എല്ലാവരും തങ്ങളുടെ വസ്ത്രധാരണങ്ങൾ പൂർത്തിയാക്കി വീടിന്റെ വാതിൽ അടച്ച് പുറത്തേക്ക് ഇറങ്ങി.
ഉണ്ണിയുടെ കറുത്ത കാർ വീടിന്റെ ഗേറ്റ് കടന്ന് ഹൈവേയിലേക്ക് പ്രവേശിച്ചു. കാറിനുള്ളിൽ എസിയുടെ തണുത്ത കാറ്റും പ്രഭാതത്തിന്റെ ശാന്തതയും നിറഞ്ഞുനിന്നു. ആദ്യം ഉണ്ണി കാർ നേരെ പോയത് അനിത ജോലി ചെയ്യുന്ന സ്കൂളിന്റെ മുന്നിലേക്കാണ്.
സ്കൂളിന്റെ ഗേറ്റിന് അല്പം മാറി കാർ ഒതുക്കി നിർത്തിയപ്പോൾ അനിത കാറിൽ നിന്നും ഇറങ്ങാൻ തയ്യാറായി.
“ശരി ഉണ്ണിയേട്ടാ… ശരി ഷെറിൻ… ഞാൻ ഇറങ്ങുകയാണ്. വൈകുന്നേരം കാണാം,” അനിത പുഞ്ചിരിച്ചുകൊണ്ട് ഉണ്ണിയുടെ കവിളിൽ ഒരു ഉമ്മ നൽകി കാറിൽ നിന്നും പുറത്തിറങ്ങി.
സ്കൂളിന്റെ വരാന്തയിലേക്ക് നടന്നുപോകുന്ന അനിതയെ അവർ രണ്ടുപേരും നോക്കിനിന്നു.
അനിത ഇറങ്ങിയ ഉടൻ തന്നെ ഷെറിൻ കാറിന്റെ പിൻസീറ്റിൽ നിന്നും വേഗത്തിൽ മുൻവശത്തെ പാസഞ്ചർ സീറ്റിലേക്ക് മാറിഇരുന്നു. ഉണ്ണിയുടെ തൊട്ടടുത്തുള്ള ആ സീറ്റിലേക്ക് വന്നതോടുകൂടി അവർ തമ്മിലുള്ള അകലം പൂർണ്ണമായും ഇല്ലാതായി.
ഷെറിൻ തന്റെ കൈകൾ ഉണ്ണിയുടെ തോളിലൂടെ ചുറ്റിപ്പിടിച്ച് അവന്റെ കവിളിൽ
ഒരു മുത്തം നൽകി.
“ഇനി നമ്മൾ രണ്ടുപേരും മാത്രമാണല്ലോ ഉണ്ണിയേട്ടാ… പെട്രോൾ പമ്പ് എത്തുന്നതുവരെ നമുക്ക് സ്വതന്ത്രമായി സംസാരിക്കാമല്ലോ,” ഷെറിൻ കുസൃതിയോടെ പറഞ്ഞു.
ഉണ്ണി പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി തലയാട്ടി. കാർ നഗരത്തിന്റെ തിരക്കുകളിലൂടെ മുന്നോട്ട് നീങ്ങി. ഏതാണ്ട് പത്ത് മിനിറ്റുകൾക്കകം കാർ പെട്രോൾ പമ്പിന്റെ ഗേറ്റിലേക്ക് കയറി നിന്നു.
പമ്പിന്റെ ഓഫീസ് റൂമിന് മുന്നിൽ കാർ ഒതുക്കി നിർത്തിയ ശേഷം ഷെറിൻ കാറിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറായി. ഇറങ്ങുന്നതിന് മുൻപ് അവൾ ഉണ്ണിയുടെ ചുണ്ടുകളിൽ ഒരു അവസാന ചുംബനം കൂടി നൽകി.
“വൈകുന്നേരം പമ്പ് അടയ്ക്കുന്ന സമയത്ത് ഉണ്ണിയേട്ടൻ വീണ്ടും വരണം കേട്ടോ… നമുക്ക് ബാക്കി വിശേഷങ്ങളൊക്കെ അപ്പോൾ സംസാരിക്കാം,” എന്ന് പറഞ്ഞ് ഷെറിൻ ചിരിച്ചുകൊണ്ട് പമ്പിന്റെ ഓഫീസിലേക്ക് നടന്നു കയറി.
