ഒരു തേപ്പ് കഥ – 3 9അടിപൊളി  

“ഇപ്പോഴോ ഇവിടെ വെച്ചോ… ആൾക്കാർ കാണും ” ഞാൻ ചുറ്റും ഒന്ന് നോക്കിയിട്ട് പറഞ്ഞു… “ആരും കാണില്ല ” എന്ന് പറഞ്ഞു അവൾ തട്ടം അഴിച്ചു എന്റെയും തലയുടെ മുകളിലൂടെ ഇട്ടു.. എന്നിട്ട് എന്റെ തോളിലൂടെ രണ്ട് കയ്യും ഇട്ട് എന്നെ അവളിലേക്ക് അടുപ്പിച്ചു… ഞാൻ അവളുടെ ചുണ്ടുകളെ എന്റെ ചുണ്ടുകൾ കൊണ്ട് വിഴുങ്ങി… ഏറെ നേരം അതെ ചുംബനം തുടർന്നു..ശ്വാസം കിട്ടാതെ ഞങ്ങൾ വിട്ട് മാറുമ്പോൾ എന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു….. ഞാൻ എടുത്ത് നോക്കുമ്പോൾ ആഫി ആയിരുന്നു… “ഹലോ എന്താ ” ഞാൻ ചോദിച്ചു… “ഇക്ക എവിടെയാ…” അവൾ ചോദിച്ചു… “ഞാൻ ബീച്ചിൽ ആണ് ” “ഒറ്റക്കോ ” “അല്ല ഐഷയും ഉണ്ട്… നീ എന്താ പോലീസുകാരെ പോലെ ചോദ്യം ചെയ്യുന്നേ ” “സമയം എന്തായി എന്നാ വിചാരം… ഇത്തിയെ കൊണ്ട് ആക്കിയിട്ട് വേഗം ഇവിടെ എത്തണം കേട്ടല്ലോ ” “ഓഹ് ശെരി മാഡം ” എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചിട്ട് സമയം നോക്കുമ്പോൾ..5.50… “എന്താ ” ഐഷ ചോദിച്ചു… “ഒന്നുമില്ല… സമയം 6 ആകാൻ പോകുന്നു… നമുക്ക് പോകാം ” ഞാൻ പറഞ്ഞു എഴുനേറ്റു… അവളും എന്റെ പിറകെ എഴുനേറ്റു… ഞാൻ വണ്ടി എടുത്തു അവൾ കയറി എന്റെ വയറിലൂടെ കയ്യിട്ട് മുതുകിൽ ചാരി ആണ് ഇരിപ്പ്.. ഞാൻ വണ്ടി കത്തിച്ചു വിട്ടു നേരെ ഐഷയുടെ ഹോസ്റ്റലിലേക്ക്… അവിടെ കൊണ്ട് വണ്ടി നിർത്തിയതും ഐഷ ഒന്ന് നെടുവീർപ്പ് ഇട്ടു… എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും തന്നിട്ട് അവൾ അകത്തേക്ക് ഓടി… ഞാൻ അവൾ ഓടി പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നു… അവൾ ഗേറ്റ് കടന്നതും തിരിഞ്ഞു എന്നിക്ക് കൈ ആട്ടി റ്റാറ്റാ തന്നു എന്നിട്ട് അകത്തേക്ക് പോയി… ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു… വീട്ടിൽ ചെന്ന് കയറി… “എവിടെ ആയിരുന്നാവോ സാർ ഇത്രയും നേരം “ഉമ്മി എന്നെ ആക്കിക്കൊണ്ട് ചോദിച്ചു… “ഞാൻ… ഐഷായേം കൊണ്ട് ബീച്ചിൽ ഒന്ന് പോയതാ ” ഞാൻ പതിയെ പറഞ്ഞു…

