ആ ബെസ്റ്റ് ചേച്ചി ഇതും പറഞ്ഞോണ്ട് ഇരുന്നോ. അതിനൊക്കെ എന്നെ കണ്ടു പടിക്കെന്റെ ചേച്ചി. ശ്രീധരേട്ടൻ എങ്ങിനെ ആയിരുന്നു ഇപ്പൊ കണ്ടില്ലേ ഒന്ന് അടങ്ങിയത്. അതെങ്ങിനെയാന്ന ചേച്ചി കരുതിയെ.
ആ എനിക്കൊന്നും അറിയില്ല.
ആ അത് തന്നെയാ ചേച്ചിയുടെ പ്രേശ്നവും
എടി നീയിതോന്ന് കൊടുക്കാമോ.എന്ന് ചോദിച്ചോണ്ട് രേഖ ഫയൽ സരിതയുടെ നേർക്കു നീട്ടി.
അയ്യോ ഞാനില്ല അജയേട്ടൻ ചേച്ചിയെ ഏല്പിച്ച കാര്യമാ. ഞാനിതെങ്ങാനും എടുത്തു അങ്ങേരുടെ മുന്പിലോട്ട് ചെന്നാൽ പിന്നെ പറയേണ്ടി വരില്ല.
എടി ഞാൻ.
എന്റെ ചേച്ചി ചേച്ചി പേടിക്കുകയൊന്നും വേണ്ട നേരത്തെ ചിലപ്പോൾ അജയേട്ടൻ വേറെ വല്ല ബിസിനസ് തിരക്കിലും ശ്രദ്ധിച്ചിട്ടുണ്ടാകില്ല അതാ.
കുറച്ചൂടെ കഴിഞ്ഞു കൊണ്ട് കൊടുത്തു നോക്ക്.
ഹ്മ്മ്.
അപ്പോയെക്കും കസ്റ്റമർ വന്നതിനാൽ സരിത അങ്ങോട്ടേക്ക് നീങ്ങി.
രേഖ ഫയലിലേക്കും നോക്കി കുറച്ചു നേരം കൂടെ ഇരുന്നു.
ഇനി എന്താണാവോ പറയാൻ പോകുന്നെ എന്ന് മനസ്സിൽ കരുതികൊണ്ട് രേഖ ഫയലുമായി അജയൻ ഇരിക്കുന്ന കേബിനിലേക്ക് കയറി.
പിറകിലോട്ട് തിരിഞ്ഞു ആരുമായോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അജയൻ.
ഇല്ല ഇനി അധികം താമസിക്കില്ല എത്രയും വേഗത്തിൽ ഞാൻ അങ്ങോട്ട് വരാം എന്ന് അജയൻ ആരോടോ ഫോണിൽ പറയുന്നത് കേട്ട് കൊണ്ടാണ് രേഖ അകത്തേക്ക് കയറിയത്.
എല്ലാം ശരിയാക്കിയിട്ടുണ്ട് എന്ന് ചെറിയ ശബ്ദത്തിൽ പറഞ്ഞോണ്ട് രേഖ ഫയൽ ടേബിളിലേക്ക് വെച്ച് തിരിയാൻ തുടങ്ങിയതും . ഹാ രേഖ എന്ന് ഫോൺ കാതിൽ നിന്നും എടുത്തു മാറ്റികൊണ്ട് അജയൻ അവളെ വിളിച്ചു.
അജയന്റെ വിളി കേട്ടതും രേഖ പേടിയോടെ തിരിഞ്ഞു നോക്കി.
രേഖ എല്ലാം ക്ലിയർ ചെയ്തോ.
ഹ്മ്മ് . പേടിയോടെ അവൾ ഒന്ന് മൂളി.
എന്താ രേഖ പേടിച്ചു പോയോ.
ഇല്ല ഇല്ലാ സാർ എന്ന് വെപ്രാളവും ഭയവും കലർന്ന സ്വരത്തിൽ പറഞ്ഞോണ്ട് രേഖ അജയന്റെ മുൻപിൽ നിന്നു.
എടൊ താൻ എന്തിനാ ഇങ്ങിനെ പേടിക്കുന്നെ..
അത് സാർ.
അവളുടെ പതുങ്ങിയുള്ള സ്വരം കേട്ടതും അജയൻ ചുണ്ടിൽ പുഞ്ചിരി വരുത്തി കൊണ്ട് എടൊ ആദ്യം ത്താൻ ഒന്ന് റിലാക്സ് ആകു. എന്നിട്ട് പറ എല്ലാം ക്ലിയർ അല്ലേ.
അജയന്റെ ചുണ്ടിലെ ചിരി കണ്ടതും രേഖയുടെ ടെൻഷൻ ഒന്ന് കുറഞ്ഞപോലെ തോന്നി അവൾക്ക്.
അതെ സാർ എല്ലാം ക്ലിയർ ആണ് സാർ ഒന്നുടെ ചെക് ചെയ്തിട്ടു.
എടൊ വീണ്ടും താനിനി അജയേട്ടാ എന്ന് മൂന്നുപ്രാവിശ്യം വിളിച്ചേച്ചും പോയാൽ മതി
അയ്യോ സാർ അതെല്ലാം.
എന്തെ വല്ല ബുദ്ധിമുട്ടും ഉണ്ടോ അങ്ങിനെ വിളിക്കാൻ.
അതല്ല സാറിനെ പോയി.
ത്താൻ ശ്രീധരേട്ടനെ എന്താ വിളിക്കുന്നെ സാർ എന്നാണോ ശ്രീധരേട്ട എന്നല്ലേ അതുപോലെ അങ്ങ് കരുതിക്കോ.
എന്നാലും സാർ ശ്രീധരേട്ടൻ എനിക്ക് ഏട്ടനെ പോലെയാണ് സാർ അങ്ങിനെ.
അതെന്താ എന്നെ ഏട്ടനെപോലെ കാണാൻ കഴിയില്ലേ.
അതുകൊണ്ടല്ല.
പിന്നെ.
ഓക്കേ എന്നാ രേഖ ഇഷ്ടമുള്ളത് വിളിച്ചോ ഞാനൊരു നിർദേശം പറഞ്ഞു വെന്നേയുള്ളു. ഈ സാർ വിളി കേൾക്കുമ്പോ എന്തോ ഒരു അകൽച്ച പോലെ ഫീൽ ചെയ്യുന്നു അതാ ഞാൻ.
ഇനി ശ്രമിക്കാം സാർ.
ശ്രമിക്കാം എന്ന് പറഞ്ഞിട്ടു വീണ്ടും ത്താൻ അങ്ങിനെ തന്നെയാണല്ലോ വിളിച്ചേ.
സോറി അജയേട്ടാ.
ഹ്മ്മ് ഈ വിളിയിൽ ഒരു ആത്മ ബന്ധം ഉണ്ട് അല്ലാതെ ഈ സാർ എന്നുകേള്കുന്നത് തന്നെ..
എന്ന് പറഞ്ഞോണ്ട് അജയൻ ചെയറിലേക്ക് തന്നെ ഇരിക്കാനായി തുനിഞ്ഞതും രേഖ കേബിനിൽ നിന്നും പുറത്തു കടക്കാനായി ഡോർ തുറന്നു.
ഹലോ രേഖേ ഒരു കാര്യം പറയാൻ വേണ്ടിയാ ഞാൻ എന്ന് പറഞ്ഞോണ്ട് അജയൻ പിറകിൽ നിന്നും അവളെ വിളിച്ചു.
