“കൊള്ളാമല്ലോ…. വീടെല്ലാം നല്ലപോലെ വൃത്തിയാക്കിയിട്ടുണ്ടല്ലോ”
സ്റ്റിഫിയ അവനെ പ്രേശംസിച്ചു…. പക്ഷെ സ്റ്റിഫിയയുടെ പ്രേശംസ കേൾക്കാനല്ല മനു അവിടെയിരുന്നത് അവൻ ദേഷ്യത്തോടെ ചോദിച്ചു.
“ഇന്നലെ നീയും അയാളും കൂടി എങ്ങോട്ടടി പോയത്”
പക്ഷെ സ്റ്റിഫിയയുടെ മറുപടി മനുവിന്റെ മുഖത്തടിക്കുന്ന പോലെയായിരുന്നു.
“അത് ചോദിക്കാൻ നിനക്ക് എന്ത് അവകാശം…ഞാൻ അയാളുടെ കൂടെ എങ്ങോട്ട് വേണമെങ്കിലും പോകും എന്ത് വേണമെങ്കിലും ചെയ്യും…അതിലൊന്നും നീ ഇടപെടേണ്ട…പിന്നെ നിന്റെ വിരട്ടലെല്ലാം പണ്ട് ഇനിയും ആ പഴയ സ്വഭാവം കാട്ടിയാൽ ഉണ്ടല്ലോ” സ്റ്റിഫിയ ദേഷ്യത്തോടെ പറഞ്ഞു.
സ്റ്റിഫിയ ബെഡ്‌റൂമിൽ കയറി വാതിൽ അടച്ചു…അടക്കുന്നതിനുമുൻപായി അവൾ അവനെ നോക്കികൊണ്ട് പറഞ്ഞു…
“ഞാൻ കുറച്ചു നേരം കിടക്കട്ടെ ഇന്നലെ ഉറങ്ങാൻ പറ്റിയില്ല…ഞാൻ എണിക്കുമ്പോൾ എനിക്കുള്ള ഭക്ഷണം മേശപ്പുറത്ത് ഉണ്ടായിരിക്കണം ഇല്ലെങ്കിൽ ഇവിടെനിന്നു ഇറങ്ങിപോയിക്കൊള്ളണം കേട്ടല്ലോ ഇത്രയും പറഞ്ഞുകൊണ്ട് സ്റ്റിഫിയ ആ വാതിൽ ശക്തമായി അടച്ചു.
ഇതെല്ലാം കേട്ടപ്പോൾ കാര്യങ്ങൾ കൈയിൽ നിന്ന് പോയെന്ന് മനുവിന് മനസിലായി…ഇനിയുള്ള കാലം സ്റ്റിഫിയ പറയുന്നത് കേട്ട് ജീവിക്കേണ്ട അവസ്ഥയിൽ ആയിരിക്കുന്നു താൻ എന്ന സത്യം മനു തിരിച്ചറിഞ്ഞു.
ഇനി സ്റ്റിഫിയ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്നുള്ള ചിന്ത അവനെ അവൾ പറയുന്ന പോലെ ചെയ്യാൻ പ്രേരിപ്പിച്ചു.
കുറച്ചുനേരം അവൻ ഹാളിൽ തന്നെ ഇരുന്നു.
ബെഡ്‌റൂമിനുള്ളിൽ നിന്ന് യാതൊരു ശബ്ദവും കേൾക്കാത്തതോടെ സ്റ്റിഫിയ ഉറങ്ങുകയാണെന്ന് മനുവിന് മനസ്സിലായി അവൻ പതിയെ അടുക്കളയിലേക്ക് നടന്നു.
അവൾ പറഞ്ഞതുപോലെ അവൾക്കുള്ള ഭക്ഷണം മേശപ്പുറത്ത് തയ്യാറാക്കി വെച്ചു.
