ഒരു തേപ്പ് കഥ – 3 9അടിപൊളി  

അവിടെ വീണു… അവനെ വീണ്ടും ചവിട്ടാൻ

പോയപ്പോൾ ഞാൻ അവനു നേരെ അവിടെ കിടന്ന ഹോക്കി സ്റ്റിക്ക് വീശി… അടി കൊണ്ട് അവൻ പുളയുമ്പോൾ അവന്റെ കൈ പിടിച്ചു തിരിച്ചു അവനെ ചവിട്ടി മാറ്റി… വിവേകിനെ പിടിച്ചു ഉയർത്തി… ജാങ്കോട് കൂടെ വാക്കി ഉള്ള മൂന് പേര് ആദിലിന്റെ അടുത്തേക്ക് ഓടി അടുത്ത്… ഇത് കണ്ട വിവേക് അവർക്ക് നേരെ എന്റെ കയ്യിൽ നിന്ന് ഹോകി സ്റ്റിക്ക് വേടിച്ചു ഓടി…ഒരുത്തനെ അടിച്ചുകൊണ്ട് ഇരുന്നപ്പോൾ പുറകിൽ നിന്ന് ഒരുത്തൻ അവന്റെ കയിലുള്ള ക്രിക്കറ്റ്‌ ബാറ്റ് വെച്ച് വിവേകിന്റെ മുതുകത്ത് അടിച്ചു… വേദന കൊണ്ട് അവൻ പുളഞ്ഞു തിരിഞ്ഞപ്പോൾ അവൾ വിവേകിന്റെ തലക്ക് ആ ബാറ്റ് വീശി… അടി കൊണ്ട് അവന്റെ വായിൽ നിന്ന് ചോര തെറിച്ചു… ഞാൻ അവന്റെ അടുത്തേക്ക് ഓടുമ്പോൾ ഒരു ഭവ വ്യത്യസവും ഇല്ലാതെ അനങ്ങാതെ നിക്കുന്ന ആദിലിനെയും… അലറി കരയുന്ന അഞ്ജനയെയും ആണ് ഞാൻ കണ്ടത്… അവളെ പിടിച്ചു നിർത്തിയിരിക്കുന്ന കൃഷ്ണപ്രിയയെയും ഞാൻ കണ്ടു…ഞാൻ കയ്യിൽ കിട്ടിയ ഒരു തടി എടുത്ത് അവനെ അടിച്ചതും പുറകിൽ നിന്ന് ഒരുത്തൻ എന്നെ ചവിട്ടി… ചവിട്ട് കൊണ്ട് ഞാൻ ചെന്ന് വീണത് ജാങ്കോടെ കാലിന്റെ അവിടെ…. ജാങ്കോ എന്നെ കുത്തിനു പിടിച്ചു പൊക്കി… “ടാ… ഞാൻ ഒരു തവണ കൂടി പറയാം… അവനെ വിട്ട് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി പൊക്കോ ” അവൻ അത് പറഞ്ഞു തീർന്നതും അവന്റെ കൈ തട്ടി മാറ്റി ഞാൻ അവനെ അടുത്തുള്ള തൂണിൽ കൊണ്ട് ചെന്ന് ഇടിച്ചു… എന്നിട്ട് കൈ മടക്കി അവന്റെ മൂക്കിനിട്ട് കൊടുത്തു ഒരണ്ണം… “ടാ നിങ്ങളെ പോലെ കളഞ്ഞിട്ട് പോകാൻ പറ്റത്തില്ല അവനെ ഞങ്ങൾക്ക്… കാരണം ഒരു കാലം ഞങ്ങൾ മൂന് ശരീരവും ഒരു മനസും ആയിരുന്നു ” എന്ന് പറഞ്ഞു ഞാൻ തിരിയുമ്പോൾ…. വാക്കി ഉള്ളവന്മാരെ എല്ലാം ഇടിച്ചിട്ടിട്ട്… വിവേകിനെ പിടിച്ചുയർത്തുന്ന ആദിലിനെ ആണ്… പൊങ്ങി കഴിഞ്ഞപ്പോൾ… വിവേക് അവന്റെ കയ്യിൽ ഉള്ള പിടി വിട്ടു… “ഞങ്ങൾ തമ്മിൽ പല പ്രേശ്നവും കാണും… അതിന്റെ പേരിൽ ഞങ്ങളുടെ ആരുടെ എങ്കിലും ദേഹത്ത് തൊടാൻ ഒരുത്തനും ഇങ്ങോട്ട് വരണ്ട… വന്നാൽ ഇത് പോലെ ഇരിക്കും ”വിവേക് പറഞ്ഞിട്ട് ആദിലിനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് നടന്നു എന്റെ അടുത്തേക്ക് വന്നു… എന്നിട്ട് എന്റെ ഇടി കൊണ്ട് താഴെ കിടക്കുന്ന ജാങ്കോയോട് പറഞ്ഞു… “മോനെ ജാങ്കോ… നിന്റെ ഒന്നും ഒരു കൂതാട്ടവും ഇവിടെ നടക്കില്ല… ഇനി അങ്ങനെ കാണിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ… ആ ഗേറ്റ് ഉണ്ടല്ലോ അതിനു പുറത്ത് നിനക്ക് എന്ത് വേണേലും കാണിക്കാം ” വായിൽ നിന്ന് വന്ന ചോര തുപ്പി കളഞ്ഞുകൊണ്ട് വിവേക് പറഞ്ഞു… ഞാൻ അവനെ താങ്ങി നടന്നു…

