പാപശൽഭം – 1 17

ബെഡിലേക്ക് മറിഞ്ഞു. തണുപ്പും ക്ഷീണവും കാരണം നിമിഷങ്ങൾക്കകം അവൻ ഗാഢനിദ്രയിലേക്ക് വഴുതിവീണു.

ഏതാനും മണിക്കൂറുകൾക്ക് ശേഷം അവൻ കണ്ണുതുറക്കുമ്പോൾ സമയം ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. റൂമിലെ ലൈറ്റുകൾ ഇപ്പോഴും ഓഫാണ്. അവൻ പതിയെ എഴുന്നേറ്റ് നേരെ ബാത്ത്റൂമിലേക്ക് നടന്നു.

രാവിലെ വന്നപ്പോൾ ഉള്ള ഭയങ്കര ക്ഷീണം കാരണം അപ്പോൾ കുളിക്കാതെ നേരെ കിടക്കുകയാണ് ചെയ്തത്. നല്ല തണുപ്പായത് കാരണം കുളിക്കാൻ മടി ആണ്..

എന്നാലും ഒന്ന് ഫ്രഷ് ആവാൻ കുളിക്കാതെ വേറെ വഴിയും ഇല്ല. ഷവർ തുറന്നു ചൂട് വെള്ളവും തണുത്ത വെള്ളവും mix ചെയ്തു ഒരു ഇളം ചൂട് പരുവം ആക്കിയ ശേഷം ബാത്ത് ടബ്ബിലോട്ട് കയറി നിന്ന്…

ശരീരത്തിലേക്ക് വീഴുന്ന ചൂടുവെള്ളത്തിന് വല്ലാത്തൊരു സുഖമുണ്ടായിരുന്നു. അതും ആസ്വദിച്ചു നിന്ന് നന്നായി കുളിച്ചു… അതിൻ്റെ ഇടയിലും ഷാഹിദിൻ്റെ മനസ്സ് ഓരോ ചിന്തയിൽ തന്നെ ആയിരുന്നു…

ഈ കറങ്ങുന്ന ചക്രത്തിൽ നിന്ന്, രണ്ടു അറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ഈ പാർട്ട് ടൈം ജോലിയിൽ നിന്ന് തനിക്ക് എപ്പോഴാണ് ഒരു മോചനം കിട്ടുക എന്നവൻ ഷവറിന് താഴെ നിൽക്കുമ്പോൾ ചിന്തിച്ചു.

കുളി കഴിഞ്ഞ് ഫ്രഷായി പുറത്തിറങ്ങിയപ്പോൾ ഷാഹിദ് ഫോണെടുത്ത് സമയം നോക്കി. കാനഡയും നാട്ടിലെ ടൈം സോണും തമ്മിലുള്ള മാറ്റം കണക്കുകൂട്ടിയാൽ ഇപ്പോൾ നാട്ടിൽ രാത്രി പതിനൊന്ന് മണിയോടടുക്കുന്നു.

ഉപ്പയും ഉമ്മയും ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് വിളിക്കണം. അവൻ ഫോണെടുത്ത് നാട്ടിലേക്ക് വാട്സാപ്പ് വീഡിയോ കോൾ ചെയ്തു.

രണ്ടാമത്തെ റിങ്ങിൽ ഉമ്മ ഫോണെടുത്തു. ഉമ്മയുടെ മുഖം കണ്ടപ്പോഴേ ഷാഹിദിന് നാട്ടിലെ ആ പഴയ വീടും വരാന്തയും ഓർമ്മ

വന്നു.

“എന്താ മോനെ, ഡ്യൂട്ടി കഴിഞ്ഞു വന്നതേ ഉള്ളോ? മുഖം വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ…” ഉമ്മയുടെ ചോദ്യത്തിൽ ഒരുപാട് സ്നേഹവും ആശങ്കയുമുണ്ടായിരുന്നു.

“അതെ ഉമ്മാ, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ന് കുറച്ചു നേരം കിടന്നു. നിങ്ങളെല്ലാവരും ഉറങ്ങാൻ പോവുകയായിരുന്നോ? നിങ്ങൾ ഫുഡ് ഒക്കെ കഴിച്ചോ?” ഷാഹിദ് ചോദിച്ചു.

