ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു “ എടാ അത് ചിലപ്പോൾ നിന്റെ അടുത്ത് പറയാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരിക്കും ” അവൾ പറഞ്ഞു “ എന്റെ അടുത്ത് പറയാൻ എന്ത് ബുദ്ധിമുട്ട്… ഇത് അവളോട് ഒന്ന്
ചോദിക്കണമല്ലോ ” ഞാൻ പറഞ്ഞു “ വേണ്ട അത് ചോദിക്കേണ്ട ചിലപ്പോൾ എന്തെങ്കിലും പ്രശ്നമാകും ” അവളത് പറഞ്ഞപ്പോൾ ശരിയാണെന്ന് ഞാനും വിചാരിച്ചു… “അഹ്. ശെരിയാ ” ഞാൻ പറഞ്ഞു… കുറച്ചു കഴിഞ്ഞ് ആദ്യം ക്ലാസിലേക്ക് കയറി വന്നു,അപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് പോയി… “ എടാ നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഏറ്റെടുത്ത് അപ്പോഴേ പറഞ്ഞു കൂടായിരുന്നോ ” ഞാൻ അവനോടു ചോദിച്ചു “ എടാ ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ പക്ഷേ എന്റെ മനസ്സ് പറഞ്ഞു ചോദിക്കേണ്ട എന്ന് ” അവൻ മറുപടി പറഞ്ഞു… “ അല്ലടാ നീ എവിടെ താമസം ” ഞാൻ ചോദിച്ചു “ അടി ഞാൻ വേറൊരു റൂമെടുത്തു മാറി ” അപ്പോ സാറ് ക്ലാസ്സിലേക്കു വന്നു… അങ്ങനെ ക്ലാസ്സ് കഴിഞ്ഞു ഞാൻ നേരെ ഐഷയെയും കൂട്ടി അവളുടെ ഹോസ്റ്റലിൽ ചെന്നു ആളെ ഇറക്കി… പോകാൻ നേരത്ത് അവൾ സ്ഥിരമായി തരുന്ന ഉമ്മ എനിക്ക് തന്നിട്ട് അവൾ അകത്തേക്ക് കയറിപ്പോയി.. എനിക്ക് അവളോട് ആ കാര്യം ചോദിക്കണമെന്ന് ഉണ്ടായിരുന്നു,പക്ഷേ അതിൽ എന്തെങ്കിലും പ്രശ്നം ആയാലോ എന്ന് ആലോചിച്ച് അത് ചോദിക്കാൻ നിന്നില്ല… അങ്ങനെ സന്തോഷത്തിന് കുറെ നാളുകളായിരുന്നു പിന്നീടങ്ങോട്ട് ഉണ്ടായിരുന്നത്…അതിനിടയിൽ ജോബിനുമായി ഐഷ ഫോണിൽ സംസാരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു… പക്ഷെ അത് ഒരു ഫ്രണ്ട് എന്നാ രീതിയിൽ ആണെന്ന് ആണ് അറിഞ്ഞത്…ഞാൻ ആദിലുമായി വീണ്ടും കൂട്ടായത് ഐഷക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലായിരുന്നു.. കൂടാതെ ഞാൻ കൃഷ്ണപ്രിയ ആയിട്ടുള്ള ഫ്രണ്ട്ഷിപ്പും.. എല്ലാ കാര്യത്തിനും എന്റെ കൂടെ കൃഷ്ണപ്രിയ ഉണ്ടായിരുന്നു… കോളേജിൽ ഞങ്ങൾ തമ്മിൽ പ്രേമം ആണെന്നുള്ള സംസാരം വരെ ഉണ്ടായി… ഞാൻ അത് വലിയ കാര്യമായി എടുത്തില്ല… അങ്ങനെ എക്സാം ആയി… **–** എക്സാം തീരാൻ ഇനി ഈ ഒരു ദിവസം മാത്രം ബാക്കി… അന്നത്തെ എക്സാം വളരെ പാടായിരുന്നു കൂടാതെ ക്ലാസിൽ നിന്ന് സാർ ഒന്ന് അനങ്ങാൻ പോലും സമ്മതിച്ചില്ലായിരുന്നു… ആ ദേഷ്യം എനിക്ക് ഉണ്ടായിരുന്നു.. ക്ലാസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന ഐഷയെ ആണ് ഞാൻ കണ്ടത്… “എന്താ ഐഷു മുഖം വീർത്ത് ഇരിക്കുന്നനെ ” ഞാൻ അവളോട് ചോദിച്ചു… “നിങ്ങളും ആ കൃഷ്ണപ്രിയയും ആയി എന്താണ് ബന്ധം ” അവൾ ദേഷ്യത്തിൽ എന്നോട് ചോദിച്ചു… “എന്ത് ബന്ധം… അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് ”ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ലേലും.. ഞാൻ നല്ല രീതിയിൽ ഉത്തരം പറഞ്ഞു…
