“എന്നിട്ട്?? “
” നേരം പുലർന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് ലയ മരണത്തിന് കീഴടങ്ങിയ വിവരം ഞങ്ങൾ അറിയുന്നത്. പക്ഷേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർ പോലും ഞെട്ടിപ്പോയി. ആ കണ്ടക്ടറുടെയും ഡ്രൈവറുടെയും ബീജം മാത്രമല്ല അവളുടെ ഉള്ളിൽ ഉണ്ടായിരുന്നത്. ചുരുങ്ങിയത് നാലോ അഞ്ചോ പുരുഷന്മാരുടെ ബീജങ്ങൾ അവളുടെ ഗർഭപാത്രത്തിലും യോനിയിലും നിക്ഷേപിക്കപ്പെട്ടിരുന്നു! അതായത്, ആ ബസ്സിൽ കയറുന്നതിന് തൊട്ടുമുൻപ് അവൾ ഒരു സംഘം ആണുങ്ങളാൽ ക്രൂരമായി വേട്ടയാടപ്പെട്ടിരുന്നു.”
നിരഞ്ജൻ പതുക്കെ എഴുന്നേറ്റു. അവന്റെ കണ്ണുകളിൽ ഇപ്പോൾ കനൽ കത്തുകയായിരുന്നു.
”അതായത് പണിക്കർ… ലയയെ ആ രാത്രിയിൽ ആരോ ഒരു ചരക്കായി ഉപയോഗിച്ച് വഴിയിൽ ഉപേക്ഷിച്ചതാണ്. ആ ബസ്സുകാർക്ക് കിട്ടിയത് പാതി ചത്ത ഒരു ഇരയെയായിരുന്നു. പക്ഷേ ആ ബാക്കിയുള്ളവർ ആരാണെന്ന് നിങ്ങൾ അന്ന് അന്വേഷിച്ചില്ലേ?”
പണിക്കർ തലതാഴ്ത്തി.
“ശ്രമിച്ചു സാർ… പക്ഷേ അന്ന് ഉയർന്ന രാഷ്ട്രീയ സ്വാധീനമുള്ള ചില പേരുകൾ ആ കേസിൽ വന്നു. അതോടെ മേലധികാരികൾ അത് ഒതുക്കിത്തീർക്കാൻ പറഞ്ഞു.”
നിരഞ്ജനും പണിക്കരും തമ്മിലുള്ള ആ സംഭാഷണം കൂടുതൽ ഗൗരവകരമായ ഒരു തലത്തിലേക്ക് നീങ്ങി. ആ പഴയ കേസിന്റെ ഉള്ളറകളിലേക്ക് നിരഞ്ജൻ കടന്നുചെല്ലുകയായിരുന്നു.
”ആ രാഷ്ട്രീയക്കാർ ആരൊക്കെയായിരുന്നു എന്ന് നിങ്ങൾക്ക് കൃത്യമായി അറിയാം അല്ലേ പണിക്കർ?”
നിരഞ്ജൻ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു.
പണിക്കരുടെ മുഖത്ത് ഭയം നിഴലിച്ചു. അയാൾ ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു,
“സാർ… ആരോടും ഞാൻ ഈ പേരുകൾ പറയില്ല. ഈ പ്രായത്തിൽ എന്റെ ജീവന് തന്നെ അത് ആപത്തല്ലേ? അവരൊക്കെ ഇന്നും വലിയ നിലയിൽ വാഴുന്നവരാണ്.”
നിരഞ്ജൻ ഒന്ന് മൂളി,
“മ്മ്… അപ്പോൾ സത്യത്തിൽ ആ പെൺകുട്ടിയെ വേട്ടയാടിയ രാഷ്ട്രീയക്കാരെ രക്ഷിക്കാൻ വേണ്ടി, ആ കുറ്റം മൊത്തം ആ ബസ്സിൽ ഉണ്ടായിരുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും തലയിൽ കെട്ടിവെച്ചു. അതല്ലേ ഉണ്ടായത്?”
പണിക്കർ വിക്കി വിക്കി പറഞ്ഞു,
“അതെ സാർ… അന്ന് ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു.”
”എന്നിട്ട്… ആ ഡ്രൈവറും കണ്ടക്ടറും ഇപ്പോഴും ജയിലിൽ ഉണ്ടോ?”
നിരഞ്ജന്റെ ചോദ്യം കേട്ട് പണിക്കർ ഒരു ദീർഘശ്വാസമടുത്തു.
”ഒരാൾ, അതായത് ആ ഡ്രൈവർ… അയാൾ ജയിലിനുള്ളിൽ വെച്ച് ഒരു സഹതടവുകാരന്റെ ക്രൂരമായ മർദനമേറ്റ് മരിച്ചുപോയി. മറ്റേയാൾ, ആ കണ്ടക്ടർ… അയാൾ ഇപ്പോഴും ജയിലിൽ ശിക്ഷ അനുഭവിക്കുന്നുണ്ട്.”
നിരഞ്ജൻ ഒന്ന് ആലോചിച്ചു,
“ഓഹോ… അപ്പോൾ ഒരാൾ തീർന്നു, ഒരാൾ അകത്തുണ്ട്. ആ ബസ് ഇപ്പോൾ എവിടെയാ ഉള്ളത്? അത് എനിക്കൊന്ന് കാണാൻ പറ്റുമോ?”
”സാർ, ആ ബസ് നമ്മുടെ സിറ്റി പോലീസ് സ്റ്റേഷന്റെ തൊഴുത്തിൽ തന്നെയുണ്ട്. കേസ് തീരാത്തത് കൊണ്ട് അത് അവിടെ തന്നെ ഇട്ടിരിക്കുകയാണ്,”
പണിക്കർ മറുപടി നൽകി.
”ശരി, എങ്കിൽ ഞാൻ അത് പോയി കണ്ടോളാം.”
നിരഞ്ജൻ പതുക്കെ എഴുന്നേറ്റു. തന്റെ യൂണിഫോം ഒന്ന് ശരിയാക്കി പണിക്കർക്ക് ഒരു ചെറിയ തലയാട്ടലോടെ യാത്ര പറഞ്ഞ് അയാൾ പുറത്തിറങ്ങി. ആ പഴയ ബസ്സിൽ ഇനിയും എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് പരിശോധിക്കാൻ തന്നെ നിരഞ്ജൻ തീരുമാനിച്ചു.
………
സിറ്റി പോലീസ് സ്റ്റേഷന്റെ പുറകുവശത്തെ വിജനമായ പറമ്പിലേക്ക് നിരഞ്ജൻ നടന്നു. തുരുമ്പിച്ച വാഹനങ്ങൾക്കിടയിൽ, കാടുപിടിച്ചു കിടക്കുന്ന ആ പഴയ ബസ്സ് അവൻ കണ്ടെത്തി. വർഷങ്ങൾ കഴിഞ്ഞിട്ടും ആ മരണവണ്ടി അവിടെത്തന്നെയുണ്ട്.
ബസ്സിനടുത്തെത്തിയ നിരഞ്ജൻ ഒന്ന് ഞെട്ടി. ആ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന് വികൃതമായി കിടക്കുകയാണ്. വെറുമൊരു തുരുമ്പെടുക്കൽ മാത്രമല്ല അത്, വലിയൊരു അപകടത്തിന്റെ ബാക്കിപത്രമാണെന്ന് കണ്ടാലേ അറിയാം. നിരഞ്ജൻ തന്റെ കൂടെയുണ്ടായിരുന്ന ഡ്യൂട്ടിയിലുള്ള പോലീസുകാരനെ നോക്കി ചോദിച്ചു:
