ല”?”പിന്നെ ഞാനെന്ത് വേണം? എൻ്റെ അനിയത്തി കല്യാണം കഴിഞ്ഞ് ജർമ്മനിയിൽ പോയേ.
അയ്യോ ഞാനൊറ്റക്കായേന്നും പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിക്കണോ”?ചിന്നു ഒന്നും മിണ്ടാതെ ആക്സിലറേറ്റർ തിരിച്ചു. ബൈക്കിന് വേഗം കൂടി. ഞാൻ പഴയൊരു ആശുപത്രി ഓർത്ത് പോയി.
ചിന്നുവിനെ ആദ്യം കണ്ടത്. പ്രസവം കഴിഞ്ഞ് അമ്മയെ റൂമിലേക്ക് മാറ്റിയ ഉടനെയായിരുന്നു ഞാൻ അച്ഛൻ്റെ ഒപ്പം ആശുപത്രിയിലെത്തിയത്. നോക്കുമ്പോൾ
മുറിയിലെ ജനാലയോട് ചേർത്ത് കെട്ടിയ തൊട്ടിലിൽ ഒരു കുട്ടി.
അതായിരുന്നു ചിന്നു. ചെറുപ്പം മുഴുവൻ ഞാൻ ഓർത്തെടുത്തു. അഞ്ജനയെ ഓർത്തു. ഹൈസ്കൂൾ ജീവിതം ഓർത്തു. ഐശ്വര്യയെ അവസാനമായി കണ്ടത്. അവളുടെ കല്യാണം.