“ആഹ്, ഞങ്ങളൊക്കെ കഴിച്ചു. ഉപ്പ കുറച്ചു മുന്നേ കട അടച്ചു വന്നതേ ഉള്ളു. അവിടെ കുട്ടികളൊക്കെ എഴുന്നേറ്റോ? നീ ഇന്ന് എന്താ ഉണ്ടാക്കാൻ പോവുന്നെ?” ഉമ്മ ചോദിച്ചു.

“അവര് എഴുന്നേറ്റ് വരുന്നുള്ളു. ഇനി എന്തെങ്കിലും ഉണ്ടാക്കണം. ഉപ്പയെവിടെ?”

അപ്പോഴേക്കും ഉപ്പ ഫോൺ വാങ്ങി സ്ക്രീനിലേക്ക് നോക്കി. “എന്താ ഷാഹിദേ, ഡ്യൂട്ടി എങ്ങനെയുണ്ടായിരുന്നു? ഭയങ്കര തണുപ്പാണോ അവിടെ?”

“കുഴപ്പമില്ല ഉപ്പാ. ഇന്നലെ അത്യാവശ്യം നല്ല തണുപ്പായിരുന്നു,” അവൻ മറുപടി പറഞ്ഞു.

കുറച്ചുനേരം നാട്ടിലെ വിശേഷങ്ങളും കടയിലെ കാര്യങ്ങളും സംസാരിച്ച ശേഷം ഉപ്പ പതിയെ വിഷയത്തിലേക്ക് വന്നു. “പിന്നെ, നിന്നോട് ഒരു പ്രധാന കാര്യം പറയാനുണ്ട്.

നിന്റെ പഠിപ്പൊക്കെ കഴിഞ്ഞില്ലേ. ഇനി നീ എന്തായാലും ഈ മാസം അവസാനത്തോടെ ഇങ്ങോട്ട് വരാൻ നോക്ക്. നിനക്ക് പറ്റിയിട്ടുള്ള ഒരു നല്ല ആലോചന വന്നിട്ടുണ്ട്.

ഉപ്പയുടെ അടുത്ത ചങ്ങായി ബഷീർക്ക കൊണ്ട് വന്ന ആലോചന ആണ്. നല്ല കുട്ടി ആണ്. നല്ല ഇമാനുള്ള അടക്കവും ഒതുക്കവും എല്ലാം ഉള്ള നല്ല ഒരു കുടുംബത്തിലെ കുട്ടിയാണ്..

കാണാനും നല്ല ചൊറുക്കുണ്ട്. നിനക്ക് എന്തായാലും ഇഷ്ടമാകും. നിൻ്റെ ഫോട്ടോ ഞാൻ അവർക്ക് അയച്ചു കൊടുതീനു… അവർക്ക് എല്ലാവർക്കും നിന്നെ നല്ല ഇഷ്ടമായി എന്നാണ് പറഞ്ഞത്…

ഉപ്പ അന്വേഷിച്ചിട്ട് നല്ല

ബന്ധമാണ് എന്നാണ് മനസ്സിലായത്. എന്തായാലും നീ വന്നു കണ്ടിട്ട് നിനക്ക് ഇഷ്ടമാവുകയാണെങ്കിൽ നമുക്ക് ഉറപ്പിച്ച് ഇടാം. എന്നിട്ട് പിന്നെ നിനക്ക് ജോലിയെല്ലാം കിട്ടിയതിനുശേഷം നമുക്ക് നിക്കാഹ് നടത്തിയാൽ മതി.

ഷാഹിദിന്റെ ഉള്ളൊന്ന് കാളി. കല്യാണം എന്നതിനോട് വലിയ താല്പര്യമൊന്നും അവന് ഇപ്പോൾ ഇല്ലായിരുന്നു. അതിലുപരി സാമ്പത്തിക പ്രശ്നങ്ങളും.

“ഉപ്പാ…. പക്ഷെ ഇവിടുത്തെ കാര്യങ്ങളൊന്ന് സെറ്റിൽ ആവണ്ടേ? ഇപ്പോഴുള്ള ഈ പാർട്ട് ടൈം ജോലികൊണ്ടാണ് ഞാൻ ഇവിടെ പിടിച്ചുനിൽക്കുന്നത്. നല്ലൊരു ഫുൾ ടൈം ജോലി കിട്ടുന്നതുവരെ കാത്തിരുന്നൂടെ?

Leave a Reply

Your email address will not be published. Required fields are marked *