നല്ലൊരു ജോലി കിട്ടിയില്ലെങ്കിൽ ഇപ്പോൾ പി ആർ പോലും ശരിയാവില്ല. ഞാൻ ഇപ്പോൾ നാട്ടിൽ വന്നാൽ തന്നെ എയർ കാനഡയിലോ മറ്റോ ടിക്കറ്റ് എടുക്കാൻ നല്ലൊരു തുക വേണം.
എന്റെ കയ്യിലുള്ള സേവിങ്സ് മൊത്തം തീരും. തിരിച്ചു വന്നാൽ അക്കൗണ്ട് സീറോ ആകും…” ഷാഹിദ് തന്റെ ബുദ്ധിമുട്ടുകൾ നിരത്തി.
“അതൊന്നും ഓർത്ത് നീ ബേജാറാവണ്ട. കാശിന്റെ കാര്യമൊക്കെ നമുക്ക് ഇവിടെ ശരിയാക്കാം. അത് ഓർത്ത് നീ ഈ നല്ലൊരു ബന്ധം കളയണ്ട.
എന്തായാലും ഞാൻ ആ കുട്ടിയുടെ ഫോട്ടോ ഒന്ന് നിനക്ക് വാട്സാപ്പിൽ അയക്കാം. നീ ഒന്നു കണ്ട് നോക്കൂ,” ഉപ്പ ഒരു തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു.
കൂടുതലൊന്നും പറയാനാവാതെ ഷാഹിദ് ഫോൺ കട്ട് ചെയ്തു. കല്യാണം കഴിക്കുന്നതും നാട്ടിലേക്ക് പോകുന്നതും ആലോചിച്ചപ്പോൾ അവന് വല്ലാത്തൊരു ഭാരം തോന്നി. കയ്യിൽ പൈസ ഇല്ലാതെ എങ്ങനെയാ?
ഒരു കല്യാണ ഉറപ്പിക്കലിന് പോലും എന്തൊരു ചെലവാണ്… Oru iPhone എങ്കിലും ഇല്ലാതെ ഇങ്ങനെ കല്യാണം ഉറപ്പിക്കും? അങ്ങനെ ഓരോ ചിന്തയോടെ ഒരു താല്പര്യവുമില്ലാതെയാണ് അവൻ
വാട്സാപ്പ് ഓപ്പൺ ചെയ്തത്.
ഉപ്പയുടെ മെസ്സേജ് വന്നിട്ടുണ്ട്. ഒരൊറ്റ ഫോട്ടോ. അവൻ അത് ഡൗൺലോഡ് ചെയ്തു.
സ്ക്രീനിൽ തെളിഞ്ഞ ചിത്രം കണ്ടതും ഷാഹിദിന്റെ കണ്ണുകൾ വിടർന്നു. ഇളം നീല നിറത്തിലുള്ള വളരെ മനോഹരമായ ഒരു സൽവാർ അണിഞ്ഞ ഒരു പെൺകുട്ടി.
നെഞ്ചും തലയും നല്ല കട്ടിയുള്ള ഒരു നീല ഷാൾ കൊണ്ട് നന്നായി മറച്ചിട്ടുണ്ട്. പർദ്ദ ഒന്നും അല്ല എങ്കിലും ശരീരത്തിന്റെ ഒരു ഭാഗം പോലും പുറത്ത് കാണുന്നില്ല.
പക്ഷെ ആ ഒതുങ്ങിയ വസ്ത്രങ്ങൾക്കുള്ളിൽ നിൽക്കുമ്പോഴും, അത്യാവശ്യം നല്ല ഉയരവും, അതിനൊത്ത വണ്ണവുമുള്ള ഒന്നാന്തരം ശരീരഘടനയാണ് അവൾക്കെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാകും.
ഒരു പക്ഷേ അവൾക്ക് തന്നെക്കാളും നീളം ഉണ്ടോ എന്ന് പോലും അവന് തോന്നി… ഒരു തരി മേക്കപ്പില്ലാത്ത, വളരെ സ്വാഭാവികമായ മുഖം.
