“എനിക്ക് പ്രേണയിക്കണം എന്ന് ഉണ്ട് ടാ.. പക്ഷെ അയാൾ എന്നെ ചതിച്ചാൽ ഞാൻ അങ്ങ് ഇല്ലാതെ ആയി പോകും ” അവൾ പറഞ്ഞു… “അങ്ങനെ ആണേൽ… നി അഞ്ജനെയെ പോലെ പ്രേമിക്കുന്ന ആളെ കെട്ടണം ” ഞാൻ സിമ്പിൾ ആയി പറഞ്ഞു… “അത് നടക്കില്ലടാ… വീട്ടിൽ പ്രശ്നം ആകും… ചേച്ചി ഇത് പോലെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു… വീട്ടുകാർ സമ്മതിച്ചില്ല… അത് കൊണ്ട് അവർ ഒളിച്ചോടി പോയി… അതിന്റെ നാണക്കേട് ഒന്ന് മാറുന്നതേ ഉള്ളു.. അതിന്റെ ഇടക്ക് ഞാൻ എന്തിനാ വെറുതെ…” അവൾ പറഞ്ഞു നിർത്തി… ഞാൻ തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ ഒടുക്കത്തെ ചിരിയും കളിയും ഒക്കെ… എനിക്ക് അത് കാണുമ്പോൾ അസൂയ തോന്നുന്നുണ്ട്… ഞാൻ പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല… അങ്ങനെ ഞാനും കൃഷ്ണപ്രിയയും സംസാരിച്ചിരുന്നു…പക്ഷെ എന്നെ അലട്ടിക്കൊണ്ട് ഇരുന്ന കാര്യം ആദിലിന്റെ ഈ മാറ്റം ആണ്.. ആരൊക്കെയോ വന്ന് ക്ലാസ്സ് ഒക്കെ എടുത്ത് പോയി… ക്ലാസ്സ് കഴിഞ്ഞ ഉടനെ ഞാൻ വിവേകിനെ കൊണ്ട് വിടാൻ ആയി പോയി… “എടാ വാ കേറൂ… റൂമിൽ ആക്കാം ” ഞാൻ പറഞ്ഞു… “എടാ എന്താ ഇന്ന് ഇത്ര ഇത്…” അവൻ ചോദിച്ചു.. “എടാ ഐഷായുമായി ഒന്ന് ബീച്ചിൽ പോകാം എന്ന് പറഞ്ഞിരുന്നു…” “ആണോ എന്നാ നീ പൊക്കോ… എന്റെ കയ്യിൽ ഡിയോ ഉണ്ട്… ഞാൻ കൊണ്ട് ആക്കിക്കോളാം ” അഞ്ജന ആണ് പറഞ്ഞത്… ഞാൻ അവളെ നോക്കി ചിരിച്ചു… എന്നിട്ട് ഐഷയെ നോക്കാൻ ആയി ബസ്സ്റ്റോപ്പിലേക്ക് പോയി… അവിടെ അവളും അവളുടെ കുറച്ച് കൂട്ടുകാരികൾ നിൽപ്പുണ്ടായിരുന്നു… ഞാൻ അങ്ങോട്ട് പോകുന്നത് അവരുടെ കൂട്ടത്തിൽ ഉള്ള ഒരു കുട്ടി പറഞ്ഞു… ‘അങ്ങോട്ട് നോക്കെടി നിന്റെ ചെക്കൻ വരുന്നു ’ ഐഷ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ ഒരു തട്ട് തട്ടി…. ഞാൻ അവിടെ കൊണ്ട് വണ്ടി നിർത്തി.. ആയിഷ ചുറ്റും ഒന്ന് നോക്കിയിട്ട് വണ്ടിയിലേക്ക് കയറി… ഞങ്ങൾ വണ്ടിയുമായി നേരെ ബീച്ചിലേക്ക് പോയി… പോകുമ്പോൾ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… ഞാൻ അതിനെല്ലാം മുളുക മാത്രം ചെയ്തു… അങ്ങനെ ഞങ്ങൾ ബീച്ചിൽ എത്തി… ഞാൻ വണ്ടി ഒതുക്കി നിർത്തി… അവൾ ഇറങ്ങി… ഞാനും… അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു എന്റെ തോളിൽ തല ചെയ്ച്ചു വെച്ച് ആണ് നടപ്പ്.. ഞങ്ങൾ ആരും ഇല്ലാത്ത ഒരു സ്ഥാലത്തേക്ക് ഇരുന്നു… “എന്താ ഇങ്ങടെ മുഖം വല്ലാണ്ട് ഇരിക്കുന്നെ ”അവൾ എന്നോട് ചോദിച്ചു… “അത് ഇല്ലെടി.. ആദിൽ ഇല്ലേ അവന്റെ ഈ മാറ്റത്തിന് കാരണം എന്താണെന്ന് അതൊക്കെ ആലോചിച്ചിട്ട ” ഞാൻ പറഞ്ഞു… “നമ്മൾ ഇവിടെ വന്നത് കുറച്ചു സമാധാനത്തിനാണ്… അപ്പൊ ഈ ചിന്ത കളഞ്ഞേക്ക് ” അവൾ എന്റെ കൈ അവളുടെ
രണ്ട് കയ്യുടെയും ഇടയിൽ വെച്ചുകൊണ്ട് പറഞ്ഞു… “ ചിരിക്ക് അങ്ങോട്ട് ” അവൾ എന്റെ കവിളിൽ കുത്തിക്കൊണ്ട് പറഞ്ഞു… ഞാൻ ഒരു ചിരി ചിരിച്ചു..