“ ഓഹ് പിന്നെ ഫ്രണ്ട്‌സ്.. എല്ലാ ഫ്രണ്ട്സും ഇങ്ങനെ ആണെല്ലോ ” അവൾ ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു… “ ഐഷാ നീ വെറുതെ കാര്യമറിയാതെ സംസാരിക്കരുത് ”ഉള്ളിൽ നിന്നു വന്ന ദേഷ്യം അടക്കി പിടിച്ചു ഞാൻ പറഞ്ഞു… “ ഇനിയെന്ത് അറിയാനാ കോളേജ് ഫുൾ പാട്ടാണ് നിങ്ങൾ തമ്മിൽ പ്രേമത്തിലാണ് എന്ന് ”അവൾ പറഞ്ഞു “അപ്പോൾ നീ അത് വിശ്വസിച്ചു അല്ലേ”ഞാൻ ചോദിച്ചു… “വിശ്വസിക്കാതെ ഇരിക്കാൻ മാത്രം മണ്ടി ഒന്നും അല്ല ഞാൻ… എന്നോട് എന്തേലും ഒളിപ്പിക്കുന്നുണ്ടേൽ അതങ്ങു തുറന്ന് പറ ” അവൾ പറഞ്ഞു…. “ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലാതെ ഞങ്ങൾക്കറിയാം ഞങ്ങടെ കൂട്ടത്തിൽ ഉള്ള കുറച്ചു പേർക്കും അറിയാം… പിന്നെ തുറന്നു പറയേണ്ട കാര്യം, അതിനെപ്പറ്റി നീ സംസാരിക്കരുത് ” ഞാൻ പറഞ്ഞു… “ ഞാനെന്തു നിങ്ങൾ നിന്ന മറച്ചുവച്ചെന്നാണ് നിങ്ങൾ ഈ പറയുന്നത് ” അവൾ എന്റെ നേരെ ചുടായി…. “ അത് ഇനി എന്നെ കൊണ്ട് തന്നെ പറയിപ്പിക്കണം അല്ലേ, ഞാൻ പറയാം ഞാൻ തന്നെ പറയാം… ആദിൽ നിന്നോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞാൽ നീ എന്തു കൊണ്ട് എന്നോട് പറഞ്ഞില്ല… പിന്നെ ആരാണി ജോബിൻ.. നീ എന്തിനാണ് അവനെ വിളിച്ചു സംസാരിക്കുന്നെ” ഞാനും തിരിച്ച് ദേഷ്യത്തിൽ തന്നെ ചോദിച്ചു…. “ ഓ അപ്പൊ സംശയം ആണ് അല്ലെ… ആദിലിന്റെ കാര്യം എനിക്ക് അത്രക്ക് വല്യ കുഴപ്പം ആണെന്ന് എനിക്ക് തോന്നിയില്ല അത് കൊണ്ട് പറഞ്ഞില്ല… പിന്നെ ജോബിൻ അവൻ എന്റെ ഫ്രണ്ട് ആണ് ” അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു “ ആയിഷ എനിക്കിപ്പോ ഇത് വിഷ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്…നമുക്ക് ഇതിനെപ്പറ്റി നാളെ സംസാരിക്കാം ” ഞാൻ പറഞ്ഞു ഒഴിയാൻ ശ്രമിച്ചു… “നിക്ക്… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… അത് കേട്ടിട്ട് പോയാൽ മതി ”അവൾ ചോദിച്ചു… “എന്ത് കാര്യം ”ഞാൻ ചോദിച്ചു… “ഇങ്ങനെ എന്നെ സംശയം ഉള്ള ഒരാളുടെ കൂടെ കഴിയാൻ എനിക്ക് താല്പര്യം ഇല്ല ” അവൾ പറഞ്ഞു… “എന്താണ് നീ പറഞ്ഞു വരുന്നത് ” ഞാൻ മനസിലാകാതെ ചോദിച്ചു… “let’s breakup ” തുടരും… ❤❤ അടിച്ചിട്ട് പോകു.