“ടാ ”…. പുറകിൽ നിന്ന് ആദിൽ വിളിച്ചു…തിരിഞ്ഞു നോക്കെടാ എന്ന് മനസ്

പറഞ്ഞെങ്കിലും… നോക്കാൻ ഞാൻ നിന്നില്ല…അപ്പോൾ തന്നെ അഞ്ജന ഓടി വന്നു വിവേകിനെ കെട്ടി പിടിച്ചു… വിവേക് തിരിച്ചു… ആരൊക്കെ നോക്കുന്നുണ്ട് എന്ന് അറിയാൻ ഞാൻ ഒന്ന് ചുറ്റും നോക്കുമ്പോൾ ആ കുട്ടത്തിൽ നിന്ന് നോക്കുന്ന ഐഷയെ ഞാൻ കണ്ടു… ഞാൻ കണ്ടു എന്ന് ഉറപ്പായപ്പോൾ അവൾ നോട്ടം മാറ്റി… ഞാൻ പതിയെ ക്ലാസ്സ്‌ റൂമിലേക്ക് കയറി… അഞ്ജന നിർത്താതെ വിവേകിനെ ഉപദേശിക്കുവാ… കൃഷ്ണപ്രിയ ആണ് എന്റെ കൂടെ ഇരിക്കുന്നെ. “എടാ നിങ്ങൾ എന്തിനാ അവനെ ” ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ ചോദ്യം പാകതിക്ക് വെച്ച് നിർത്തി… “എടി ഞങ്ങൾ എങ്ങനെ ആയിരുന്നെന്നോ.. ഒരു കാര്യത്തിനും എതിർ അഭിപ്രായം ഇല്ലായിരുന്നു… എല്ലാ കാര്യത്തിനും യോജിച്ചു നിക്കുന്നവർ ആയിരുന്നു..പക്ഷെ ഒരു ദിവസം ഇതെല്ലാം തെറ്റി… അന്ന് അവൻ റൂം ഒക്കെ മാറി.. അന്ന് ഞങ്ങളെ ഇടിച്ചു…ഇതിന്റെ ഒന്നും കാര്യം അറിയില്ല ”ഞാൻ പറഞ്ഞു… അപ്പോൾ ആരുടെ ഒക്കെയോ കൂടെ ആദിൽ അകത്തേക്ക് വന്നു… വിവേകിനെ അഞ്ജന എന്നൊക്കെയോ പറയുന്നത് കണ്ട് ആദിൽ എന്റെ അടുത്തേക്ക് വന്നു.. “എടാ എനിക്ക് ഒന്ന് സംസാരിക്കണം ” അവൻ പറഞ്ഞു.. “എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല ” ഞാൻ പറഞ്ഞു.. “ഞാൻ പറയുന്നത് നീ ഒന്ന് കേക്കണം… എന്ന് പറഞ്ഞു അവൻ എന്റെ എതിരെ ഇരുന്നു… ഞാൻ അവനെ നോക്കിയത് പോലും ഇല്ല… “എടാ ഞാൻ ആണ് തെറ്റ് ചെയ്തത്… എന്തിനാണെന്ന് അറിയാമോ… അവൻ എന്നെ കളിയാക്കിയില്ലേ.. കുറെ നാൾ ആയി ഒരു കൊച്ചിന്റെ പിറകെ നടക്കുന്നെന്ന്… അത് ആരാണെന്നു അറിയാമോ… അത് ഐഷയാ..” അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഞെട്ടി… “അതേടാ.. അന്ന് നിനക്ക് അവളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല.. അങ്ങനെ ആണ് നിങ്ങളുമായി ഞാൻ അടി ഉണ്ടാക്കിയത്… പക്ഷെ അന്ന് നിങ്ങൾക്ക് അത്രയും ഒക്കെ പറ്റും എന്നെ പടച്ചോൻ ആണേ എനിക്ക് അറിയില്ലായിരുന്നു ” അവൻ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു… “എടാ… ഇവിടെ വരുന്നതിന് മുൻപ് ഒരു ദിവസം അവളോട് ഞാൻ എന്റെ ഇഷ്ടം പറഞ്ഞതാ അപ്പോൾ അവൾ പറഞ്ഞത് എന്താണെന്ന് അറിയാമോ… ഞാൻ കറുത്തിട്ടാണെന്ന്.. ശെരിയാണെടാ ഞാൻ കറുത്തിട്ടാണ്… പക്ഷെ അത് എന്റെ തെറ്റ് ആണോ ” അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… “എന്നോട് ക്ഷേമിക്കാൻ പറ്റില്ല എന്ന് അറിയാം പറ്റുമെങ്കിൽ ക്ഷെമിക്കുക ” എന്ന് പറഞ്ഞു അവൻ കണ്ണുകൾ തുടച്ചു പുറത്തേക്ക് പോയി.. ‘ഈ കാര്യം എന്തായിരിക്കും അവൾ എന്നോട് പറയാതെ ഇരുന്നത് ‘ “എന്താടാ ആലോചിക്കുന്നന്ത് ” അവൻ പോയി കഴിഞ്ഞപ്പോൾ കൃഷ്ണപ്രിയ ചോദിച്ചു.. “ അല്ലെടീ വന്ന കാര്യം ഒന്നും അവൾ എന്റെ അടുത്ത് പറഞ്ഞിട്ടില്ല”

Leave a Reply

Your email address will not be published. Required fields are marked *