വഴക്കിട്ടാലും വീണ്ടും സംസാരിക്കാൻ വന്ന മനുഷ്യൻ.
ഒരിക്കൽ അവന്റെ സ്നേഹത്തിൽ താൻ സന്തോഷിച്ചിരുന്നു.
ആ ഓർമ്മയിൽ അവളുടെ കണ്ണുകളിൽ ഒരു നിമിഷം മൃദുത്വം വന്നു.
അവൾ ആ സ്റ്റോറി സ്വന്തം സ്റ്റോറിയായും പങ്കുവെച്ചു.
ഫോൺ മാറ്റിവെച്ച് കണ്ണുകൾ അടച്ചു.
പക്ഷേ അടുത്ത നിമിഷം തന്നെ മറ്റൊരു മുഖം മനസ്സിലേക്ക് വന്നു.
അബു.
അവൾ പെട്ടെന്ന് ഫോൺ എടുത്തു.
സ്റ്റോറിയുടെ viewers തുറന്നു.
വിരൽ സ്ക്രീനിൽ നിശ്ചലമായി.
Abu viewed your story.
ഹൃദയം അറിയാതെ ഒന്ന് വേഗത്തിൽ മിടിച്ചു.
എന്തിനാണെന്ന് അവൾക്ക് തന്നെ മനസ്സിലായില്ല.
റാഷിയുടെ anniversary message കണ്ടപ്പോൾ തോന്നിയ വികാരവും അബു തന്റെ story കണ്ടെന്നറിഞ്ഞപ്പോൾ തോന്നിയതും ഒരുപോലെയായിരുന്നില്ല.
ആ വ്യത്യാസം തിരിച്ചറിഞ്ഞ നിമിഷം തന്നെ അവൾ ഫോൺ താഴെ വെച്ചു.
“ഞാൻ എന്താണ് ചെയ്യുന്നത്…?”
ശബ്ദം വളരെ പതുക്കെയായിരുന്നു.
കുറച്ചുസമയം കഴിഞ്ഞ് വീണ്ടും ഫോൺ എടുത്തു.
Abu-ന്റെ chat തുറന്നു.
പുതിയ മെസ്സേജ് ഒന്നുമില്ല.
അവന്റെ പേര് മാത്രം.
അതിലേക്ക് നോക്കിനിന്നപ്പോൾ തന്നെ മനസ്സിൽ പരിചിതമായൊരു അടുപ്പം പടർന്നു.
അവൾ ഉടൻ chat അടച്ചു.
“ഇന്ന് വേണ്ട…”
അവൾ സ്വയം പറഞ്ഞു.
“ഇന്ന് റാഷിയുടെ ദിവസമാണ്.”
പക്ഷേ ഫോൺ വച്ചിട്ടും മനസ്സ് അവിടെത്തന്നെ നിന്നു.
അബുവിനോട് സംസാരിക്കണമെന്ന തോന്നൽ.
അവന്റെ അടുത്തിരുന്ന് തന്റെ മനസ്സിലുള്ള കാര്യങ്ങൾ പറയണമെന്ന ആഗ്രഹം.
മറ്റാരോടും പറയാൻ കഴിയാത്ത ചില കാര്യങ്ങൾ അവനോട് മാത്രം പറയാൻ കഴിയുമെന്നൊരു തോന്നൽ.
അവൾ കണ്ണുകൾ അടച്ചു.
പിന്നെ വീണ്ടും റാഷിയുടെ മെസ്സേജ് തുറന്നു.
“Happy Anniversary, my wife ❤️”
ഇത്തവണ ആ വാക്കുകൾ അവളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ കൂടുതൽ അസ്വസ്ഥയാക്കി.
റാഷി തന്നെ സംശയിക്കുന്ന കാര്യം അവൾക്കറിയാം.
ചെറിയ കാര്യങ്ങൾക്കുപോലും അവന്റെ ചോദ്യങ്ങൾ പലപ്പോഴും വഴക്കായി മാറാറുണ്ട്.
ആരോടാണ് സംസാരിച്ചത്?
