പറയാൻ എനിക്കോ ഇവക്കോ ഇവന്നോ കഴിയില്ല
പക്ഷെ ഒരു കാര്യം ഉറപ്പ് തരാം ഇവിടെ ആരും ആ കുട്ടിയെ ഒന്നിനും വേണ്ടിയും നിർബന്ധിക്കുന്നതല്ല ആ കുട്ടിക്ക് സ്വന്തം വീടുപോല്ലേ ഈ വീടും കരുതാം ആ ചെറുക്കനോട് ആ ഉറപ്പ് ഞാൻ പറയാം താൻ
ഈ കാര്യം ആ ചെറുക്കനോട് ഒന്ന് പറ എന്നിട്ട് അവർക്കു സമദ്ധം അണ്ണേൽ ഞങ്ങള് എല്ലാരും അടുത്ത ദിവസം തന്നെ അങ്ങോട്ട് ചെല്ലാമെന്നും പറ എന്നും പറഞ്ഞു ശേഖരൻ കസേരയിൽ നിന്നും എഴുനേറ്റു മുറിക്കുള്ളിൽ പോയി
ഷർട്ടിന്റെ ലോക്കറ്റിക്കുനിന്നും കുറച്ചു പൈസ എടുത്തു സുകുമാരന്റെകയില്ലേക്കു കൊടുക്കുന്നു
പണം വാങ്ങിയ സുകുമാരൻ ഞാൻ ആ ചെക്കനെ ഇന്ന് തന്നെ കണ്ടേക്കാം കാര്യങ്ങൾ എല്ലാം പറയുകയും ചെയ്യാം എന്നും പറഞ്ഞു പോവുന്നു
കേട്ടിട്ടു നല്ല ബന്ധം ആണെന്ന് തോന്നുന്നു അല്ലേ പിന്നെ സുകുമാരനു പരിചയമുള്ള കുടുംബം ആണ് ദിവാകരൻ ചോദിക്കുന്നു
മ്മ് എന്തായാലും അവൻ അവിടം വരെ പോയി കാര്യങ്ങൾ ഓക്കേ
പറഞ്ഞിട്ട് വരട്ടെ അവർക്കു താല്പര്യം ഉണ്ടേൽ നോക്കാം എന്നും പറഞ്ഞു വീടിനു വെള്ളിയിലേക്ക് നടക്കുന്നു
അന്ന് രാത്രിയിൽ എല്ലാവരും ഓരോ തമാശയും ഓക്കേ പറഞ്ഞു ഹാളിൽ ഇരിക്കുന്നു അപ്പോൾ ശേഖരൻ ശിവന്റെ കല്യാണ കാര്യം പറയുന്നു
മോനെ ശിവ
മ്മ് എന്താ അച്ഛാ
സുകുമാരൻ ഇന്ന് ഇവിടെ വന്നിരുന്നു അവന് പരിജയം ഉള്ള ഒരു കുട്ടി ഉണ്ട് പെണ്ണിന്റെ പേര് മീര വീട് തെന്മലയിലാ അച്ഛൻ മരിച്ചു എന്നാ സുകുമാരൻ പറഞ്ഞെ പിന്നെ ഒരു ചേട്ടൻ ഉണ്ട് അവനാണ് ഇപ്പൊ
കുടുംബം നോക്കുന്നത്
ബാക്കി കാര്യങ്ങൾ ഒന്നും അവൻ പറഞ്ഞില്ല പിന്നെ സ്ത്രീധനകാര്യവും പറഞ്ഞു കൂടുതൽ ഒന്നും പ്രേതിക്ഷിക്കേണ്ടേന്ന് പിന്നെ പ്രെധാനപെട്ടകാര്യം നമ്മുടെ ആചാരത്തെ കുറിച്ചാണ് ആ പയ്യൻ ചോദിച്ചത് അതിനു ഉത്തരം പറയേണ്ടത് നീയാണ് ഞാൻ തൽകാലം സുകുമാരനോട്
എന്റെ അഭിപ്രായം ഓക്കേ പറഞ്ഞിട്ടുണ്ട് ഇവിടെ ആരും ആ കൊച്ചിനെ നിർബന്ധിച്ചു ഒന്നും ചെയ്ക്കില്ലെന്ന് എന്താ നിന്റെ അഭിപ്രായം
