ആ സുകുമാരാ വാ ഇരിക്ക് കാപ്പി കുടിക്കാം ദിവാകരൻ അവനെ ക്ഷണിച്ചു
അങ്ങനെ സുകുമാരനുംഅവരോടൊപ്പം ഇരുന്നു കാപ്പികുടിക്കുന്നു
ഭക്ഷണം കഴിക്കുന്നതിനിടെൽ സുകുമാരൻ എല്ലാവരെയും നോക്കി പറയുന്നു
ചേട്ടാ ഞാൻ ഇന്നല്ലെത്തന്നെ ബാലനെ പോയി കണ്ടായിരുന്നു
ശേഖരൻ സുകുമാരനെ നോക്കുന്നു ആരാണ് ബാലൻ എന്ന് ഒരു ചോദിയം ഉണ്ടായിരുന്നു ആ നോട്ടത്തിൽ
ചേട്ടാ ഞാൻ ഇന്നലെ പറഞ്ഞില്ല ഒരു ആലോചനയുടെ കാര്യം മീരയുടെ ചേട്ടന്റെ പേരാണ് ബാലൻ
ആഹാ എന്നിട്ടു ആ പയ്യൻ എന്ത് പറഞ്ഞു ലത സുകുമാരനോട് ചോദിക്കുന്നു ആ ചോദ്യത്തിൽ ഒരു ആകാംഷയും ഉണ്ടായിരുന്നു
ഇന്നലെ ഞാൻ ബാലനോട് കാര്യങ്ങൾ എല്ലാം സംസാരിച്ചിട്ടുണ്ട് ബാലന് സമ്മതമാണ് ഞാൻ ആ പെണ്ണിനോടും സംസാരിച്ചു ആ കൊച്ചിനും സമ്മതമാണ് അത് പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു
എത്രയും പെട്ടന്നുതന്നെ അങ്ങോട്ട് ഒന്ന് ചെല്ലാൻ ബാലൻ പറഞ്ഞു
എന്നാ നമ്മുക്ക് നാളെ തന്നെ അങ്ങോട്ടേക്ക് പോവാം അല്ലേ ചേട്ടാ ദിവാകരൻ ശേഖരനോട് ചോദിച്ചു
മ്മ് ഇനി താമസിക്കേണ്ട ഞങ്ങള് നാളെ തന്നെ അങ്ങോട്ട് വരുന്നുണ്ടെന്ന് അറിയിച്ചേക്ക് ശേഖരൻ സുകുമാരനോട് പറഞ്ഞു പിന്നെ നീ അവരുടെ കാര്യങ്ങൾ ഒന്നും അങ്ങനെ തെള്ളിച്ചുപറഞ്ഞില്ല അവരുടെ വീട്ടിൽ വേറെ ആരൊക്കെ
ഉണ്ട്
ഞാൻ പറഞ്ഞില്ലേ അച്ഛൻ 8 വർഷമുൻപ് മരിച്ചു പിന്നെ ആ ചെറുക്കൻ ആണ് ഇപ്പൊ വീട് നോക്കുന്നത് അവരുടെ അമ്മ സുകുമാരി ഇപ്പോഴും ഉണ്ട് പക്ഷെ വേറെ ആരുടെയോ കൂടെ
എന്നുവെച്ചാൽ എന്താ സുകുമാരൻ ഉദ്ദേശിക്കുന്നത് ശേഖരൻ ചോദിച്ചു
ആ മീര കൊച്ചിന് 10 വയസ്സുള്ളപ്പോൾ ആ തള്ള വേറെ ആരുടെയൊക്കൂടെ പോയതാ പിന്നെ തിരിച്ചുവന്നിട്ടില്ല അങ്ങനെ കുറച്ചുവർഷം കഴിഞ്ഞപ്പോഴാണ് ആ കൊച്ചിന്റെ അച്ഛൻ മരിക്കുന്നത് പിന്നെ ആ വീട്ടില് ബാലനും മീരകൊച്ചും മാത്രമേ ഉള്ളാരുന്നു
ബാലന് ആദ്യം ഒരു പലചരക്കുകടയിൽ നിൽക്കുകയായിരുന്നു പിന്നെ അവൻ സ്വന്തമായിട്ട് ഒരു കട ഇട്ടു മീര കൊച്ചു നല്ല തൈയൽകാരിയാ അവിടെ ഉള്ള ഒട്ടുമിക്ക ആളുകകുടെയും തുണികളൊക്കെ ആ കൊച്ച തൈച്ചുകൊടുക്കുന്നത് അങ്ങനെ അവര് ആരുടെയും
സഹായമില്ലതാ അവര് ജീവിക്കുന്നത് ചെറുപ്പം മുതൽ കഷ്ടപ്പെട്ട് അതാണ് ഞാൻ പറഞ്ഞത് ഇത് നമ്മുക്ക് പറ്റിയബന്ധം ആണെന്ന് കാരണം ആ കൊച്ചിന് ബന്ധങ്ങളുടെ വിലഅറിയാം ആരുടെയും മനസ്സ് നോവിക്കുന്നത് അതിന് ഇഷ്ട്ടമല്ല ഒരു പാവം കൊച്ചാ
എന്തായാലും നിങ്ങൾ നാളെ പോയി ആ കൊച്ചിനെ ഒന്ന് കാണ് എന്നിട്ട് തീരുമാനിക്കാം ബാക്കി ഓക്കേ ഞാൻ എന്തായാലും ബാലനോട് നിങ്ങള് നാളെ വരുന്നെന്നു വിളിച്ചുപറയാം ഞാൻ നാളെ രാവില്ലേ ഇങ്ങോട്ട് വരാം നമ്മുക്കിഒരുമിച്ചു പോകാം
നീ നാളെ ഒരു 9 മണി ഓക്കേ ആകുമ്പോ ഇങ്ങുവാ നമ്മുക്ക് അപ്പൊ ഇറങ്ങാം എന്താ ദിവാകരാ നിന്റെ അഭിപ്രായം
നമ്മുക്ക് പോകാം ചേട്ടാ എന്ന് ദിവാകരൻ മറുപടി പറയുന്നു
എന്നാ ഞാൻ ഇറങ്ങട്ടെ ശേഖരേട്ടാ പോയിട്ട് കുറച്ചു പണിയുണ്ട് എന്നും പറഞ്ഞു സുകുമാരൻ എഴുനേറ്റു കൈയുംകഴുകി പുറത്തേക്കു പോകുന്നു
പാവം കൊച്ചു ലത പറയുന്നു
എന്നാൽ അപ്പോൾ തൊട്ട് ശിവയുടെ മനസിക്കേറിക്കൂടിയിരുന്നു അവൾ മീര
അങ്ങനെ രാത്രി മീരയെ ആലോചിച്ചു കിടക്കുകയായിരുന്നു ശിവ അപ്പോഴാണ് ശക്തി റൂമിലേക്ക് വരുന്നത്
എന്താണ് ശിവേട്ട ഇത്ര ആലോചന പെണ്ണ് കണ്ടില്ലല്ലോ കാണാൻ നാളെ അല്ലേ പോകുന്നേ കണ്ടിട്ട് ആലോചിച്ചപോരെ ഒരു പക്ഷെ ചേട്ടന് പെണ്ണിനെ ഇഷ്ട്ടപെട്ടില്ലെങ്കിലോ ഈ ഇരുന്നു സ്വപ്നംകാണുന്നത്
വെറുതെ ആവില്ലേ ശക്തി ചിരിച്ചുകൊണ്ട് പറയുന്നു
പോടാ എനിക്ക് ഇനി അവളെ കണ്ടില്ലെങ്കിൽ എന്നിക്കു ഇഷ്ട്ടപ്പെട്ടു സുകുമാരൻചേട്ടൻ അവളെ കുറിച്ച് പറഞ്ഞപോഴാ എന്റെ മനസ്സിൽ അവള് കേറിക്കൂടി ചിലപ്പോൾ ഇതെക്കെ ആയിരിക്കും പ്രേമം അല്ലെ
ആവോ എനിക്കറിയില്ല പക്ഷെ ആ ചേച്ചിക്ക് ചേട്ടനെ ഇഷ്ട്ടപെട്ടില്ലെങ്കിലോ ചേട്ടൻ എന്തുചെയ്യും
അത് എന്താടാ നീ അങ്ങനെ പറഞ്ഞേ എന്നെകാണാൻ അത്ര ബോർ അണ്ണോ
