“പൊന്നു ചേച്ചി … ഞാൻ സീരിയസായിട്ട് ചോദിക്കുകയാ, അഡ്മിഷന്റെ കാര്യം എന്തായി? എനിക്ക് വേഗം അങ്ങോട്ട് വരണം. ഇവിടെ ഇരുന്നു ബോറടിച്ചു .”
കാവ്യ ഫോണിലേക്ക് തലനീട്ടി. “നീ ഇങ്ങോട്ട് വാടീ, അഡ്മിഷന്റെ കാര്യം ഞാൻ ഇവിടെ ഒരാളോട് പറഞ്ഞു വെച്ചിട്ടുണ്ട്. നിനക്ക് ഞങ്ങൾ നല്ലൊരു ‘വെൽക്കം’ കരുതിവെക്കാം.” കാവ്യ അലനെ നോക്കി ഒന്ന് കണ്ണിറുക്കി.
“അലൻ ഏട്ടാ…” ഗായത്രി നീട്ടിവിളിച്ചു. “പൊന്നു ചേച്ചി അസൂയക്കാരിയാണ്, കാര്യങ്ങൾ ഒന്നും സ്പീഡിൽ ചെയ്യില്ല. ഏട്ടൻ ഒന്ന് വിചാരിച്ചാൽ എനിക്ക് അവിടെ അഡ്മിഷൻ സെറ്റാവില്ലേ? എനിക്ക് ബാംഗ്ലൂർ വരണമെന്ന് അത്രയ്ക്ക് ആഗ്രഹമുണ്ട്.”
അലൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. “നീ ധൈര്യമായിട്ടിരിക്ക് ഗായത്രി. ഒന്ന് രണ്ട് മാസത്തിനുള്ളിൽ നിനക്ക് ഇവിടെ എത്താം. ബാക്കി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം.”
“താങ്ക്സ് ഏട്ടാ!” ഗായത്രിയുടെ മുഖത്ത് വലിയൊരു ചിരി വിരിഞ്ഞു. “പൊന്നു ചേച്ചി … നീ എന്തിനാ മുഖം ഇങ്ങനെ ചുവപ്പിച്ചിരിക്കുന്നത്? അവിടെ എസി വർക്ക് ചെയ്യുന്നില്ലേ? ?” അവൾ കളിയാക്കിക്കൊണ്ട് ചോദിച്ചു.
. “നീ അധികം അന്വേഷിക്കണ്ട. നീ ഇങ്ങോട്ട് എത്തുമ്പോൾ നിനക്ക് എല്ലാം നേരിട്ട് കാണിച്ചുതരാം.”
“ഒക്കെ പിന്നെ കാണാം ബൈ !” ഗായത്രി കൈവീശി. “ഞാൻ വരുന്നത് വരെ അവിടെ എല്ലാം അടിപൊളിയായിട്ട് നടക്കട്ടെ.”
കോൾ കട്ടായതും പൊന്നു ഒരു ദീർഘനിശ്വാസം വിട്ടു.
“ഇവൾ ഒരു ഒന്നൊന്നര ഐറ്റമാണ് അലൻ. ഇവൾ കൂടി ഇങ്ങോട്ട് എത്തിയാൽ പിന്നെ നമ്മുടെ കളി മാറും.”
അലൻ പൊന്നുവിന്റെ ഇടുപ്പിലൂടെ കൈകൾ ചുറ്റി. “ഗായത്രിയെ കണ്ടിട്ട് നിന്റെ അതേ ആവേശം ഉള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു. അവൾ കൂടി ബാംഗ്ലൂർ എത്തിയാൽ… നമ്മുടെ ഈ മുറിയിൽ വേറെയും ചില പൂരങ്ങൾ നടക്കും.”
പൊന്നുവും കാവ്യയും പരസ്പരം നോക്കി. അവരുടെ മുഖത്ത് ഒരു പ്രത്യേക ഗൗരവം നിറഞ്ഞു. ഗായത്രിയുടെ രൂപസാദൃശ്യവും അവളുടെ കുസൃതിയും ഒരു നിമിഷം അവരെ രസിപ്പിച്ചെങ്കിലും, തങ്ങൾക്കിടയിലുള്ള ഈ വന്യമായ രഹസ്യത്തിലേക്ക് ഗായത്രിയെ കൊണ്ടുവരാൻ അവർക്ക് ഒട്ടും താൽപ്പര്യമില്ലായിരുന്നു.
