“ശെരിയാണെടാ…എനിക്കും അതിൽ കുഴപ്പം ഒന്നും ഇല്ല… പക്ഷെ ഞാൻ അവളെ കെട്ടി എന്റെ വീട്ടിലോട്ട് കൊണ്ട് പോകുമ്പോൾ… അമ്മക്കോ അച്ഛനോ ഇവളെ ഇഷ്ടമായില്ലേൽ… അവളുടെ ജീവിതം കൂടെ നശിക്കത്തില്ലേ ” അവൻ ചോദിച്ചു… ഞാനും അതിനെ പറ്റി ആലോചിച്ചു… “എടാ നി ഒരു കാര്യം ചെയ്.. ആദ്യം അമ്മയോട് ചോദിക്ക്… അമ്മ അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചോളും… അമ്മ സമ്മതിച്ചില്ലേൽ അവളെ വേദനിപ്പിക്കാൻ നിക്കണ്ട ”” ഞാൻ പറഞ്ഞു “അഹ് ടാ… ഞാൻ അമ്മയോട് ഇന്ന് തന്നെ പറയാം ” അവൻ പറഞ്ഞു.. അപ്പോൾ ക്ലാസ്സ് നിശബ്ദം ആകുന്നത് അറിഞ്ഞു ഞാൻ ഡോറിന്റെ ഭാഗത്തേക്ക് നോക്കി അപ്പോൾ ആദിൽ കയറി വരുന്നത് ഞാൻ കണ്ടു…അപ്പോഴേക്കും സർ ക്ലാസ്സ് എടുക്കാൻ ആയി വന്നു… ക്ലാസ്സ് ഒക്കെ കഴിഞ്ഞു ഉച്ചക്ക് ഞങ്ങൾ പുറത്തോട്ട് ഇറങ്ങി… അപ്പോൾ ഐഷ അതുവഴി നടന്നു പോയി… അവളുടെ കൂടെ ഉള്ള കുട്ടി എന്നെ കണ്ടു.. അവൾ ഐഷയോട് പറഞ്ഞു… അപ്പോഴാണ് ഐഷ എന്നെ കണ്ടത്… അവൾ എന്റെ അടുത്തേക്ക് വന്നു… “ ഞാൻ വന്നിട്ട് എന്നെ ഒന്ന് കാണാൻ പോലും വന്നില്ലല്ലോ നി ” ഞാൻ അവളോട് പറഞ്ഞു… “വരണം എന്ന് വിചാരിച്ചയ… പക്ഷെ ഇങ്ങൾ വന്നോ ഇല്ലയോ എന്ന് അറിയത്തെ എങ്ങനെയാ… അത് മാത്രം അല്ല ഇങ്ങളെ കാണാൻ ഞാൻ അവിടെ വന്നാൽ… ആ ആദിൽ എന്നെ നോക്കും… എനിക്ക് ഇഷ്ടല്ല അത് ” അവൾ പറഞ്ഞു… “എങ്കിൽ നി പൊക്കോ.. വൈകിട്ട് കാണാം ” ഞാൻ പറഞ്ഞു “വൈകിട്ട് നമ്മക്ക് എങ്ങോട്ടേലും പോയാലോ ” അവൾ ചോദിച്ചു… “എങ്ങോട്ട് പോകാൻ ” ഞാൻ ചോദിച്ചു “ബീച്ചിൽ പോകാം ” അവൾ പറഞ്ഞു… “ആഹ് ശെരി ഞാൻ വിവേകിനെ കൊണ്ട് വിട്ടിട്ട് വരാം… നി അപ്പോൾ കൂട്ടുകാരികളുടെ കൂടെ ബസ്സ്റ്റോപ്പിൽ നിക്കണം ” ഞാൻ പറഞ്ഞു..അവൾ ok പറഞ്ഞു നടന്നു പോയി… ഞാൻ തിരിയുമ്പോൾ അവനെ ഞാൻ കണ്ടു… കണ്ണുകൾ ഒക്കെ ചുമപ്പിച്ചു ദേഷ്യത്തോടെ എന്നെ നോക്കുന്ന ആദിൽ… ഞാൻ അവനെ mind ചെയ്യാതെ ക്ലാസിലേക്ക് പോയി… ഞാൻ ക്ലാസ്സിൽ കയറുമ്പോൾ വിവേക് അവിടെ കിടക്കുകയായിരുന്നു… ഞാൻ അവന്റെ അടുത്തേക്ക് പോയി.. “എന്ത് പറ്റിയെടാ ” ഞാൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു… “ എനിക്കറിയത്തില്ല എനിക്ക് വല്ലാതെ വിഷമം തോന്നുന്നു” അവൻ വിഷമത്താൽ പറഞ്ഞു…
