“അതൊന്നുമില്ല… ഇക്ക പറഞ്ഞ ഒരു കാര്യം ഓർമ്മ വന്നതാ.”
“എന്ത് കാര്യം?”
മനു വീണ്ടും ചോദിച്ചു.
ഒരു നിമിഷം അവൾ അവനെ നോക്കി നിന്നു പിന്നെ ചെറുചിരിയോടെ പറഞ്ഞു,
ഇക്ക പറഞ്ഞു ചേട്ടായി ഒരു ബീറ്റ മെയിൽ ആണെന്ന്.
അതുകേട്ടതും മനു അവളെ സംശയത്തോടെ നോക്കി.
“ബീറ്റ മെയിലോ? അതെന്താ അതിന്റെ അർത്ഥം?”
അവൻ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.
സ്റ്റിഫിയ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ ശാന്തമായി പറഞ്ഞു.
“ഇക്ക പറയുകയായിരുന്നു… ചിലർക്ക് അങ്ങനെയൊരു വിശേഷണം കൊടുക്കാറുണ്ടെന്ന്. അത്രയേ ഉള്ളൂ.”
“എന്നെ കണ്ടിട്ട് അയാൾക്ക് അങ്ങനെ തോന്നിയോ?”
മനുവിന്റെ ശബ്ദത്തിൽ അസ്വസ്ഥത നിറഞ്ഞിരുന്നു.
“ഞാൻ ഒന്നും പറഞ്ഞില്ല. ഇക്ക തന്നെയാണ് അങ്ങനെ പറഞ്ഞത്.”
മനു കുറച്ചുനേരം ഒന്നും മിണ്ടിയില്ല. ആ വാക്കുകൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ അവൻ ചോദിച്ചു.
“പിന്നെ… അയാൾ എന്തൊക്കെ പറഞ്ഞു?”
സ്റ്റിഫിയ അവന്റെ മുഖത്തേക്ക് നോക്കി.
“ഇക്ക പറഞ്ഞു… ഇക്ക ഒരു ആൽഫ മെയിൽ ആണെന്ന്. ആത്മവിശ്വാസത്തോടെ സംസാരിക്കുന്നവരെയും മറ്റുള്ളവരെ നയിക്കുന്നവരെയുമാണ് അങ്ങനെ വിളിക്കാറുള്ളതെന്ന്.”
മനു ഒരു ദീർഘനിശ്വാസം വിട്ടു.
“ഒരാളുടെ വായിൽ നിന്ന് കേട്ടതുകൊണ്ട് അത് സത്യമാകണമെന്നില്ല.”
സ്റ്റിഫിയ ചെറുചിരിയോടെ അവനെ നോക്കി.
“പക്ഷേ… ചേട്ടായിയെ കാണുമ്പോൾ ഒരു ബീറ്റ മെയിൽ ആയിട്ടാണ് എനിക്കും തോന്നുന്നത്.”
മനുവിന്റെ മുഖം ഗൗരവമായി.
“അതെന്താ… നിനക്ക് അങ്ങനെ തോന്നാൻ കാരണം?”
സ്റ്റിഫിയ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.
“ഇക്കയെ കാണുമ്പോൾ ചേട്ടായിയുടെ മുട്ടിടിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അതുപോലെ, ഇക്ക ഒരു കാര്യം പറഞ്ഞാൽ ചേട്ടായി അതുപോലെ അനുസരിക്കും. ‘ഇല്ല’ എന്ന് പറയാൻ ചേട്ടായിക്ക് പറ്റുമോ?”
ആ വാക്കുകൾ കേട്ടതോടെ മനു കുറച്ച് നേരം മിണ്ടാതിരുന്നു.
ആ നിശ്ശബ്ദതയിൽ ഒളിഞ്ഞിരുന്നത് യുസഫ് സാറിനോടുള്ള അവന്റെ ഭയമായിരുന്നു.
ആ നിശ്ശബ്ദതയെ ഭേദിച്ച് സ്റ്റിഫിയ വീണ്ടും പറഞ്ഞു.
“ചേട്ടായി… ഇനി മുതൽ എന്റെ കൂടെ ആ ബെഡിൽ കിടക്കരുത്. വേണമെങ്കിൽ നിലത്ത് പായ വിരിച്ചു കിടന്നോ അത് പറ്റില്ലെങ്കിൽ ഹാളിൽ കിടന്നോ.”
