പാപശൽഭം – 1 17

“എന്താടാ ഷാഹി, ഉപ്പ ഇപ്പോൾ തന്നെ പിടിച്ച് നിന്നെ കെട്ടിക്കുമോ? ഞാൻ കേട്ടു നിൻറെ കല്യാണ ആലോചന, നീ ഫോണിൽ സംസാരിക്കുന്നത്?”

ഇതാണ് ഇവിടെയുള്ള ഒരു പ്രശ്നം. നമ്മൾ ഫോണിൽ സംസാരിക്കുന്നത് മിക്കതും അടുത്ത റൂമിൽ ഉള്ളവർക്ക് കേൾക്കാം. മരം കൊണ്ട് ഉണ്ടാക്കിയ വീടായതു കൊണ്ട് സൗണ്ട് പ്രൂഫിംഗ് തീരെ ഇല്ല, പെട്ടെന്ന് തന്നെ അപ്പുറത്തെ റൂമിലോട്ടുള്ള വർക്കും നമ്മുടെ സംസാരം കേൾക്കാം. അതുകൊണ്ടുതന്നെ ഇനി നിഷേധിച്ചിട്ട് കാര്യമൊന്നുമില്ല.

“അതേടാ… പോയി കെട്ടാനാണ് പറയുന്നത്,” ഷാഹിദ് പറഞ്ഞു. എന്നിട്ട് നീ എന്ത് തീരുമാനിച്ചു

അവര് ഫോട്ടോ വല്ലതും അയച്ചു തന്നോ, പെണ്ണിനെ നീ കണ്ടോ?

എങ്ങനെ ഉണ്ട് അളിയാ? മൻസൂർ ആണ് ചോദിച്ചത്. ഫോട്ടോ ഒന്നും വന്നില്ല എന്ന് ഷാഹിദ് ഒരു കളവ് പറഞ്ഞെങ്കിലും, അവൻറെ മുഖത്തെ ആ ഇളം പുഞ്ചിരി അവനെ ഒറ്റിക്കൊടുത്തു.

ആ അവന് ഫോട്ടോയ്ക്ക് വന്നിട്ടുണ്ട് അവൻ നമ്മുടെ അടുത്ത് ഐഡിയ ഇറക്കുകയാണ്. എടുക്കടാ ഫോൺ പുറത്ത്. ഞങ്ങളും ഒന്ന് കാണട്ടെ നമ്മുടെ പുതിയ സിസ്റ്റർ ഇൻ ലോയെ,” രാഹുൽ വന്ന് അവന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി.

Lock തുറന്നു കൊടുത്തു ഫോൺ പരിശോധിക്കാതെ ഇനി അവർ വിടില്ലെന്ന് ഷാഹിദിന് അറിയാമായിരുന്നു. അതുകൊണ്ട് ഷാഹിദ് തന്നെ ഫോണിൽ അവളുടെ ഫോട്ടോ തുറന്നു രാഹുലിന് കൊടുത്തു.

രാഹുൽ സ്ക്രീനിലേക്ക് നോക്കിയതും അവന്റെ പുരികം മുകളിലേക്ക് ഉയർന്നു.

“ടാ… ൻ്റെ മോനെ… അളിയാ… എന്തൊരു പെണ്ണാടാ ഇത്… . എൻ്റെ അളിയാ, ഈ ഫോട്ടോ കണ്ടിട്ട് നീ ഇനിയും എന്തു ആലോചിക്ക?

നിനക്ക് വേണ്ടെങ്കിൽ ഈ പെണ്ണിനെ ഞാൻ കെട്ടാം…,”.. “നീ പോടാ” ഇത് കേട്ട് നാണം വന്ന ഷാഹിദ് രാഹുലിനോട് പറഞ്ഞു. ഫോൺ കിട്ടിയ രാഹുൽ ഫോട്ടോ നോക്കിക്കൊണ്ട് തന്നെ നിൽക്കുകയായിരുന്നു.