“ടാ നി നിന്റെ അമ്മേ വിളിക്ക് ” ഞാൻ അവിടെ ഇരുന്നു എന്നിട്ട് പറഞ്ഞു… “ടാ ഞാൻ എങ്ങനെ പറയുമെടാ ” അവൻ ചോദിച്ചു… ശെരിയാ അവൻ എങ്ങനെ ആണ് ചോദിക്കുന്നെ…. “ അമ്മേടെ number ഇങ് കൊണ്ട് വാ ” ഞാൻ പറഞ്ഞു അവൻ number തന്നു… ഞാൻ ഡയൽ ചെയ്തു… 2 റിങ് അടിച്ചപ്പോൾ എടുത്തു… “ഹലോ… അമ്മേ ഇത് ഞാനാ അജാസ് ” “അഹ് മോനെ പറഞ്ഞോ… അവിടെ എന്തേലും പ്രശ്നം ” അമ്മ വേവലാതിയോടെ ചോദിച്ചു… “അമ്മേ ഒരു ചെറിയ പ്രശ്നം ഉണ്ട് ” എന്ന് പറഞ്ഞു ഞാൻ കാര്യം എല്ലാം പറഞ്ഞു… “മോനെ നി ഫോൺ അവനു കൊടുത്തേ ” ഞാൻ ഫോൺ അവനു നേരെ നീട്ടി… അവൻ ഫോൺ വാങ്ങി സ്‌പീക്കറിൽ ഇട്ടു.. “അമ്മേ ” അവൻ വിറക്കുന്ന നാവുകൾ കൊണ്ട് വിളിച്ചു… “മോനെ എനിക്ക് സന്ദോഷം ഉണ്ടെടാ… ഇങ്ങനെ ഒരു കാര്യം നി അമ്മയോട് ചോദിച്ചിട്ട് തീരുമാനം എടുക്കാം എന്ന് വിചാരിച്ചല്ലോ… അമ്മക്ക് സമ്മതം ആണെടാ.. നി കണ്ട് പിടിക്കുന്ന കുട്ടി അമ്മേ നോക്കും എന്ന് അമ്മക്ക് അറിയാമെടാ മോനെ ” എന്ന് പറഞ്ഞു അമ്മ അവിടെ വിങ്ങുന്നത് ഫോണിലൂടെ ഞങ്ങൾ കേട്ടു… “അമ്മേ… ലവ് യു അമ്മേ… ലവ് യു… ഉമ്മ ” അവൻ അമ്മയുടെ കരച്ചിൽ കേട്ടുകൊണ്ട് സന്ദോഷ കണ്ണീർ ഒഴിക്കി കൊണ്ട് പറഞ്ഞു.. ഇത് അഞ്ജന കണ്ടു… അഞ്ജന ഞങ്ങളുടെ അടുത്തേക്ക് വന്നു… “ടാ മതിയെടാ… കുറച്ചു സ്നേഹം ആ കൊച്ചിന് കൊടുക്കാൻ വാക്കി വെച്ചേക്കണേ ” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു… ഇത് കേട്ട്ക്കൊണ്ട് ആണ് അഞ്ജന വന്നത്… അവൾ എന്താണ് കാര്യം എന്ന് കൈ കൊണ്ട് ചോദിച്ചു… “നിന്റെ അമ്മായി ആണ്… നിന്നെ കെട്ടിക്കോട്ടെ എന്ന് ഇവൻ അമ്മായിയോട് ചോദിച്ചു ” “അപ്പോൾ ” അവൾ ആകാംഷയോടെ ചോദിച്ചു… “അപ്പോൾ കെട്ടിക്കോളാൻ പറഞ്ഞു ” എന്ന് അമ്മ ഫോണിലൂടെ പറഞ്ഞു.. അഞ്ജന വണ്ടർ അടിച്ചു നിക്കുകയാണ്… ഞാൻ അഞ്ജനെയെ പിടിച്ചു അവിടെ ഇരുത്തി… അവർ 3 പേരും സംസാരിക്കുകയാണ്… അവരുടെ കാര്യത്തിൽ ഇടപെടേണ്ട എന്ന് കരുതി ഞാൻ കൃഷ്ണപ്രിയയുടെ അടുത്ത് പോയി ഇരുന്നു… “ഹലോ… അവർ set ആയി… നിനക്ക് ഒരാളെ വേണ്ടേ ”ഞാൻ കൃഷ്ണപ്രിയയോട് ചോദിച്ചു…
