“നീ എന്നെ വിശ്വസിക്കുന്നില്ലേ?” അവൾ പതുക്കെ ചോദിച്ചു.
റാഷി കുറച്ചുനേരം മിണ്ടിയില്ല.
“വിശ്വസിക്കാൻ ആഗ്രഹമുണ്ട്, സിനു.”
അവന്റെ ശബ്ദം ഇത്തവണ ക്ഷീണിതമായിരുന്നു.
“പക്ഷേ നീ തന്നെയാണ് ആ വിശ്വാസം എനിക്ക് ബുദ്ധിമുട്ടാക്കുന്നത്.”
ആ വാക്കുകൾ അവളുടെ മനസ്സിൽ പതിഞ്ഞു.
അവൾക്ക് റാഷിയോട് ദേഷ്യം തോന്നി.
എപ്പോഴും സംശയിക്കുന്നതിന്.
ചെറിയ കാര്യങ്ങൾക്കുപോലും ചോദ്യം ചെയ്യുന്നതിന്.
പക്ഷേ ആ ദേഷ്യത്തിനിടയിലും മറ്റൊരു ചിന്ത പതുക്കെ ഉയർന്നു.
“അവൻ സംശയിക്കുന്നതിൽ എത്രമാത്രം തെറ്റുണ്ട്?”
അവൾക്ക് അതിന് മറുപടി കണ്ടെത്താനായില്ല.
“റാഷി…”
“എന്താ?”
“ഞാൻ നിന്നെ വേദനിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല.”
അവൾ പതുക്കെ പറഞ്ഞു.
വാക്കുകൾ പുറത്തുവന്നതിനു പിന്നാലെ തന്നെ അവൾ കണ്ണുകൾ താഴ്ത്തി.
കാരണം ആ വാക്കിന്റെ അർത്ഥം അവൾക്കുതന്നെ പൂർണ്ണമായി ഉറപ്പില്ലായിരുന്നു.
റാഷി വീണ്ടും ചോദിച്ചു.
“പിന്നെ എന്തിനാണ് നിന്റെ ശബ്ദം ഇങ്ങനെ മാറുന്നത്?”
സിനു ഒന്നും പറഞ്ഞില്ല.
ചില നിശ്ശബ്ദതകൾക്ക് വാക്കുകളേക്കാൾ കൂടുതൽ പറയാനുണ്ടെന്ന് അവൾക്ക് അന്നാണ് തോന്നിയത്.
കുറച്ചുനേരം കഴിഞ്ഞ് call അവസാനിച്ചു.
ഫോൺ കൈയിൽ പിടിച്ചുകൊണ്ട് സിനു അതേപടി ഇരുന്നു.
മേശപ്പുറത്ത് റാഷിയുടെ anniversary message ഇപ്പോഴും തുറന്നുകിടന്നു.
അവൾ വീണ്ടും അത് വായിച്ചു.
“Happy Anniversary, my wife ❤️”
കണ്ണിന്റെ കോണിൽ നിറഞ്ഞിരുന്ന കണ്ണുനീർ പതുക്കെ താഴേക്ക് വീണു.
അവൾ ഫോൺ നെഞ്ചോട് ചേർത്തു.
റാഷിയെ അവൾ വെറുത്തിരുന്നില്ല.
അവനെ ഉപേക്ഷിക്കണമെന്നുമില്ല.
പക്ഷേ തന്റെ മനസ്സിന്റെ ഒരു ഭാഗം മറ്റൊരാളുടെ സാന്നിധ്യം കാത്തിരിക്കുകയാണെന്ന സത്യം ഇനി അവൾക്ക് പൂർണ്ണമായി നിഷേധിക്കാനായില്ല.
അവൾ വീണ്ടും ഫോൺ തുറന്നു.
Abu-ന്റെ chat അവിടെത്തന്നെയുണ്ടായിരുന്നു.
ഒരു നിമിഷം അവൾ അതിലേക്ക് നോക്കി.
പിന്നെ ഫോൺ ഓഫ് ചെയ്തു.