അച്ഛാ അതിനു ഇവര് കുട്ടികൾ അല്ലേ
പക്ഷെ അവര് എന്നും കുട്ടികൾ ആയി ഇരിക്കില്ലല്ലോ മോനെ ദിവാകരൻ ശിവയോട് പറയുന്നു
മ്മ് അതെ അവർ എന്നും കുട്ടികൾ ആയി ഇരിക്കില്ലല്ലോ എന്തായാലും സുകുമാരൻ ആ ചെറുക്കനെ കണ്ട് കാര്യങ്ങൾ എല്ലാം സംസാരിക്കാം എന്നാ പറഞ്ഞെ അവര് പെട്ടന്നു തന്നെ ഒരു മറുപടി പറയുമായിരിക്കും എന്നിട്ട് ബാക്കി കാര്യങ്ങൾ
തീരുമാനിക്കാം
എന്തായാലും ഞാൻ വേറെ പെണ്ണിനെ കല്യാണം കഴികത്തൊള്ളൂ എനിക്ക് എങ്ങും ഇഷ്ടം അല്ല ഈ ആചാരം ഒന്നും രുദ്ര പറഞ്ഞു
അതിനു ആദ്യം നിനക്ക് 18 വയസ്സ് ആവട്ടെ പിന്നെ ഞങളുടെ കല്യാണം പിന്നീട് ആണ് നിന്റെ കാര്യം അതിന് ഇനിയും സമയമുണ്ട് അതുകൊണ്ട് ഇപ്പോഴേ കല്യാണക്കാര്യം ഇരിക്കേണ്ട സിദ്ധു പറഞ്ഞു
ഞാൻ എന്റെ കാര്യം പറഞ്ഞന്നേ ഉള്ളു അതിനു പ്രായം ഒന്നും ഒരു തടസ്സവും ഇല്ല
ചെറിയ വായിൽ വലിയ സംസാരമോ ആദി ചോദിക്കുന്നു
അതെ പറയണ്ട കാര്യം ഞാൻ പറയും അതിനു മിണ്ടാതെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല നീ പോടാ
അമ്മേ ഇവൻ
എന്നെ വിളിച്ചത് കേട്ടോ പോടന്നോ
രുദ്ര നിനക്ക് കുറച്ചു കൂടുന്നുണ്ട് മിണ്ടാതിരി ലത പറഞ്ഞു
ആരൊക്കെ എന്തെക്കെ പറഞ്ഞാലും പറയണ്ട കാര്യം ഞാൻ പറയും എന്നും പറഞ്ഞു രുദ്ര എഴുനേറ്റു പോകുന്നു
ഓഹോ ഈ ചെറുക്കന് ഇപ്പൊ വന്ന് അഹങ്കാരി ആയ്യി വരുവാ ഇങ്ങനെ ഉണ്ടോ ദേഷ്യം
അവൻ പറഞ്ഞത് കാര്യം അല്ലേ അമ്മേ പറയേണ്ട കാര്യം പറയണം അതിനു പ്രായം ഒന്നും ഒരു പ്രശ്നം അല്ല ശക്തി ലതയോട്‌പറയുന്നു
ആഹാ എന്തായാലും സുകുമാരൻ നാളെ വരുവായിരിക്കും അപ്പൊ അറിയാം ബാക്കികാര്യങ്ങൾ ശേഖരൻ എല്ലാരോടും പറഞ്ഞ് തന്റെ മുറിയില്ലേക്ക് പോവുന്നു
പിറ്റേന്ന് രാവിലെ എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന നേരത്ത് സുകുമാരൻ വീട്ടിലേക്കു വരുന്നു
ശേഖരേട്ടാ ദിവാകരേട്ടാ എന്ന് വിളിച്ചുകൊണ്ടു അയാൾ വീടിനുള്ളിലേക്ക് കേറുന്നു അയാളുടെ ചുണ്ടിൽ ഒരു ചെറിയ ചിരി ഉണ്ടായിരുന്നു
