നാട്ടിലെ സദാചാരവും നിയന്ത്രണങ്ങളും വിട്ട് ഇവിടെ വന്നപ്പോൾ അവരുടെ വേഷവും മാറ്റവും എല്ലാം നമ്മൾ ആസ്വദിച്ചതല്ലേ… ” ഇത് കേട്ട് രാഹുൽ പറഞ്ഞു…
നമ്മൾ എന്നു പറയണ്ട. നീ ആസ്വദിച്ചത് നീ പറഞ്ഞാൽ മതി.. രാഹുൽ ഇതും പറഞ്ഞതോടെ എല്ലാരും കൂടെ പൊട്ടി ചിരിച്ചു…
ഇതുകേട്ടതും ഷാഹിദിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. പുറമേക്ക് അച്ചടക്കത്തിൻ്റെയും, മതത്തിൻ്റെയും എല്ലാം ഒരു മറ വെച്ച് ഞാൻ descent ആണ് എന്ന ഒരു മുഖം ഷാഹിദ് എല്ലാവർക്കും ഇടയില് എപ്പോളും സൂക്ഷിച്ചിരുന്നു…
എന്നിരുന്നാലും ആരും അറിയാതെ ടൊറന്റോയിലെ ആ ഒരു സ്വാതന്ത്ര്യവും, ബാച്ചിലർ ലൈഫും അവൻ ആരും അറിയാതെ ശരിക്കും ആസ്വദിച്ചിരുന്നു. വീക്കെൻഡ് പാർട്ടികളുടെയും ഗ്രൂപ്പ് സ്റ്റഡിയുടെയും ഒക്കെ പേരിലായിരുന്നെങ്കിലും, ആ ബേസ്മെന്റിലെ പല തണുത്ത രാത്രികളിലും രഹസ്യമായി അവിടെ പലതും സംഭവിച്ചിരുന്നു.
ഷാഹിദിൻ്റെ ക്ലാസിൽ തന്നെ ഒന്നിലധികം മലയാളി പെൺകുട്ടികൾ ഉണ്ടായിരുന്നെങ്കിലും, അവൻ കൂടുതൽ അടുത്തത് അവൻ്റെ ഒരു വർഷം സീനിയർ ആയ സന്ധ്യയോട് ആയിരുന്നു.
കൂട്ടുകാരുമായി ഉള്ള ഈ ചർച്ചകൾ പെട്ടന്ന് ഷാഹിദിനെ സന്ധ്യയെ കുറിച്ച് ഓർമ്മപ്പെടുത്തി…