ഇതുകണ്ട് ജിംസും മൻസൂറും വന്നു പറഞ്ഞു നോക്കട്ടെ ഡാ, ഞങ്ങളും കൂടെ കാണട്ടെ എന്നും പറഞ്ഞു ഫോൺ തട്ടി പറിച്ചു…

പിന്നെ അവരുടെ വക യുള്ള comments. “അളിയാ നിൻ്റെ ഒക്കെ തലയിൽ വരച്ചത് ഞങ്ങളുടെ എവിടെങ്കിലും ഒന്ന് വരച്ച മതിയായിരുന്നു…” ഹൗഫ്ഫ്…

ൻ്റെ ഷാഹി… ഈ നാടൻ ഡ്രസ്സില് പോലും എന്തൊരു ചേലാണ്

അവളെ കാണാൻ. മൻസൂർ ആണ് പറഞ്ഞത്. അവളുടെ ഒരു ഐശ്വര്യം നോക്കൂ…

നീ എന്ത് ആലോചിച്ചു നിൽക്കാണ്, എടാ പൊട്ടാ. ഇത് പോലെ ഒരു പെണ്ണിനെ ഒക്കെ കണ്ടാൽ ആദ്യം കാണുന്നവൻ തന്നെ അടിച്ചു കൊണ്ട് പോകും..

നീ വേഗം സമ്മതം പറഞ്ഞു വീട്ടിൽ കല്യാണം ഉറപ്പിക്കാൻ നോക്ക്. നീ ശരിക്കും ഭാഗ്യവാനാടാ ഷാഹിദേ. ഈ ചാൻസ് ഒന്നും കളയല്ലേ മോനെ…

നിൻറെ ടൈം ആണോ അളിയാ ടൈം.. ” അജിംസ് കള്ളച്ചിരിയോടെ ഷാഹിദിനെ നോക്കി കണ്ണിറുക്കി.

കൂട്ടുകാർ അവളെപ്പറ്റി അങ്ങനെ പറഞ്ഞപ്പോൾ ഷാഹിദിന്റെ ഉള്ളിൽ വല്ലാത്തൊരു അഭിമാനം തോന്നി. കല്യാണം ഉറപ്പിച്ചിട്ട് പോലും ഇല്ല. പക്ഷേ അപ്പോളേക്കും അവളെ തന്റെ പെണ്ണായി അവളെ കണ്ട് ഷാഹിദിന് മറ്റുള്ളവർ അവളെ അംഗീകരിക്കുന്നതിന്റെ ഒരു സുഖം വല്ലാത്ത ഒരു ഫീൽ ആയിരുന്നു…

“ടാ, മതി വായ നോക്കിയത്, ഫോൺ ഇങ്ങോട്ട് താടാ,” ഷാഹിദ് ചിരിച്ചുകൊണ്ട് രാഹുലിന്റെ കയ്യിൽ നിന്നും ഫോൺ തിരികെ വാങ്ങി.

അവരുടെ സംസാരം പതിയെ മറ്റു പല കാര്യങ്ങളിലേക്കും മാറി. ടൊറന്റോയിലെ ജീവിതത്തിൽ അവർ നാലുപേരും ഒഴിവുസമയങ്ങളിൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഇവിടുത്തെ കാഴ്ചകളാണ്.

ഡൗൺടൗണിലൂടെ നടക്കുമ്പോഴും, യംഗ്-ഡണ്ടാസ് സ്ക്വയറിലുമൊക്കെ കാണുന്ന സകല പെണ്ണുങ്ങളെയും അവർ നന്നായി വായ നോക്കാറുണ്ട്. പക്ഷെ ഇപ്പോഴും 4 പേർക്കും ഏറ്റവും താല്പര്യം മലയാളി പെൺകുട്ടികളോട് തന്നെയാണ്.

“എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിലെ പെൺപിള്ളേരുടെ ആ ഒരു നാടൻ ഫീൽ ഈ മദാമ്മമാർക്ക് ഇല്ലെടാ,” രാഹുൽ ചിക്കൻ കറി ഇളക്കുന്നതിനിടയിൽ പറഞ്ഞു.

അത് ശരിവെച്ചുകൊണ്ട് അജിംസ് കൂട്ടിച്ചേർത്തു, “അത് സത്യമാ…

പഠിക്കുന്ന സമയത്ത് ക്ലാസിൽ എത്ര ഒക്കെ കിളികൾ ഉണ്ടെങ്കിലും നമ്മുടെ അനാമികയും, സന്ധ്യയും, ജെസ്സിയും ഒക്കെ തന്നെ നമ്മുടെ ഫേവറിറ്റ്സ്.

Leave a Reply

Your email address will not be published. Required fields are marked *