ഷെറിൻ ഓഫീസിൽ കയറുന്നത് നോക്കിനിന്നതിന് ശേഷം ഉണ്ണി തന്റെ കാർ തിരിച്ച് ഷബീറിന്റെ വീടിനെ ലക്ഷ്യമാക്കി മുന്നോട്ടെടുത്തു.
ഷബീറിന്റെ വീട്ടിലേക്ക് പോകുന്ന ആ യാത്രാവേളയിലാണ് ഉണ്ണിക്ക് പെട്ടെന്ന് ഒരു കാര്യം ഓർമ്മവന്നത്. ഇന്നലെ രാത്രി അവിടെ നടന്ന സംഭവങ്ങളും, അതിനുശേഷം ഷെറിൻ കൂടെ വന്നുണ്ടായ കാര്യങ്ങളെല്ലാം ഷബീറുമായി പങ്കുവെക്കണം എന്ന് അവന് വല്ലാത്തൊരു ആഗ്രഹം തോന്നി.
അവൻ ഉടൻ തന്നെ തന്റെ ഫോൺ എടുത്ത് കാറിന്റെ ബ്ലൂടൂത്തുമായി കണക്ട് ചെയ്ത് ഷബീറിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.
രണ്ട് റിങ്ങിന് ശേഷം ഷബീർ ഫോൺ എടുത്തു. “ഹലോ ഉണ്ണി… എന്താണ് രാവിലെ തന്നെ ഒരു വിളി? എന്തെങ്കിലും വിശേഷമുണ്ടോ?” ഷബീറിന്റെ ശബ്ദത്തിൽ കൗതുകം നിറഞ്ഞിട്ടുണ്ടായിരുന്നു.
“വിശേഷങ്ങൾ ചോദിച്ചാൽ… അത് കേട്ടാൽ നീ ഞെട്ടിപ്പോകും ഷബീർ,”
ഉണ്ണി കള്ളച്ചിരിയോടെ പറഞ്ഞു. “ഞാൻ ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ നിനക്ക് പറയാനാണ് വിളിച്ചത്. നീ എവിടെയാ ഓഫീസിൽ ഒന്നും അല്ലാലോ…”
“ഏയ് ഞാൻ വീട്ടിൽ തന്നെയുണ്ടെടാ. കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ വേഗം പറ, നസീമയും ഹിബയും ഇന്നലെ നിന്റെ കൂടെ ആയിരുന്നോ?” ഷബീർ താൽപ്പര്യത്തോടെ പറഞ്ഞു.
“ഏയ്യ്.. അവരല്ലേടാ.. ഞാൻ അവരുടെ അടുത്തേക്ക് പൊക്കൊണ്ടിരിക്കുവാ. രണ്ടു മൂന്നു ദിവസം അവരെ ശരിക്കൊന്നു നോക്കാൻ പറ്റിയിട്ടില്ല. ഇന്ന് മുഴുവൻ വീട്ടിലുണ്ട്.
” ഉണ്ണി പിന്നെ ഒട്ടും സമയം കളയാതെ കഴിഞ്ഞ ദിവസങ്ങളിലെ എല്ലാ കാര്യങ്ങളും ഷബീറിനോട് വളരെ വിശദമായി വിവരിക്കാൻ തുടങ്ങി. ഇന്നലെ രാത്രി പമ്പിൽ നിന്നും ഷെറിയെ തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നതും, അനിതയോടൊപ്പം ചേർന്ന് മൂവരും കൂടി ആ രാത്രി മുഴുവൻ നടത്തിയ ആ അഴിഞ്ഞാട്ടങ്ങളും,
പുലർച്ചെ ബാത്റൂമിൽ വെച്ച് നടത്തിയ ആ ഒന്നിച്ച് കുളിയുമെല്ലാം ഉണ്ണി ഒരു സിനിമ കഥപോലെ ഷബീറിനോട് വിവരിച്ചു. അൻസിബയുമായുള്ള കാര്യം മാത്രം ഉണ്ണി ഷബീറിനോട് പറഞ്ഞില്ല.