“അതെ…” അവൾ എന്നെ ഒന്ന് തട്ടി… ഞാൻ ഒന്ന് മൂളി… “അതെ… ഇങ്ങോട്ട് നോക്ക് ” ഞാൻ നോക്കാതെ ആയപ്പോൾ അവൾ എന്റെ തല പിടിച്ചുതിരിച്ചുകൊണ്ട് പറഞ്ഞു… “ആഹ്… എന്താ ” ഞാൻ ചോദിച്ചു… “എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരോ ” അവൾ എന്റെ തോളിൽ കുത്തിക്കൊണ്ട് ചോദിച്ചു… ഞാൻ അവളേം പിടിച്ചുകൊണ്ടു ആ ഐസ്ക്രീം വണ്ടിയുടെ അടുത്തേക്ക് നടന്നു… “ചേട്ടാ രണ്ട് ഐസ്ക്രീം ” ഞാൻ ആ ആളോട് പറഞ്ഞു… “ഏതാ വേണ്ടേ ” അയാൾ ചോദിച്ചു… “എനിക്ക് ഒരു വാനില… നിനക്കോ ” ഞാൻ ഐഷയോട് ചോദിച്ചു… “എനിക്ക് ഒരു ബട്ടർസ്കോച് ” അവൾ പറഞ്ഞു… “മോളെ ബട്ടർസ്കോച് ഇല്ല… പിസ്‌ത എടുക്കട്ടെ ” അയാൾ അവളോട് ചോദിച്ചു… “വേണ്ട വാനില തന്നെ എടുത്തോ… രണ്ടെണ്ണം ” അവൾ മറുപടി പറഞ്ഞു… അയാൾ ഐസ്ക്രീം എടുത്ത് തന്നു… ഞങ്ങൾ അതും കൊണ്ട് നേരത്തെ ഇരുന്നടുത്തേക്ക് നടന്നു… “ഇക്ക ഞാൻ ഒരു കാര്യം ചോദിക്കട്ടെ ” അവൾ ഐസ്ക്രീം കഴിച്ചുകൊണ്ട് ചോദിച്ചു… “അഹ് ചോദിക്ക് ” ഞാൻ തിരമാല നോക്കി പറഞ്ഞു… “ഇങ്ങടെ എത്രമത്തെ ആൾ ആണ് ഞാൻ ” എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി അവൾ ചോദിച്ചു… അത് കേട്ടപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി… “ആദ്യത്തെ ആൾ ” ഞാൻ പറഞ്ഞു പക്ഷെ അവൾ ഇപ്പോഴും എന്റെ മുഖത്ത് നോക്കിയിട്ടില്ല… “ചുമ്മാ കള്ളം പറയാതെ സത്യം പറ ” “ഞാൻ നിന്നെയും കൂട്ടി രണ്ട് പേരോട് ഇഷ്ടം ആണെന്ന് പറഞ്ഞുള്ളു.. ആദ്യത്തെ ആൾ ഞാൻ എട്ടിൽ പഠിക്കുമ്പോൾ ഉള്ളയാ.. അന്ന് അത് set ആയില്ല.. അന്നത്തോടെ ഞാൻ പ്രേമം നിർത്തിയത് പക്ഷെ നിന്നെ കണ്ടപ്പോൾ എന്തോ….” ഞാൻ പറഞ്ഞു നിർത്തി…എന്നിട്ട് ഞാൻ തിരമാലകൾ എണ്ണി ഐസ്ക്രീംമും കഴിച്ചു ഇരുന്നു… ഇടക്ക് ഞാൻ ഐഷയെ നോക്കുമ്പോൾ അവൾ ആ നീല കണ്ണുകൾ എന്റെ മുഖത്തുക്ക് തന്നെ ആയിരുന്നു … “എന്താ ഇങ്ങനെ നോക്കുന്നെ ” ഞാൻ ചോദിച്ചു… “എനിക്ക് ഒരു ഉമ്മ തരുമോ…” അവൾ നാണത്തോടെ ചോദിച്ചു…