“ആഹ് ചെല്ല് ചെല്ല്.. പോയി കുളിച്ചിട്ട് വാ ”ഉമ്മി പറഞ്ഞു ഞാൻ രക്ഷപെട്ടു എന്ന് രീതിയിൽ മുകളിലേക്ക് ചാടി കയറി പോയി.. കുളിച്ച് താഴെ വന്നു ചായ ഒക്കെ കുടിച്ചു… Tv കണ്ട് ഇരുന്നു… അങ്ങനെ ആ ദിവസം കടന്നു പോയി… പിന്നീട് ഉള്ള ദിവസങ്ങൾ… അഞ്ജന വിവേകിന്റെ കൂടെ കൂടിയപ്പോൾ കൃഷ്ണപ്രിയ ഒറ്റക്ക് ആയത് കൊണ്ട് ഞാൻ അവളുടെ കൂടെ കൂടി… ഐഷക്ക് അത് ഇഷ്ടപെടുന്നില്ലായിരുന്നു… പക്ഷെ ഞാൻ അത് വല്യ കാര്യം ആക്കിയില്ല… പക്ഷെ അവളുടെ ആഗ്രഹങ്ങൾ എല്ലാം ഞാൻ സാധിച്ചു കൊടുത്തുകൊണ്ട് ഇരുന്നു… അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാനും വിവേകും ക്ലാസ്സിൽ ഇരിക്കുമ്പോൾ പുറത്ത് ഒരു ശബ്ദം കേട്ടു ആളുകൾ എല്ലാം ഓടി കൂടുന്നതും ഞങ്ങൾ കണ്ടു… വിവേക് ഒന്ന് എത്തി നോക്കി…എന്നിട്ട് എന്റെ അടുത്ത് വന്നു… “എന്താടാ ” ഞാൻ അവനോട് ചോദിച്ചു… “എടാ ആ ജാങ്കോയും ടീമും ആരുമായോ മുട്ടുകയാണ്…” അവൻ പറഞ്ഞു… അപ്പോൾ കിദച്ചുകൊണ്ട് ഒരുത്തൻ ക്ലാസ്സിലേക്ക് ഓടി വന്നു… ‘ആദിലിനെ അവിടെ ജാങ്കോയും ടീമും എടുത്തിട്ട് ഇടിക്കുന്നു ’ കേട്ട പാതി കേക്കാത്ത പാതി… അവനോട് ദേഷ്യം ഉണ്ടെങ്കിലും ഞാനും വിവേകും അങ്ങോട്ടേക്ക് ഓടി… കൂടി നിന്നവരെ എല്ലാം തള്ളി മാറ്റി ഞങ്ങൾ അവിടേക്ക് ചെന്നു… “അജാസേ, വിവേകേ മാറ്… ” ആദിലിനെ ഞങ്ങളുടെ പിറകിൽ ഒളിപ്പിച്ചപ്പോൾ ജാങ്കോ പറഞ്ഞു… “ജാങ്കോ.. ഞങ്ങളോട് ചിലപ്പോൾ അവനു എന്തേലും പ്രശ്നം കാണും പക്ഷെ ഞങ്ങൾ ഇവിടെ ഉള്ളടുത്തോളം കാലം നീ ഒന്നും ഇവിന്റെ ദേഹത്ത് നീ ഒന്നും തൊടില്ല ” വിവേക് ചെറിയ ചിരിയോടെ പറഞ്ഞു… “ആണോ.. എന്നാ അവനെ ഇങ് എടുത്തോടാ ” ജാങ്കോ അവന്റെ പുറകിൽ നിക്കുന്നവനോട് പറഞ്ഞു.. അവൻ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു.. വിവേക് എന്നെ ഒന്ന് നോക്കി ചിരിച്ചു… എന്നിട്ട് ആദിലിന്റെ മുഖത്തേക്ക് നോക്കി.. അപ്പോൾ ഓടി വന്നവൻ avante കയ്യിൽ ഇരുന്ന ഹോക്കി സ്റ്റിക്ക് വിവേകിനു നേരെ വീശി… വിവേക് അതി വിധക്തമായി കുനിഞ്ഞുമാറി.. അവന്റെ കാലിൽ തട്ടി… അവന്റെ ബാലൻസ് തെറ്റി അവൻ താഴെ വീണപ്പോൾ ആഞ്ഞു അവന്റെ നെഞ്ചിൽ ചവിട്ടി… കണ്ട് നിന്ന ജാങ്കോ ഉൾപ്പടെ എല്ലാവരും ആ ചവിട്ട് കണ്ട് ചെറുതായി ഒന്ന് പേടിച്ചു…വിവേകിന്റെ ചുണ്ടിൽ ഇപ്പോഴും ആ ചിരി ഉണ്ട് പക്ഷെ പെട്ടന്ന് അവന്റെ ചിരി മാഞ്ഞു.. അവന്റെ നോട്ടം ചെന്ന ദിശയിലേക്ക് ഞാൻ നോക്കുമ്പോൾ കാണുന്നത് കണ്ണുകൾ ഒക്കെ ചുവപ്പിച്ചു നിക്കുന്ന അഞ്ജനയെ ആണ്.. വിവേക് അവന്റെ നെഞ്ചത്ത് നിന്ന് കാൽ എടുത്ത്… അപ്പോൾ ജാങ്കോടെ കൂട്ടത്തിൽ ഉള്ള വേറൊരുത്തൻ ഓടി വന്നു വിവേകിനെ ആഞ്ഞു ചവിട്ടി വിവേക്

Leave a Reply

Your email address will not be published. Required fields are marked *