ഭക്ഷണം തയ്യാറാക്കി കഴിഞ്ഞപ്പോൾ അവൻ വീണ്ടും ഹാളിലെത്തി സോഫയിൽ ഇരുന്നു.
ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ബെഡ്‌റൂമിന്റെ വാതിൽ തുറന്നു സ്റ്റിഫിയ പുറത്തേക്ക് വന്നു.
മേശപ്പുറത്ത് ഭക്ഷണം തയ്യാറാക്കി വെച്ചിരിക്കുന്നത് കണ്ടപ്പോൾ അവൾ മനുവിനെ നോക്കി.
“ഞാൻ പറഞ്ഞത് ചെയ്തല്ലേ…”
മനു ഒന്നും പറഞ്ഞില്ല.
സ്റ്റിഫിയ മേശക്കരികിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾ വീണ്ടും മനുവിനെ നോക്കി.
“ചേട്ടായി… ഇനി മുതൽ ഞാൻ പറയുന്ന കാര്യങ്ങളിൽ അനാവശ്യമായി
ചോദ്യം ചെയ്യരുത്. എനിക്ക് എവിടെ പോകണം, ആരുടെ കൂടെ പോകണം എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം.”
മനു തല താഴ്ത്തി.
“ഹ്മ്മ്…” എന്ന് മൂള്ളി.
ആ ഒരൊറ്റ വാക്ക് കേട്ടപ്പോൾ സ്റ്റിഫിയയുടെ മുഖത്ത് ചെറിയൊരു സംതൃപ്തി തെളിഞ്ഞു.
“അതാണ് ചേട്ടായിക്ക് നല്ലത്.”
അവൾ ഭക്ഷണം കഴിച്ച ശേഷം പാത്രം അവിടെത്തന്നെ വെച്ച് എഴുന്നേറ്റു.
“ഇത് കൂടി ഒന്ന് വൃത്തിയാക്കണം.”
മനു അവളെ നോക്കി.
ഒരു നിമിഷം അവന്റെ മുഖത്ത് പഴയ ദേഷ്യം തെളിഞ്ഞെങ്കിലും ഉടൻ തന്നെ അത് മാറി.
“ശരി.”
അവൻ പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് നടന്നു.
അത് നോക്കിനിന്ന സ്റ്റിഫിയ ഒന്നും പറയാതെ ബെഡ്‌റൂമിലേക്ക് പോയി.
അടുക്കളയിൽ മനു പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന
അവന്റെ മനസ്സിൽ അപ്പോൾ ഒരു കാര്യം മാത്രമായിരുന്നു
ഇനി താൻ എതിർത്താൽ കാര്യങ്ങൾ കൂടുതൽ വഷളാകും
വീട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം അവനെ പൂർണ്ണമായും കീഴടക്കിയിരുന്നു.
അന്ന് രാത്രി വീണ്ടും അവൻ ഹാളിലെ സോഫയിലാണ് കിടന്നത്.
ബെഡ്‌റൂമിന്റെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു
മനു ആ വാതിലിലേക്ക് നോക്കി കുറച്ചുനേരം കിടന്നു.
ഒരിക്കൽ ആ മുറിയിൽ കിടന്നിരുന്ന ഞാൻ
ഇപ്പോൾ അതേ മുറിയുടെ വാതിലിന് പുറത്താണ് എന്ന ചിന്ത അവനെ വല്ലാതെ തളർത്താൻ തുടങ്ങി.
പതിയെ അതൊരു പതിവായി മാറി.
എല്ലാ ദിവസവും അതിരാവിലെ തന്നെ സ്റ്റിഫിയ യുസഫിന്റെ അടുത്തേക്ക് പോകും വൈകിയാണ് തിരികെ വരിക ആ മാറ്റം പതിയെ പതിയെ മനുവിനെ സ്വന്തം വീട്ടിൽ പോലും ഒരു അന്യനാക്കി മാറ്റുകയായിരുന്നു.