എന്തിനാണ് വൈകിയത്?
ശബ്ദത്തിന് എന്താണ് മാറ്റം?
അന്നൊക്കെ അവൾക്ക് ദേഷ്യം വരാറുണ്ട്.
പക്ഷേ ഇന്ന് ആ ചോദ്യങ്ങളെ ഓർക്കുമ്പോൾ അവളുടെ മനസ്സ് പഴയതുപോലെ പ്രതികരിച്ചില്ല.
കാരണം അവൾക്ക് തന്നെ അറിയാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
അവൾ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാത്ത ഒന്ന്.
അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.
Ikka Calling…
സിനുവിന്റെ വിരലുകൾ ഒരു നിമിഷം നിശ്ചലമായി.
പിന്നെ call എടുത്തു.
“ഹലോ…”
“ഹലോ സിനു.”
റാഷിയുടെ ശബ്ദത്തിൽ പതിവുള്ള സന്തോഷമുണ്ടായിരുന്നു.
“Happy Anniversary.”
“Thank you…”
അവൾ ചെറുതായി ചിരിച്ചു.
പക്ഷേ ശബ്ദത്തിലെ ആ ചെറിയ മന്ദത അവൾക്ക് മറയ്ക്കാൻ കഴിഞ്ഞില്ല.
റാഷി അത് ശ്രദ്ധിച്ചു.
“എന്താ?”
“എന്ത്?”
“നിന്റെ ശബ്ദത്തിന് എന്തോ മാറ്റമുണ്ട്.”
സിനു ജനലിലൂടെ പുറത്തേക്ക് നോക്കി.
“ഒന്നുമില്ല റാഷി… രാവിലെ എഴുന്നേറ്റതിന്റെ ക്ഷീണം ആയിരിക്കും.”
“ഉറങ്ങിയില്ലേ?”
“ഉറങ്ങി.”
“പിന്നെ?”
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ…”
അവൾ ശബ്ദം സാധാരണയാക്കാൻ ശ്രമിച്ചു.
മറുവശത്ത് കുറച്ചുനേരം നിശ്ശബ്ദത.
“സിനു…”
“മ്മ്?”
“നീ എന്തോ എന്നിൽ നിന്ന് മറയ്ക്കുന്നുണ്ടോ?”
അവളുടെ ഹൃദയം പെട്ടെന്ന് താഴ്ന്നുപോയതുപോലെ തോന്നി.
“എന്താ റാഷി ഈ പറയുന്നത്?”
“കുറേ നാളായി നിന്റെ സംസാരത്തിൽ
ഒരു മാറ്റമുണ്ട്.”
“എനിക്കൊന്നുമില്ല.”
“ഇല്ലെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ?”
അവന്റെ ശബ്ദത്തിൽ പഴയ കുറ്റപ്പെടുത്തലിന്റെ നിഴൽ വന്നു.
“എപ്പോഴും ഞാൻ തന്നെയാണല്ലോ സംശയിക്കുന്നവൻ. ഞാൻ എന്തെങ്കിലും ചോദിച്ചാൽ വഴക്കുണ്ടാക്കുന്നത് ഞാനാണ്.”
“റാഷി… ഇന്ന് anniversary ദിവസമാണ്. വഴക്കുണ്ടാക്കണ്ട.”
“വഴക്ക് ഞാൻ ഉണ്ടാക്കുന്നതാണോ?”
അവന്റെ ശബ്ദം ഉയർന്നു.
“നീ മാറിയിട്ടുണ്ടെന്ന് എനിക്ക് തോന്നിയാൽ ഞാൻ ചോദിക്കരുതേ?”
സിനു മിണ്ടാതെ നിന്നു.
അവളുടെ മനസ്സിൽ വീണ്ടും അബുവിന്റെ മുഖം തെളിഞ്ഞു.
ഇതാണ് അവൾ ഭയന്നിരുന്നത്.
റാഷി ചോദിച്ചാൽ എന്ത് മറുപടി പറയണം?
അവൾക്ക് തന്നെ അറിയില്ല.