മനു ഞെട്ടലോടെ അവളെ നോക്കികൊണ്ട് ചോദിച്ചു.
“എന്തിനാ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് ഞാൻ പറഞ്ഞതല്ലേ ഞാൻ തന്നെയായിരിക്കും നിന്റെ ഭർത്താവെന്ന്?”
സ്റ്റിഫിയ ശാന്തമായി മറുപടി പറഞ്ഞു.
“ശെരിയാണ് ആളുകളുടെ മുന്നിൽ ചേട്ടായി തന്നെയാണ് എന്റെ ഭർത്താവ് പക്ഷെ ഇത് ചേട്ടായിയോട് പറയാൻ ഇക്ക പറഞ്ഞതാണ്…അറിയാലോ ഇക്ക പറഞ്ഞാൽ അത് ചെയ്തേ പറ്റു ഇല്ലെങ്കിൽ ഇക്കയുടെ സ്വഭാവം മാറും.”
അത്രയും പറഞ്ഞ് സ്റ്റിഫിയ തിരിഞ്ഞ് മുറിയിലേക്ക് നടന്നു വാതിൽ പതിയെ അടയുന്ന ശബ്ദം മാത്രം വീട്ടിൽ മുഴങ്ങി മനു ഭക്ഷണം കഴിക്കുന്ന മേശയുടെ മുന്നിൽ നിശ്ചലനായി ഇരുന്നു ഒരു വാക്ക് പോലും പറയാൻ കഴിയാതെ, അവന്റെ മനസ്സിൽ നിറഞ്ഞിരുന്നത് അപമാനവും ഭയവും മാത്രമായിരുന്നു.
അന്ന് രാത്രി ഇക്ക പറഞ്ഞപോലെ മനു ഹാളിൽ കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ, മനു എഴുന്നേൽക്കുന്നതിന് മുമ്പേ സ്റ്റിഫിയ യുസഫിന്റെ വീട്ടിലേക്ക് പോയിരുന്നു.
അവൻ എണീറ്റ് ചായകുടിക്കാനായി അടുക്കളയിലേക്ക് ചെന്നു. പക്ഷെ അടുക്കളയിൽ ഒന്നും തന്നെ ഉണ്ടാക്കി വെക്കാതെയാണ് സ്റ്റിഫിയ പോയിരിക്കുന്നത് അവന് ഭയങ്കര ദേഷ്യം വന്നു അവൻ
തിരികെ ഹാളിലേക്ക് വന്നപ്പോളാണ് ഡൈനിങ് ടേബിളിൽ ഒരു കടലാസ് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത് അവൻ അതെടുത്തു വായിച്ചു.
“ചേട്ടായി ഇന്ന് ഞാൻ ഇക്കയുടെ കൂടെ ഒരു സ്ഥലത്തു പോകുകയാണ് നാളെ തിരിച്ചു വരൂ അതുകൊണ്ട് ഇന്ന് ചേട്ടായി തന്നെ വേണ്ട സാധനങ്ങൾ ഉണ്ടാക്കി കഴിക്കണം”
അത് വായിച്ചതും മനുവിന് ഭയങ്കര ദേഷ്യം വന്നു പക്ഷെ അവൻ തന്നെ അതെല്ലാം നിയന്ത്രിച്ചു.
അന്നത്തെ അടുക്കള പണിയെല്ലാം മനു ഒറ്റക്ക് ചെയ്തു പിറ്റേന്ന് സ്റ്റിഫിയ തിരിച്ചെത്തിയപ്പോൾ ഹാളിൽ ഇരിക്കുന്ന മനുവിനെയാണ് അവൾ കണ്ടത്…. അവൾ വീടിനകത്തേക്ക് കയറി വീടിന്റെ അകത്തെല്ലാം ഒന്ന് നോക്കി മനു വീടെല്ലാം വൃത്തിയാക്കിയിട്ടിരിക്കുന്നത് കണ്ടപ്പോൾ സ്റ്റിഫിയക്ക് സന്തോഷമായി അവൾ മനുവിനെ നോക്കികൊണ്ട് പറഞ്ഞു.
