ശിവൻ വാതിൽ കടന്ന് വരാന്തയിലേക്ക് ഒന്നു കൂടി ആഞ്ഞു നോക്കാൻ തുടങ്ങിയ അതേ നിമിഷം, ഇരുട്ടിൽ നിന്നും ഒരു നിഴൽ പോലെ നക്ഷത്ര ഉയർന്നു വന്നു. തന്റെ സർവ്വശക്തിയും ആവാഹിച്ച് അവൾ ആ കനത്ത ഇരുമ്പ് പാൻ പത്രം ശിവന്റെ തലയുടെ വശത്തേക്ക് ആഞ്ഞടിച്ചു.
”ഠേ…!”
ഇരുമ്പ് തലയിൽ ചെന്നിടിച്ച ഭീകരമായ ശബ്ദം ആ നിശബ്ദതയെ കീറിമുറിച്ചു. ശിവന്റെ കയ്യിൽ നിന്നും കത്തി തെറിച്ചു പോയി. അവന്റെ കണ്ണുകൾക്ക് മുന്നിൽ നക്ഷത്രങ്ങൾ മിന്നി. ഒരു നിലവിളി പോലും പുറത്തു വരാതെ ശിവൻ ബോധരഹിതനായി തറയിലേക്ക് തകർന്നു വീണു.
അടി കിട്ടിയ ആഘാതത്തിൽ അവന്റെ തലയിൽ നിന്നും ചോര പതുക്കെ അടുക്കളയിലെ തറയിലേക്ക് പടരാൻ തുടങ്ങി. നക്ഷത്ര ആ പാൻ പത്രവും കൈയ്യിൽ പിടിച്ചു കൊണ്ട് വിയർപ്പിൽ കുളിച്ച്, വന്യമായി ശ്വാസം വിട്ടുകൊണ്ട് ആ വീണു കിടക്കുന്ന രൂപത്തെ നോക്കി നിന്നു.
തുടരും….