“അലൻ…” പൊന്നു അവന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.
“ഗായത്രി ഇങ്ങോട്ട് വരുന്നത് പഠിക്കാനാണ്. അവൾ ഞങ്ങളുടെ കസിൻസിലെ ഏറ്റവും ഇളയ കുട്ടിയാ. നമ്മൾക്കിടയിൽ നടക്കുന്ന ഈ കാര്യങ്ങൾ ഒന്നും അവൾ അറിയരുത്. അവൾ ഒരു കുട്ടിയാണ്.”
കാവ്യയും അത് ശരിവെച്ചു. “അതെ അലൻ, വൈഷ്ണവിയും ഗായത്രിയും ഒക്കെ നമ്മളെ ഒരു റോൾ മോഡൽ ആയിട്ടാണ് കാണുന്നത്. നമ്മൾ മൂന്നുപേരും തമ്മിലുള്ള ഈ ബന്ധം അവർക്ക് ചിന്തിക്കാൻ പോലും പറ്റില്ല. അതുകൊണ്ട് ഗായത്രി ഇവിടെ വരുമ്പോൾ നമ്മൾ വളരെ ശ്രദ്ധിക്കണം. അവൾക്ക് മുന്നിൽ നമ്മൾ പഴയതുപോലെ മാന്യന്മാരായി തന്നെ ഇരിക്കണം.”
അലൻ ഒന്ന് ചിരിച്ചു. “ശരി പക്ഷേ ഒരു കാര്യം… അവൾ ഇവിടെ വരുമ്പോൾ നമ്മുടെ ഈ ‘സെഷനുകൾ’ കുറയ്ക്കേണ്ടി വരും. അവൾ എപ്പോഴും കൂടെയുണ്ടാകില്ലേ?”
“അതൊക്കെ നമുക്ക് മാനേജ് ചെയ്യാം,” പൊന്നു ആത്മവിശ്വാസത്തോടെ പറഞ്ഞു. “അവൾ കോളേജിലും ഹോസ്റ്റലിലും ഒക്കെ ആയിരിക്കുമല്ലോ. നമ്മൾ കാണുമ്പോഴൊക്കെ അവൾക്ക് നമ്മൾ ‘മാതൃകാപരമായ’ ചേച്ചിമാരും ഏട്ടനും ആയിരിക്കും. നമ്മുടെ ഈ രഹസ്യങ്ങൾ ഈ മുറിക്കുള്ളിൽ തന്നെ അവസാനിക്കണം.”
അലൻ രണ്ടുപേരെയും ചേർത്തുപിടിച്ചു.
“നിങ്ങൾ പറഞ്ഞത് ശരിയാ. നമുക്ക് നമ്മുടെ ഈ രഹസ്യം സ്വകാര്യമായി തന്നെ ആഘോഷിക്കാം. ഗായത്രി വരട്ടെ… അവൾക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കാം. പക്ഷേ അവൾക്ക് മുന്നിൽ ഞാൻ നിങ്ങളുടെ ‘മാന്യനായ’ അലൻ മാത്രമായിരിക്കും.”
അലൻ പുറമെ സമ്മതിച്ചെങ്കിലും അവന്റെ മനസ്സിന്റെ കോണിൽ മറ്റൊരു കനൽ എരിയുന്നുണ്ടായിരുന്നു. പൊന്നുവിനോടുള്ള അസാധാരണമായ സാദൃശ്യം ഗായത്രിയെ അലന്റെ കണ്ണിൽ കൂടുതൽ ആകർഷകമാക്കി മാറ്റി. ഗ്രൂപ്പിലെ ഏറ്റവും ഇളയവൾ, കൗതുകം നിറഞ്ഞ കണ്ണുകൾ, പക്വത വരാത്ത ആ കുസൃതിച്ചിരിയുമെല്ലാം കാരണം അലൻ അവളെ തന്റെ മനസ്സിൽ മറ്റൊരു രീതിയിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.