വിടർന്ന കണ്ണുകളും, അതിലെ വല്ലാത്തൊരു നിഷ്കളങ്കതയും. ഇതുവരെ കല്യാണത്തോട് യാതൊരു താല്പര്യവുമില്ലാതിരുന്ന ഷാഹിദിന്റെ ഉള്ളിൽ എന്തോ ഒന്ന് കൊളുത്തിവലിക്കുന്നതുപോലെ തോന്നി. ഇത് കൈ വിട്ടാൽ പിന്നെ ഇത് പോലെ ഒരു പെണ്ണിനെ തനിക്ക് കിട്ടുമോ എന്ന് പോലും ഷാഹിദ് ഒരു നിമിഷം ചിന്തിച്ചു.
ഇങ്ങനെ പൂർണമായും മറിച്ചിട്ടുള്ള ഒരു ഡ്രസ്സ് ഒന്നും തന്റെ ഭാര്യക്ക് വേണ്ടി ഷാഹിദിന് താല്പര്യമുണ്ടായിരുന്നില്ല. കുറച്ചു മോഡേൺ ആയി ഒക്കെ ഡ്രസ്സ് ചെയ്യുന്ന ഒരു രീതിയായിരുന്നു അവൻ താൽപര്യം.
പക്ഷേ പെണ്ണിൻറെ ആ മുഖം, അത്രയും സൗന്ദര്യമുള്ള ഒരു മുഖം ഇതിനു മുമ്പ് അവൻ കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കാനും അവന്റെ മനസ്സ് സമ്മതിച്ചില്ല.
വസ്ത്രവും രീതികളും എല്ലാം നമുക്ക് പതുക്കെ മാറ്റിയെടുക്കാമല്ലോ എന്നാണ് അവൻ ചിന്തിച്ചത്.
ടൊറന്റോയിലെ സ്ട്രീറ്റുകളിൽ ദിവസവും കാണുന്ന മോഡേൺ വേഷങ്ങളിട്ട പെൺകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തയായ, നാടൻ തനിമയുള്ള, അടക്കവും ഒതുക്കവുമുള്ള ഒരുവൾ.
ആ ഒറ്റനോട്ടത്തിൽ തന്നെ ആ ഫോട്ടോയിലെ ഹൂറി ഷാഹിദിൻ്റെ മനസ്സിൽ കയറി താമസമായി. ഫോട്ടോയിലേക്ക് നോക്കിയിരിക്കെ, തന്റെ സേവിങ്സ് തീരുന്നതിനെക്കുറിച്ചോ ഭാവിയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചോ ഉള്ള ചിന്തകൾ ഒന്നും പിന്നെ അവന് ഒരു തടസം ആയി തോന്നിയില്ല.
അപ്പോഴേക്കും രാഹുലും അജിംസും മൻസൂറും ഉണർന്നിരുന്നു. അവർ മൂന്നു പേരും ആണ് കാനഡയിലെ കഴിഞ്ഞ രണ്ട് വർഷത്തെ ജീവിതത്തിൻ്റെ ഷാഹിദിൻ്റെ പ്രധാന കൂട്ട്.
ഉച്ചവരെ ഉറങ്ങി എണീറ്റ അവർ breakfast ഒന്നും കഴിക്കാതെ lunch ഉണ്ടാക്കാൻ ഉള്ള പരിപാടികൾ ഒരുക്കുന്നത് ഷാഹിദിന് കേൾക്കാമായിരുന്നു. ശബ്ദമൊക്കെ കേട്ട് ഷാഹിദും ഇറങ്ങി അവരുടെ അടുത്തോട്ട് അടുക്കളയിലോട്ട് നടന്നു.
ചെന്നു നോക്കിയപ്പോൾ വാൾമാർട്ടിൽ നിന്നും വാങ്ങിയ ചിക്കൻ വെച്ച് അജിംസ് എന്തോ പരീക്ഷണത്തിലാണ്. ബാക്കി രണ്ടുപേർ കറിയിലോട്ടുള്ള സാധനങ്ങളൊക്കെ അരിഞ്ഞ് അവനെ സഹായിക്കുകയാണ്. എന്നെ കണ്ടപ്പോൾ അജിംസ് പറഞ്ഞു