ഇന്ന് അവൾക്ക് അബുവിനോട് സംസാരിക്കണമെന്ന് തോന്നുന്നുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ സംസാരിക്കാതിരിക്കാൻ അവൾ തീരുമാനിച്ചു.
പക്ഷേ ഫോൺ ഓഫ് ചെയ്തിട്ടും മനസ്സിനുള്ളിലെ ആ സംഭാഷണം നിശ്ശബ്ദമായില്ല.
റാഷി അവളെ സംശയിക്കുന്നുണ്ടായിരുന്നു.
പക്ഷേ സിനു ഏറ്റവും കൂടുതൽ സംശയിച്ചിരുന്നത് ഇപ്പോൾ—
തന്നെ തന്നെയായിരുന്നു..
റാഷിയുടെ anniversary story സിനു repost ചെയ്തിരുന്നു.
അത് അബു കണ്ടിരുന്നു.
സ്റ്റോറി കണ്ടിട്ട് ഏറെ നേരമായിട്ടും സിനുവിൽ നിന്ന് ഒരു മെസ്സേജും വരാതിരുന്നത് അവൻ ശ്രദ്ധിച്ചു.
അവൾ സാധാരണയായി എന്തെങ്കിലും പറയാതെ ഇത്രയും നേരം മാറിനിൽക്കാറില്ല.
അവൻ ഫോൺ കൈയിൽ എടുത്തു.
കുറച്ചുനേരം അവളുടെ chat തുറന്നുവെച്ചു.
ഒടുവിൽ ടൈപ്പ് ചെയ്തു.
അബു:
“എന്താടി സിനു പെണ്ണേ… ഇന്ന് ഭർത്താവിന്റെ anniversary story ഒക്കെ ഇട്ട് വലിയ തിരക്കിലാണോ? അതുകൊണ്ടാണോ എന്നെ മറന്നത്?”
മെസ്സേജ് അയച്ച ശേഷം അബു ഫോൺ മേശപ്പുറത്ത് വെച്ചു.
───
ഫോൺ ഓഫ് ചെയ്തുവെച്ചിരുന്ന സിനു കുറച്ചുകഴിഞ്ഞ്
വീണ്ടും അത് ഓൺ ചെയ്തു.
Notifications നോക്കുന്നതിനിടയിലാണ് അബുവിന്റെ പേര് കണ്ടത്.
അവൾ കുറച്ചുനേരം screen-ലേക്ക് നോക്കി നിന്നു.
മെസ്സേജ് തുറന്നു.
വായിച്ചപ്പോൾ ചുണ്ടിൽ അറിയാതെ ഒരു ചെറിയ പുഞ്ചിരി വന്നു.
പക്ഷേ അതിനൊപ്പം തന്നെ രാവിലെ റാഷിയുമായി നടന്ന സംഭാഷണം ഓർമ്മയിൽ വന്നു.
അവൾ reply box തുറന്നു.
“അങ്ങനെയൊന്നുമില്ല അബൂ…”
അവിടെവെച്ച് നിർത്തി.
കുറച്ചുനേരം ആ വരിയിലേക്ക് നോക്കി.
പിന്നെ തുടർന്നു.
“ഇന്ന് anniversary ആയതുകൊണ്ട് റാഷി വിളിച്ചിരുന്നു. സംസാരിച്ച് കഴിഞ്ഞപ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായി.”
അവൾ കുറച്ചുനേരം കൂടി ആലോചിച്ചു.
ഒടുവിൽ എഴുതി—
“അവൻ എന്നെ വല്ലാതെ സംശയിക്കുന്നുണ്ട് അബൂ… എനിക്ക് പേടിയാവുന്നു.”
Send.
അയച്ച ഉടൻ തന്നെ അവൾ ഫോൺ താഴെ വെച്ചു.
അഞ്ച് സെക്കൻഡ് കഴിഞ്ഞ് വീണ്ടും എടുത്തു.
അബു typing…
അവളുടെ വിരൽ screen-ൽ നിശ്ചലമായി.
അബു:
